ഗില്ലിനെ വാനോളം പുകഴ്ത്തി സച്ചിൻ
മുംബൈ: ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റുകളിൽ മൂന്ന് സെഞ്ച്വറികൾ. 585 റൺസ് നേടി ടീമിന്റെ നെടുംതൂണായി കരുത്ത് തെളിയിച്ച ഇന്ത്യൻ നായകൻ ശുഭ്മാൻ ഗില്ലിനെക്കുറിച്ച് സച്ചിൻ ടെണ്ടുൽക്കറിന്റെ നിരീക്ഷണമാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.
ഇപ്പോൾ നടക്കുന്ന ആൻഡേഴ്‌സൺ-ടെണ്ടുൽക്കർ ട്രോഫിയുടെ ആദ്യ രണ്ട് ടെസ്റ്റുകളിൽ ഇംഗ്ലണ്ടിനെതിരെ ഇരട്ട സെഞ്ച്വറി ഉൾപ്പെടെ മൂന്ന് സെഞ്ച്വറികൾ അടിച്ചാണ് ഗിൽ തന്റെ ശക്തി തെളിയിച്ചത്.
ടീമിനെ നയിക്കുന്നതിലുള്ള ഗില്ലിന്റെ കഴിവിനെ ഇതിഹാസ താരം പ്രശംസിച്ചു.ലോർഡ്‌സിൽ നടന്ന ഒരു ചടങ്ങ് ഉദ്ഘാടനം ചെയ്യുമ്പോഴാണ് തരാം പുതിയ ഇന്ത്യൻ നായകനെക്കുറിച്ച് വാചാലനായത്. ശുഭ്മാൻ എപ്പോഴും വളരെ ശാന്തനാണ്.
സാഹചര്യം ഏതായാലും ഹൃദയമിടിപ്പ് സാവാധാനത്തിലായിരിക്കുമെന്നും സച്ചിൻ പറയുന്നു. ഇന്ത്യൻ ടെസ്റ്റ് ടീമിനു വേണ്ടി കാര്യങ്ങൾ ഒരുമിച്ച് കൊണ്ടുവരുന്നതിൽ അദ്ദേഹം മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്.
പുതിയ ക്യാപ്റ്റന്റെ കഴിവുകളും സംയമനവും വേറിട്ടുനിൽക്കുന്നുണ്ടെന്നും ഇതിഹാസ താരം അഭിപ്രായപ്പെട്ടു. ഗിൽ റോൾ ഭംഗിയായി ചെയ്തു.
ഗില്ലിനെ സൂക്ഷമായി നിരീക്ഷിച്ചാൽ മനസിലാക്കൻ കഴിയുന്ന ഒരു വസ്തുത അദ്ദേഹം സമ്മർദ്ദത്തിലല്ല എന്നുള്ളതാണ്.
മത്സരം ഏത് സാഹചര്യത്തിലെത്തി നിന്നാലും ഒരു പ്രശ്നവുമില്ല. അതിൽ നിന്ന് എന്ത് കെട്ടിപ്പടുത്തുന്നു എന്നതാണ് പ്രധാനം ” സച്ചിൻ പറഞ്ഞു.
ഇന്ത്യക്ക് ഇംഗ്ലണ്ടിനെതിരെ ചരിത്ര വിജയം
ബർമിങ്ങാം: എഡ്ജ്ബാസ്റ്റണില്‍ ഇന്ത്യക്ക് ചരിത്ര വിജയം. രണ്ടാം ടെസ്റ്റില്‍ ഇന്ത്യ ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് ഇന്ന് രണ്ടാം സെഷനില്‍ 271 റണ്‍സിന് പുറത്തായിയി.
ഇന്ത്യ 338 റണ്‍സിന്റെ വിജയം സ്വന്തമാക്കി. ആകാശ് ദീപ് ഇന്ത്യക്ക് ആയി രണ്ടാം ഇന്നിംഗ്സില്‍ 6 വിക്കറ്റ് സ്വന്തമാക്കി.
99 പന്തിൽ നിന്ന് നാലു സിക്സും ഒമ്പത് ഫോറുമടക്കം 88 റൺസെടുത്ത താരത്തെ ആകാശ് ദീപാണ് എറിഞ്ഞു വീഴ്ത്തിയത്.
ആദ്യ ഇന്നിംഗ്സില്‍ 587 റണ്‍സ് നേടിയ ഇന്ത്യ, രണ്ടാം ഇന്നിംഗ്സില്‍ അതിവേഗം 427/6 റണ്‍സ് നേടി.
ഡിക്ലയര്‍ ചെയ്തതോടെ കളി പൂര്‍ണ്ണമായും ഇന്ത്യയുടെ വരുതിയിലായി. 608 എന്ന വലിയ ലീഡ് ഇംഗ്ലണ്ടിനെ പ്രതിരോധാത്തില്‍ ആക്കി.
ഇന്നലെ അവര്‍ ബാറ്റിംഗ് ആരംഭിച്ചത് മുതല്‍ ആകാശ് ദീപും സിറാജും തീ പന്തുകള്‍ എറിഞ്ഞു. മഴമൂലം ഒന്നര മണിക്കൂർ വൈകിയാണ് മത്സരം തുടങ്ങിയത്.
മൂന്നിന് 72 റൺസെന്ന നിലയിൽ അഞ്ചാം ദിനം ബാറ്റിങ് തുടങ്ങിയ ഇംഗ്ലണ്ടിന്എട്ടു റൺസ് കൂട്ടിച്ചേർത്തപ്പോഴേക്കും ഒലി പോപ്പിന്റെ വിക്കറ്റ് നഷ്ടമായിരുന്നു.
50 പന്തിൽ നിന്ന് 24 റൺസെടുത്ത താരത്തെ ആകാശ് ദീപാണ് പുറത്താക്കിയത്. ഇതിനു പിന്നാലെ സ്കോർ 83-ൽ എത്തിയപ്പോൾ ഹാരി ബ്രൂക്കിനെ ആകാശ് ദീപ് വിക്കറ്റിനു മുന്നിൽ കുടുക്കി.
31 പന്തിൽ നിന്ന് 23 റൺസായിരുന്നു ഒന്നാം ഇന്നിങ്സിൽ സെഞ്ചുറി നേടിയ ബ്രൂക്കിന്റെ ആകെ സമ്പാദ്യം.
ഇതിന്പിന്നാലെ ആറാം വിക്കറ്റിൽ ക്രീസിൽ ഒന്നിച്ച ക്യാപ്റ്റൻ ബെൻ സ്റ്റോക്ക്സ് – ജാമി സ്മിത്ത് സഖ്യം 70 റൺസ് കൂട്ടിച്ചേർത്ത് ഇന്ത്യയ്ക്കു മുന്നിൽ പ്രതിരോധം തീർത്തിരുന്നു.
എന്നാൽ ഉച്ചഭക്ഷണ ഇടവേളയ്ക്കു തൊട്ടുമുമ്പ് സ്റ്റോക്ക്സിനെ വിക്കറ്റിനു മുന്നിൽ കുടുക്കി വാഷിങ്ടൺ സുന്ദർ ഈ കൂട്ടുകെട്ട് പൊളിച്ചു.
73 പന്തിൽ നിന്ന് 33 റൺസായിരുന്നു ഇംഗ്ലീഷ് ക്യാപ്റ്റന്റെ സമ്പാദ്യം. പിന്നാലെ ക്രിസ് വോക്സിനെ (7) പുറത്താക്കി പ്രസിദ്ധ് കൃഷ്ണ ഇംഗ്ലണ്ടിന്റെ ഏഴാം വിക്കറ്റ് വീഴ്ത്തി.
ബെൻ ഡെക്കറ്റ് (25), സാക് ക്രോളി (0), ജോ റൂട്ട് (6) എന്നിവരുടെ വിക്കറ്റുകൾ നാലാം ദിനം തന്നെ ഇംഗ്ലണ്ടിന് നഷ്ടമായിരുന്നു.
രണ്ടാമിന്നിങ്സിൽ സെഞ്ചുറിയോടെ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ മുന്നിൽനിന്ന് നയിക്കുകയും മറ്റ് ബാറ്റർമാർ മികച്ച പിന്തുണ നൽകുകയും ചെയ്തപ്പോൾ രണ്ടാംക്രിക്കറ്റ് ടെസ്റ്റിൽ 608 റൺസ് വിജയലക്ഷ്യമാണ് ഇന്ത്യ, ഇംഗ്ലണ്ടിനു മുന്നിൽ വെച്ചത്.
English SUmmary:
Indian captain Shubman Gill, who scored three centuries and amassed 585 runs in the first two Tests against England, has proven to be the backbone of the team. Legendary cricketer Sachin Tendulkar’s observations about Gill have now gone viral on social media, especially as Gill’s stellar performance in the ongoing Anderson-Tendulkar Trophy continues to draw praise.