ഇടുക്കി ഡാമിൻ്റെ ഭാഗമായ കുളമാവ് ജലാശയത്തിൽ നാവികസേനയുടെ പുതിയ പരീക്ഷണ കപ്പൽ പ്രവർ ത്തനം തുടങ്ങി. ഇന്ത്യൻ നാവിക സേനയ്ക്കാ യി വികസിപ്പിച്ച അത്യാധുനിക സോണാർ സംവിധാനമുള്ള കപ്പലാണ് ഡാമിൽ ഇറക്കിയത്.
രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിർമിച്ച പരീക്ഷണ കപ്പലിൻ്റെ ഭാഗങ്ങൾ കുളമാവിൽ എത്തിച്ച് സംയോജിപ്പിക്കുകയായിരുന്നു. സോണാർ സംവിധാനത്തിലെ സെൻസറുകളുടെ ദ്രുതവിന്യാസത്തിനും അവ എളുപ്പത്തിൽ വീണ്ടെടുക്കുന്നതിനും വേണ്ടിയുള്ള പരീക്ഷണങ്ങൾക്കാണ് ഈ പ്ലാറ്റ്ഫോം ഉപയോഗിക്കുകയെന്ന് അധികൃതർ വ്യക്തമാക്കി.ജലോപരിതലത്തിൽ പൊങ്ങിക്കിടക്കുന്ന ഒരു പ്ലാറ്റ്ഫോമും അന്തർവാഹിനി പോലെ വെള്ളത്തിൽ താഴ്ന്നു കിടക്കുന്ന മറ്റൊന്നുമാണ് പരീക്ഷണ കപ്പലിലെ സംവിധാനങ്ങൾ.