web analytics

ഒളിംപിക്‌സ് വനിതാ ബാഡ്മിന്റണില്‍ ഇന്ത്യന്‍ പ്രതീക്ഷ അസ്തമിച്ചു; ചൈന താരത്തോട് പരാജയപ്പെട്ട പി വി സിന്ധു പുറത്ത്

ഒളിംപിക്‌സ് വനിതാ ബാഡ്മിന്റണില്‍ ഇന്ത്യന്‍ പ്രതീക്ഷ അസ്തമിച്ചു. ഇന്ത്യൻ താരം പി വി സിന്ധു. പ്രീ ക്വാര്‍ട്ടറില്‍ ലോക ആറാം നമ്പര്‍ ചൈനയുടെ ഹി ബിംഗ്ജിയോ നേരിട്ടുള്ള ഗെയിമുകള്‍ക്ക് പരാജയപ്പെട്ടു. സ്‌കോര്‍ 19-21, 14-21. (Indian hopes dashed in Olympics women’s badminton; PV Sindhu is out)

ചൈനീസ് താരത്തിന് വെല്ലുവിളി ഉയര്‍ത്താന്‍ സിന്ധുവിന് സാധിച്ചിരുന്നു. ആദ്യ ഗെയിമില്‍ ഒരു ഘട്ടത്തില്‍ 3-8ന് മുന്നിലായിരുന്നു ഹി. പിന്നീടത് 12-12ലേക്ക് എത്തിക്കാന്‍ സിന്ധുവിന് സാധിച്ചു. തുടര്‍ന്ന് 14-14. എന്നാല്‍ നാല് പോയിന്റുകള്‍ നേടി ഹി സ്‌കോര്‍ 15-18ലേക്ക് ഉയര്‍ത്തി.

എന്നാൽ, അപ്രതീക്ഷിതമായി തുടര്‍ച്ചയായ രണ്ട് പോയിന്റ നേടി സിന്ധു സ്‌കോര്‍ 17-18 ആക്കി. സ്കോർ 19-19. എന്നാല്‍ രണ്ട് പോയിന്റ് നേടി ഹി ഗെയിം സ്വന്തമാക്കി.രണ്ടാം ഗെയിമില്‍ ഹി തുടക്കത്തില്‍ തന്നെ 3-8ന് മുന്നിലെത്തി. തുടര്‍ന്ന് സിന്ധു 5-10ലേക്കെത്തിച്ചു.

വൈകാതെ ചൈനീസ് താരത്തിന് 6-13ന്റെ ലീഡ്. പിന്നീട് 8-15ലേക്കും അവിടെ നിന്ന് 11-19ലേക്കും. ഇതിനിടെ സിന്ധു രണ്ട് പോയിന്റ് നേടിയെങ്കിലും തിരിച്ചടിച്ച ഹി മത്സരവും ക്വാര്‍ട്ടര്‍ ഫൈനല്‍ ബെര്‍ത്തും ഉറപ്പിച്ചു.

ബാഡ്മിന്റണില്‍ പുരുഷ സിംഗിള്‍സിന്റെ ക്വാര്‍ട്ടറിലെത്തിയ ലക്ഷ്യ സെന്‍ മാത്രമാണ് ഇന്ത്യയുടെ പ്രതീക്ഷ. എച്ച് എസ് പ്രണോയിയെ തോല്‍പ്പിച്ച് സെന്‍ ക്വാര്‍ട്ടറില്‍ കടന്നിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

ട്രേഡ് യൂണിയൻ സംയുക്ത പണിമുടക്ക് തുടങ്ങി; ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ; പണിമുടക്കുന്നവർക്ക് ശമ്പളമില്ല

ട്രേഡ് യൂണിയൻ സംയുക്ത പണിമുടക്ക് തുടങ്ങി; ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ കേന്ദ്ര-സംസ്ഥാന...

മത്സ്യബന്ധനത്തിന് നിരോധിത ലൈറ്റുകൾ: ടോളർ ബോട്ട് പിടിച്ചെടുത്തു, വൻ പിഴ

മത്സ്യബന്ധനത്തിന് നിരോധിത ലൈറ്റുകൾ: ടോളർ ബോട്ട് പിടിച്ചെടുത്തു, വൻ പിഴ കോഴിക്കോട്: സമീപകാലത്ത് ...

തിരൂരിൽ എക്സൈസ് റെയ്ഡ്: 11 കിലോ കഞ്ചാവുമായി അലി ഗാസി അറസ്റ്റിൽ

തിരൂരിൽ എക്സൈസ് റെയ്ഡ്: 11 കിലോ കഞ്ചാവുമായി അലി ഗാസി അറസ്റ്റിൽ മലപ്പുറം:...

Other news

10 വയസുകാരിയുടെ സാമ്പത്തിക ബുദ്ധി വൈറൽ; പുതുവത്സര സമ്മാനപണം സ്വർണ്ണമായി മാറ്റി സൂക്ഷിച്ച് ലക്ഷങ്ങളുടെ ലാഭം

10 വയസുകാരിയുടെ സാമ്പത്തിക ബുദ്ധി വൈറൽ; പുതുവത്സര സമ്മാനപണം സ്വർണ്ണമായി മാറ്റി...

ഷാർജയിൽ വാഹനാപകടം; പിതാവിനെ കാണാൻ വിരുന്നെത്തിയ രണ്ട് വയസ്സുകാരനായ മലയാളി ബാലനു ദാരുണാന്ത്യം

പിതാവിനെ കാണാൻ വിരുന്നെത്തിയ രണ്ട് വയസ്സുകാരനായ ബാലനു ദാരുണാന്ത്യം ഷാർജയിൽ പ്രവാസി കുടുംബത്തെ...

‘പാർട്ടി കഴിഞ്ഞു, കൊമ്പ് പോയി!’: പട്ടാള ക്യാമ്പിലെ ഡി.ജെ പാർട്ടിയും രണ്ട് കോടിയുടെ ആനക്കൊമ്പും!

'പാർട്ടി കഴിഞ്ഞു, കൊമ്പ് പോയി!': പട്ടാള ക്യാമ്പിലെ ഡി.ജെ പാർട്ടിയും രണ്ട്...

ലണ്ടനിലെ കിങ്സ്ബറി ഹൈസ്കൂളിൽ വിദ്യാർത്ഥികളെ കുത്തിവീഴ്ത്തി പതിമൂന്നുകാരൻ; ആക്രമണം അജ്ഞാത ദ്രാവകം സ്പ്രേ ചെയ്തശേഷം

ലണ്ടനിലെ കിങ്സ്ബറി ഹൈസ്കൂളിൽ വിദ്യാർത്ഥികളെ കുത്തിവീഴ്ത്തി പതിമൂന്നുകാരൻ വടക്കൻ ലണ്ടനിലെ...

വിമാനത്തിനുള്ളിൽ ഗുണ്ടാ സ്റ്റൈൽ കൂട്ടത്തല്ല്; ചോര ചിതറി, പല്ലുകൾ നിലത്ത്! ലണ്ടൻ വിമാനം അടിയന്തരമായി ഇറക്കി

ലണ്ടൻ: ആകാശത്ത് പതിനായിരക്കണക്കിന് അടി ഉയരത്തിൽ പറക്കുന്ന വിമാനത്തിനുള്ളിൽ അരങ്ങേറിയത് സിനിമകളെ...

പ്രണയ സർപ്രൈസ് പാളി; നിമിഷനേരം കൊണ്ട് പറന്നുപോയത് ലക്ഷങ്ങൾ; യുവാവിന്റെ ലക്ഷങ്ങൾ പോയ വഴി കണ്ട് ഞെട്ടി സോഷ്യൽ മീഡിയ; വീഡിയോ

സർപ്രൈസ് പാളി; നിമിഷനേരം കൊണ്ട് പറന്നുപോയത് ലക്ഷങ്ങൾ പ്രണയവാർഷികം അവിസ്മരണീയമാക്കാൻ ജർമ്മനിയിലെ ഒരു...

Related Articles

Popular Categories

spot_imgspot_img