web analytics

ഇന്ത്യന്‍ ഫെഡറേഷന്‍ ഓഫ് വര്‍ക്കിംഗ് ജേര്‍ണലിസ്റ്റ് (IFWJ)
ദേശീയ സമ്മേളനം ഏപ്രില്‍ 22 ന് തിരുവനന്തപുരത്ത്

തിരുവനന്തപുരം: ഇന്ത്യന്‍ ഫെഡറേഷന്‍ ഓഫ് വര്‍ക്കിംഗ് ജേര്‍ണലിസ്റ്റ് (IFWJ)
ദേശീയ സമ്മേളനം ഏപ്രില്‍ 22 ന് തിരുവനന്തപുരത്ത് നടക്കും.
കോവളത്തെ ക്രിസ്തു ജയന്തി ആനിമേഷന്‍ സെന്ററില്‍ 2025 ഏപ്രില്‍ 22 ചൊവ്വാഴ്ചയാണ് ദേശീയ സമ്മേളനം
സംഘടിപ്പിക്കുന്നത്.

പ്രതിനിധി സമ്മേളനം, സെമിനാര്‍, പൊതുസമ്മേളനം, പുരസ്‌ക്കാര സമര്‍പ്പണം, ആദരവ് സമര്‍പ്പണം, ഐ.ഡി.കാര്‍ഡ് വിതരണം, വിവിധ വിഷയങ്ങളെ സംബന്ധിച്ചുള്ള പ്രഭാഷണങ്ങള്‍ എന്നിവ ഇതിനോടൊപ്പം സംഘടിപ്പിക്കുന്നു.

22-ാം തീയതി രാവിലെ 9.00 മണിക്ക് വിവിധ സംസ്ഥാനങ്ങളില്‍ നിന്നും
എത്തിച്ചേരുന്ന പ്രതിനിധികളുടെ രജിസ്‌ട്രേഷന്‍ ആരംഭിക്കുന്നു.
രാവിലെ 10.30 ന് കഎണഖ ദേശീയ പ്രസിഡന്റ് അവധേഷ് ഭാര്‍ഗവ് അദ്ധ്യക്ഷത
വഹിക്കുന്ന പ്രതിനിധി സമ്മേളനം കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം
ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യും.

ചടങ്ങില്‍ IFWJ സംസ്ഥാന പ്രസിഡന്റ് എ.പി.ജിനന്‍ സ്വാഗതം ആശംസിക്കും. രാവിലെ 11.30 ന് നടക്കുന്ന സെമിനാര്‍ ഉദ്ഘാടനവും പുരസ്‌ക്കാര സമര്‍പ്പണവും ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി
അഡ്വ.ജി.ആര്‍. അനില്‍ നിര്‍വ്വഹിക്കും.

എം.എല്‍.എമാരായ അഡ്വ. വി.ജോയ്, അഡ്വ. എം. വിന്‍സെന്റ്, ബി.ജെ.പി. ജില്ലാ പ്രസിഡന്റ് കരമനജയന്‍, മുസ്ലീംലീഗ് കോവളം മണ്ഡലം പ്രസിഡന്റ് ഡോ. എച്ച്.എ.റഹ്്മാന്‍, കഎണഖ ദേശീയ ജനറല്‍
സെക്രട്ടറി ഇര്‍ഷാദ്ഖാന്‍, കഎണഖ ദേശീയ വൈസ് പ്രസിഡന്റ് ജി.വി. ഗൗരി എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും.

ചടങ്ങില്‍ കഎണഖ സംസ്ഥാന ട്രഷറര്‍ എം. അബൂബക്കര്‍ നന്ദി പ്രകടിപ്പിക്കും. വൈകുന്നേരം 3.30 നടക്കുന്ന പൊതു സമ്മേളനം യു.ഡി.എഫ്. കണ്‍വീനര്‍ എം.എം.ഹസന്‍ ഉദ്ഘാടനം ചെയ്യും. IFWJ സംസ്ഥാന പ്രസിഡന്റ് എ.പി.ജിനന്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ IFWJ സംസ്ഥാന സെക്രട്ടറി തെക്കന്‍സ്റ്റാര്‍ ബാദുഷ സ്വാഗതം ആശംസിക്കും. സംഘടനാ മെമ്പര്‍മാര്‍ക്കുള്ള ഐ.ഡി.കാര്‍ഡ് വിതരണോത്ഘാടനം ചലച്ചിത്ര അക്കാഡമി ചെയര്‍മാനും ചലച്ചിത്ര
നടനുമായ പ്രേംകുമാര്‍ നിര്‍വ്വഹിക്കും.

മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് പ്രഭാവര്‍മ്മ വിശിഷ്ട
അതിഥികള്‍ക്ക് ആദരവ് സമര്‍പ്പണം നടത്തും. “”രാഷ്ട്രീയരംഗത്തെ മാധ്യമ ഇടപെടല്‍” എന്ന
വിഷയത്തെ ആസ്പദമാക്കി ഭാരത് ഭവന്‍ മെമ്പര്‍ സെക്രട്ടറി ഡോ. പ്രമോദ് പയ്യന്നൂരും, ”സോഷ്യല്‍
മീഡിയയും ആധുനിക മാധ്യമ സംസ്‌കാരവും” എന്ന വിഷയത്തെ ആസ്പദമാക്കി കേരള
പി.എസ്.സി. മെമ്പറും മാധ്യമ പ്രവര്‍ത്തകയുമായ ആര്‍. പാര്‍വ്വതീദേവിയും, ”മാധ്യമങ്ങളും ട്രേഡ്
യൂണിയനും” എന്ന വിഷയത്തെ ആസ്പദമാക്കി യു.ടി.യു.സി സംസ്ഥാന പ്രസിഡന്റും മുന്‍മന്ത്രിയുമായ ബാബു ദിവാകരനും പ്രഭാഷണങ്ങള്‍ നടത്തും. ചടങ്ങില്‍ IFWJ സംസ്ഥാന വൈസ് പ്രസിഡന്റ് ചെമ്പകശ്ശേരി ചന്ദ്രബാബു നന്ദിപറയും.
അരനൂറ്റാണ്ടിലേറെക്കാലമായി ഇന്ത്യയിലെ മാധ്യമ പ്രവര്‍ത്തകരുടെ
അവകാശങ്ങള്‍ നേടിയെടുക്കുവാനായി ട്രേഡ് യൂണിയന്‍ പ്രസ്ഥാനമായി രൂപംകൊണ്ടതാണ് ഇന്ത്യന്‍ ഫെഡറേഷന്‍ ഓഫ് വര്‍ക്കിംഗ് ജേര്‍ണലിസ്റ്റ്.

ന്യൂഡല്‍ഹി
ആസ്ഥാനമായി പ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുന്ന ഈ പ്രസ്ഥാനത്തിന് ഇന്ന്
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ തങ്ങളുടേതായ സ്ഥാനം ഉറപ്പിക്കുവാന്‍ സാധിച്ചുവെന്നത് എടുത്തുപറയേണ്ട പ്രത്യേകതയാണ്.

പത്ര-ദൃശ്യ-ഡിജിറ്റല്‍
മാധ്യമങ്ങളിലെ പതിനായിരക്കണക്കിന് ജീവനക്കാര്‍ അനുഭവിച്ചുവരുന്ന വിവിധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുവാന്‍ ഈ സംഘടനയ്ക്ക് സാധിച്ചു.

spot_imgspot_img
spot_imgspot_img

Latest news

ഇൻഷുറൻസ് ഇല്ലെങ്കിലും ചികിത്സ സൗജന്യം; കേരള സർക്കാരിന്റെ വലിയ പ്രഖ്യാപനം

ഇൻഷുറൻസ് ഇല്ലെങ്കിലും ചികിത്സ സൗജന്യം; കേരള സർക്കാരിന്റെ വലിയ പ്രഖ്യാപനം തിരുവനന്തപുരം: സംസ്ഥാനത്ത്...

സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങും വഴിയിൽ ആക്രമണം; ഗുണ്ടാപ്പക, അലുവ അതുലിനെ വെട്ടിക്കൊന്നു

സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങും വഴിയിൽ ആക്രമണം; ഗുണ്ടാപ്പക, അലുവ അതുലിനെ വെട്ടിക്കൊന്നു കരുനാഗപ്പള്ളി:...

നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 25 നും മേയ് 10 നും ഇടയിൽ; തീയതി അറിയാം രണ്ടു ദിവസത്തിനകം

നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 25 നും മേയ് 10 നും ഇടയിൽ;...

ശബരിമല ‘ആടിയ നെയ്യ്’ ക്രമക്കേട്: കണക്കുകളിൽ ₹25.52 ലക്ഷം രൂപയുടെ വ്യത്യാസം കണ്ടെത്തി

ശബരിമല ‘ആടിയ നെയ്യ്’ ക്രമക്കേട്: കണക്കുകളിൽ ₹25.52 ലക്ഷം രൂപയുടെ വ്യത്യാസം...

‘സാഗർ കവചം’ അഭ്യാസം പൂർത്തിയായി; കേരള തീരസുരക്ഷാ സജ്ജീകരണം വിലയിരുത്തി നാവികസേന

‘സാഗർ കവചം’ അഭ്യാസം പൂർത്തിയായി; കേരള തീരസുരക്ഷാ സജ്ജീകരണം വിലയിരുത്തി നാവികസേന കൊച്ചി:...

Other news

30 വർഷത്തെ കാത്തിരിപ്പിന് അന്ത്യം; ‘ചാരായം’ വീണ്ടും വിപണിയിലേക്ക്! കൊടുങ്ങല്ലൂരുകാരൻ്റെ പ്രയത്നം

30 വർഷത്തെ കാത്തിരിപ്പിന് അന്ത്യം; 'ചാരായം' വീണ്ടും വിപണിയിലേക്ക്! കൊടുങ്ങല്ലൂരുകാരൻ്റെ പ്രയത്നം തിരുവനന്തപുരം: കേരളത്തിൽ...

തത്കാൽ ടിക്കറ്റ് തട്ടിപ്പ് ; 3.03 കോടി യൂസർ ഐഡികൾ നീക്കി റെയിൽവേ

തത്കാൽ ടിക്കറ്റ് തട്ടിപ്പ് ; 3.03 കോടി യൂസർ ഐഡികൾ നീക്കി...

അഞ്ചിൽ കൂടുതൽ എൽപിജി സിലിണ്ടർ സൂക്ഷിക്കരുത്; പരിശോധന ശക്തമാക്കി സർക്കാർ

അഞ്ചിൽ കൂടുതൽ എൽപിജി സിലിണ്ടർ സൂക്ഷിക്കരുത്; പരിശോധന ശക്തമാക്കി സർക്കാർ തിരുവനന്തപുരം: വാണിജ്യാവശ്യത്തിന്...

രാജ്യത്തെ 18 നഗരങ്ങളിൽ വാട്ടർ മെട്രോ: റിപ്പോർട്ട് സമർപ്പിച്ച് കൊച്ചി മെട്രോ

കൊച്ചി: കേരളത്തിന്റെ അഭിമാനമായ കൊച്ചി വാട്ടർ മെട്രോ ഇനി ഭാരതമാകെ തരംഗമാകുന്നു....

മീൻപിടിത്തത്തിനിടെ തർക്കം; സംഗീത കോളേജ് വിദ്യാർത്ഥിക്ക് കുത്തേറ്റു

മീൻപിടിത്തത്തിനിടെ തർക്കം; സംഗീത കോളേജ് വിദ്യാർത്ഥിക്ക് കുത്തേറ്റു പാലക്കാട്: മലമ്പുഴയിൽ മീൻ പിടിക്കുന്നതിനിടെ...

അനാവശ്യ ചെലവും അലച്ചിലും സാധ്യത; ഇന്നത്തെ നക്ഷത്രഫലം

അനാവശ്യ ചെലവും അലച്ചിലും സാധ്യത; ഇന്നത്തെ നക്ഷത്രഫലം ഇന്നത്തെ നക്ഷത്രഫലം (മാർച്ച് 15,...

Related Articles

Popular Categories

spot_imgspot_img