ഭാര്യയെ കൊന്നശേഷം മൃതദേഹം വീടിന് സമീപമുള്ള വേസ്റ്റ് പിന്നിൽ നിക്ഷേപിച്ച് ഭർത്താവ്. ഓസ്ട്രേലിയയിൽ തിരുതാമസമായ ഹൈദരാബാദ് സ്വദേശി യായ യുവാവാണ് ഭാര്യ ചൈതന്യ മന്ദാകിനിയെ കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിച്ചത്. ചൈതന്യയെ കൊന്നശേഷം മകനുമായി നാട്ടിലെത്തിയ യുവാവ് കുട്ടിയെ ചൈതന്യയുടെ വീട്ടുകാരെ ഏൽപ്പിച്ചു. ഇതോടൊപ്പം താൻ ചൈതന്യയെ കൊലപ്പെടുത്തിയതായി അറിയിക്കുകയും ചെയ്തു. മാതാപിതാക്കൾ അറിയിച്ചതനുസരിച്ച് സ്ഥലത്തെ എംഎൽഎ വീട്ടിലെത്തിയതോടെ വിവരം പുറംലോകം അറിയുകയായിരുന്നു. ചൈതന്യയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണ്.
Read Also: ഇടുക്കിയെ നടുക്കിയ ഇരട്ടക്കൊല ഒരാഴ്ച്ചക്കുള്ളിൽ തെളിയിച്ച് കൈയ്യടി നേടി പോലീസ്