യു എസ്സിൽ അരുംകൊല..! ഇന്ത്യക്കാരനായ മോട്ടൽ മാനേജറെ ഭാര്യയുടെയും മകന്റെയും മുന്നിൽ വച്ച് തലയറുത്ത് കൊലപ്പെടുത്തി
ഡാലസ് നഗരത്തിൽ ഇന്ത്യക്കാരനായ മോട്ടൽ മാനേജറെ ഭാര്യയുടെയും മകന്റെയും മുന്നിൽ കൊലപ്പെടുത്തിയ സംഭവമാണ് ഇപ്പോൾ അമേരിക്കയിൽ ഞെട്ടലുണ്ടാക്കുന്നത്.
ചന്ദ്ര നാഗമല്ലയ്യ (50)യെയാണ് സഹപ്രവർത്തകനായ യോർദാനിസ് കോബോസ് മാർട്ടിനെസ് (37) തല അറുത്ത് കൊലപ്പെടുത്തിയത്.
ഡൗൺ ടൗൺ സ്യൂട്ട്സ് മോട്ടലിലാണ് സംഭവം നടന്നത്. മുറി വൃത്തിയാക്കുന്നതിനിടെ ജീവനക്കാരിയോട് വാഷിങ് മെഷീൻ കേടായതിനാൽ ഉപയോഗിക്കരുതെന്ന് ചന്ദ്ര നാഗമല്ലയ്യ നിർദേശിച്ചു.
എന്നാൽ, ജീവനക്കാരിയോട് പറഞ്ഞതിന് പകരം നേരിട്ട് തന്നെ അറിയിക്കേണ്ടതായിരുന്നു എന്നാരോപിച്ച് മാർട്ടിനെസ് കടുത്ത പ്രകോപനത്തിലായി.
വെട്ടുകത്തിയെടുത്ത് ആക്രമിച്ച പ്രതിയെ തടയാൻ ഭാര്യയും മകനും ശ്രമിച്ചെങ്കിലും, ഇരുവരെയും തള്ളിയിട്ട് പുറത്തേക്ക് ഓടിയ നാഗമല്ലയ്യയെ പിന്തുടർന്ന് പലതവണ കുത്തുകയായിരുന്നു.
ഒടുവിൽ തല അറുത്ത് മോട്ടലിലെ പാർക്കിങ് ഏരിയയിലെ മാലിന്യകൂമ്പാരത്തിലേക്ക് വലിച്ചെറിഞ്ഞ ശേഷം പ്രതി രക്ഷപ്പെടാൻ ശ്രമിച്ചു.
എന്നാൽ, ഡാലസ് ഫയർ ആൻഡ് റസ്ക്യൂ ടീം പ്രതിയെ പിടികൂടി പോലീസിന് കൈമാറി. തുടർന്ന് കൊലപാതകക്കുറ്റം ചുമത്തി ഡാലസ് കൗണ്ടി ജയിലിൽ അടച്ചു.
മാർട്ടിനെസിന് മുമ്പ് ഫ്ലോറിഡയിലും ഹൂസ്റ്റണിലും നിരവധി ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് രേഖകൾ വ്യക്തമാക്കുന്നു.
സംഭവത്തിൽ ഹൂസ്റ്റണിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ അനുശോചനം രേഖപ്പെടുത്തി. കുടുംബത്തിന് ആവശ്യമായ എല്ലാ പിന്തുണയും നൽകുമെന്നും അധികൃതർ അറിയിച്ചു.
ഞെട്ടലിലും ദുഃഖത്തിലും കഴിയുന്ന നാഗമല്ലയ്യയുടെ കുടുംബത്തിന് സമൂഹത്തിന്റെ പിന്തുണയും ആശ്വാസവാക്കുകളും ഒഴുകിക്കൊണ്ടിരിക്കുകയാണ്.
മരിച്ചെന്ന് ഡോക്ടർമാർ, സംസ്കരിക്കാൻ പോകുന്നതിനിടെ ഉറക്കെ കരഞ്ഞു കുഞ്ഞ്; പിന്നീട് നടന്നത്…
കർണാടകയിൽ സ്വകാര്യ ആശുപത്രിയുടെ ഗുരുതരമായ അനാസ്ഥ പുറത്ത് വന്നിരിക്കുകയാണ്. മരിച്ചതായി ആശുപത്രി അധികൃതർ പ്രഖ്യാപിച്ച കുഞ്ഞ് സംസ്കാരത്തിനായി വീട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെ പെട്ടെന്ന് കരഞ്ഞുണർന്നു.
ചിക്കമഗളൂരുവിലെ ലോകാവലി ഗ്രാമത്തിൽ നിന്നുള്ള ദരിദ്ര ദമ്പതികളുടെ കുഞ്ഞിനെയാണ് സംഭവമുണ്ടായത്. പനി ബാധിച്ചതിനെ തുടർന്ന് കുഞ്ഞിനെ മാതാപിതാക്കൾ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
ബ്രസീല്‍ മുന്‍ പ്രസിഡൻ്റിന് 27 വര്‍ഷം തടവ്
മൂന്നു ദിവസം ആശുപത്രിയിൽ കിടത്തി ചികിത്സ നൽകിയെങ്കിലും ആരോഗ്യത്തിൽ പുരോഗതി കാണാത്തതിനാൽ ഡോക്ടർമാർ ഓക്സിജൻ സപ്പോർട്ട് നീക്കം ചെയ്ത് കുട്ടി മരിച്ചുവെന്ന് പ്രഖ്യാപിച്ചു.
തുടർന്ന് മൃതദേഹം ഗ്രാമത്തിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് കുഞ്ഞ് പെട്ടെന്ന് കരഞ്ഞത്. ആശ്ചര്യവും ഭീതിയും നിറഞ്ഞ മാതാപിതാക്കൾ ഉടൻ തന്നെ കുഞ്ഞിനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചു.
പിന്നീട് ആംബുലൻസിലൂടെ ഹാസനിലെ എച്ച്‌ഐഎംഎസ് (HIMS) ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ കുഞ്ഞ് ഐസിയുവിലാണ്, എല്ലാ വിധ ചികിത്സയും നൽകുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.
സംഭവം പുറത്തുവന്നതോടെ ചിക്കമഗളൂരുവിലെ സ്വകാര്യ ആശുപത്രിക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. എന്നാൽ, കുട്ടിയുടെ മാതാപിതാക്കൾ ഇതുവരെ ഔദ്യോഗികമായി പരാതി നൽകിയിട്ടില്ല.
പരാതി ലഭിച്ചാൽ കേസ് രജിസ്റ്റർ ചെയ്യുമെന്നും പോലീസ് വ്യക്തമാക്കി. ലോകാവലി ഗ്രാമത്തിലെ കാപ്പി എസ്റ്റേറ്റ് തൊഴിലാളികളായ സുപ്രിത് ഹരീഷും ഭാര്യയുമാണ് കുഞ്ഞിന്റെ മാതാപിതാക്കൾ.
“മരിച്ചെന്ന് കരുതി സംസ്കാരത്തിനായി കൊണ്ടുപോകുന്നതിനിടെ പെട്ടെന്ന് കുഞ്ഞ് കരഞ്ഞു, ശ്വസിക്കാൻ തുടങ്ങി. ഉടൻതന്നെ ആശുപത്രിയിലേക്ക് തിരികെ പോയി.
പ്രഥമ ശുശ്രൂഷ നൽകിയ ശേഷം ഡോക്ടർമാർ ഹാസനിലേക്ക് റഫർ ചെയ്തു,” എന്ന് മാതാപിതാക്കൾ മാധ്യമങ്ങളോട് പറഞ്ഞു.
ഈ സംഭവം ആരോഗ്യ മേഖലയിലെ നിരീക്ഷണ സംവിധാനങ്ങളും, സ്വകാര്യ ആശുപത്രികളുടെ ഉത്തരവാദിത്തബോധവും ചോദ്യം ചെയ്യപ്പെടുന്ന തരത്തിലാണ്.