web analytics

മാഞ്ചസ്റ്ററിൽ നൂറടിച്ച് ഗിൽ

മാഞ്ചസ്റ്ററിൽ നൂറടിച്ച് ഗിൽ

മാഞ്ചസ്റ്ററിൽ ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിലെ സെഞ്ച്വറി നേട്ടത്തോടൊപ്പം അപൂർവ്വ റെക്കോർഡുകൾ കൂടി സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യൻ നായകന്‍ ശുഭ്മാന്‍ ഗിൽ.

35 വര്‍ഷത്തിനു ശേഷമാണു ആദ്യമായി ഒരു ഇന്ത്യൻ താരം മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ സെഞ്ച്വറി തന്റെ പേരിലാക്കുന്നത്.

ഗില്ലിന് മുമ്പ് 1990ല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് മാഞ്ചസ്റ്ററില്‍ സെഞ്ച്വറി നേടിയ അവസാനത്തെ ഇന്ത്യൻ ബാറ്റര്‍. കൂടാതെ മാഞ്ചസ്റ്ററില്‍ സെഞ്ച്വറി നേടുന്ന ഒമ്പതാമത്തെ മാത്രം ഇന്ത്യൻ താരവുമാണ് ഗില്‍.

മാഞ്ചസ്റ്ററിലെ നേട്ടത്തോടെ ഒരു ടെസ്റ്റ് പരമ്പരയില്‍ ക്യാപ്റ്റനായി നാലു സെഞ്ച്വറികള്‍ നേടുന്ന മൂന്നാമത്തെ മാത്രം ക്യാപ്റ്റനെന്ന റെക്കോർഡ് കൂടി ഗില്‍ നേടി.

1947-48ൽ ഇന്ത്യക്കെതിരെ ഓസ്ട്രേലിയന്‍ ബാറ്റിംഗ് ഇതിഹാസ താരം ഡോണ്‍ ബ്രാഡ്മാനും 1978-79ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ സുനില്‍ ഗവാസ്കറും ക്യാപ്റ്റനായിരിക്കെ ഒരു പരമ്പരയില്‍ നാലു സെഞ്ച്വറികള്‍ വീതം നേടിയിട്ടുണ്ട്.

കൂടാതെ ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് സെഞ്ച്വറികള്‍ നേടുന്ന ഇന്ത്യൻ താരമെന്ന സുനില്‍ ഗവാസ്കറുടെയും വിരാട് കൊഹ്‌ലിയുടെയും റെക്കോര്‍ഡിനൊപ്പമെത്താനും യുവ താരമായ ഗില്ലിനു കഴിഞ്ഞു.

നേരത്തെ 1971ലും 1978-79ൽ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഗവാസ്കറും 2014-2015ല്‍ ഓസ്ട്രേലിയക്കെതിരെ വിരാട് കോലിയും നാലു സെഞ്ചുറികള്‍ വീതം നേടിയിരുന്നു.

ഇത് കൂടാതെ ഇംഗ്ലണ്ടില്‍ ഒരു ടെസ്റ്റ് പരമ്പരയില്‍ 700 റണ്‍സ് നേടുന്ന ആദ്യ ഏഷ്യൻ താരമെന്ന റെക്കോർഡും ഗിൽ സ്വന്തമാക്കി. ഇതോടെ 2006ല്‍ ഇംഗ്ലണ്ടിനെതിരെ 631 റണ്‍സ് നേടിയ മുൻ പാക് താരം മുഹമ്മദ് യൂസഫിന്‍റെ പേരിലുള്ള റെക്കോർഡ് ഗിൽ മറികടന്നു.

കൊച്ചിക്ക് കരുത്ത് പകരാൻ എ. ടി. രാജാമണി പ്രഭു

കൊച്ചി ബ്ലൂ ടൈഗേഴ്സിൻ്റെ സ്ട്രെങ്ത് ആൻ്റ് കണ്ടീഷനിംഗ് കോച്ചായി എ ടി രാജാമണി പ്രഭുവിനെ നിയമിച്ചു. ഈ വിഭാഗത്തിൽ ഇന്ന് രാജ്യത്തുള്ള ഏറ്റവും മികച്ച പരിശീലകരിൽ ഒരാളാണ് എ. ടി. രാജാമണി പ്രഭു.

ആർ അശ്വിൻ അടക്കമുള്ള ഇന്ത്യൻ താരങ്ങളുടെ കരിയറിൽ നിർണ്ണായക സ്വാധിനം ചെലുത്തിയിട്ടുള്ള രാജാമണി, ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനൊപ്പവും പ്രവർത്തിച്ചിട്ടുണ്ട്.

കെസിഎല്ലിൻ്റെ രണ്ടാം സീസണിലൂടെ ശക്തമായൊരു തിരിച്ചുവരവിനുള്ള തയ്യാറെടുപ്പിലാണ് കൊച്ചി ബ്ലൂ ടൈഗേഴ്സ്. ഇതിൻ്റെ ഭാഗമായാണ് എ ടി രാജാമണിയുടെ നിയമനം.

അദ്ദേഹത്തിലൂടെ ടീമിൽ പുതിയൊരു ഫിറ്റ്നസ് സംസ്കാരം വളർത്തിയെടുക്കാൻ കഴിയുമെന്നാണ് കൊച്ചി മാനേജ്മെൻ്റിൻ്റെ പ്രതീക്ഷ.

ടീമിൻ്റെ മാസ്റ്റർമൈൻഡും, മെൻ്ററും, ഗെയിം ചെയ്ഞ്ചറുമായി രാജാമണി എത്തുന്നു എന്നാണ് കൊച്ചി ബ്ലൂ ടൈഗേഴ്സ് പങ്കുവച്ച വീഡീയിയോയിലുള്ളത്.

ശാസ്ത്രീയ വ്യായാമ മുറകളിലൂടെ ടീമംഗങ്ങളുടെ കായിക ശേഷി മെച്ചപ്പെടുത്തുന്നതിൽ ഏറെ വൈദഗ്ധ്യമുള്ളയാണ് രാജാമണി. ഈ മേഖലയിൽ വർഷങ്ങളുടെ അനുഭവ സമ്പത്തുള്ള പരിശീലകനാണ് അദ്ദേഹം.

ഓരോ താരത്തിൻ്റെയും ശാരീരികയും മാനസികവുമായ പ്രത്യേകതകൾ കണ്ടെത്തി അവർക്ക് അനുയോജ്യമായ പരിശീലനം നല്കുകയാണ് എ ടി രാജാമണിയുടെ രീതി.

അദ്ദേഹവുമൊത്തുള്ള പരിശീലനം തൻ്റെ കരിയറിൽ വലിയ മാറ്റങ്ങളുണ്ടാക്കിയതായി ആർ അശ്വിൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

അശ്വിന് പുറമെ മുഹമ്മദ് സിറാജ്, എസ് ബദരീനാഥ്, എൽ ബാലാജി തുടങ്ങിയ താരങ്ങളെയും രാജാമണി പരിശീലിപ്പിച്ചിട്ടുണ്ട്.

ബിസിസിഐയുടെ ചെന്നൈയിലെ സ്പെഷ്യലിസ്റ്റ് അക്കാദമിക്കൊപ്പവും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

സീസൺ അടുത്തെത്തി നില്ക്കെ കടുത്ത പരിശീലനത്തിലാണ് കൊച്ചി ബ്ലൂ ടൈഗേഴ്സ്. ടീമിൻ്റെ ക്യാപ്റ്റനായി സാലി വിശ്വനാഥിനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

സഞ്ജു സാംസനും വിനൂപ് മനോഹരനും അഖിൻ സത്താറുമടക്കം ശക്തമായൊരു ടീമാണ് ഇത്തവണ കൊച്ചിയുടേത്.

Summary : Indian captain Shubman Gill creates history at Old Trafford, Manchester, by scoring a remarkable century against England in the fourth Test. He becomes the first Indian in 35 years to score a hundred at this iconic ground.

spot_imgspot_img
spot_imgspot_img

Latest news

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന് പോലീസ്, 21-കാരി അറസ്റ്റിൽ

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന്...

Other news

രണ്ടുവയസ്സിന് താഴെയുള്ള കുട്ടികൾക്ക് ചുമ സിറപ്പ് നിരോധനത്തിന് നീക്കം; കേന്ദ്രത്തിന്റെ പരിഗണനയിൽ കരട് ശുപാർശ

രണ്ടുവയസ്സിന് താഴെയുള്ള കുട്ടികൾക്ക് ചുമ സിറപ്പ് നിരോധനത്തിന് നീക്കം; കേന്ദ്രത്തിന്റെ പരിഗണനയിൽ...

ഓരോ മത്സരത്തിനുമുമ്പും നിങ്ങളെ കാണുന്നത് ഭാഗ്യമാണെന്ന് തോന്നുന്നു… അതുകൊണ്ട് എല്ലാ കളിയിലും വരണം; മുൻ ഇന്ത്യൻ താരത്തോട് സഞ്ജു

ഓരോ മത്സരത്തിനുമുമ്പും നിങ്ങളെ കാണുന്നത് ഭാഗ്യമാണെന്ന് തോന്നുന്നു… അതുകൊണ്ട് എല്ലാ കളിയിലും...

​”വിജയം ഞങ്ങൾക്ക് മാത്രം”; 14 മണിക്കൂർ നീണ്ട ചർച്ചകൾക്കൊടുവിൽ ട്രംപിന്റെ മറുപടി! യുദ്ധഭീതി ഒഴിയുന്നില്ല?

​"വിജയം ഞങ്ങൾക്ക് മാത്രം"; 14 മണിക്കൂർ നീണ്ട ചർച്ചകൾക്കൊടുവിൽ ട്രംപിന്റെ മറുപടി!...

റഷ്യയും ക്രൊയേഷ്യയും മുതൽ 22 രാജ്യങ്ങൾ കേരളത്തിൽ; ഇന്ത്യൻ തെരഞ്ഞെടുപ്പിനെ ലോകം ഉറ്റുനോക്കുന്നത് എന്തുകൊണ്ട്?

റഷ്യയും ക്രൊയേഷ്യയും മുതൽ 22 രാജ്യങ്ങൾ കേരളത്തിൽ; ഇന്ത്യൻ തെരഞ്ഞെടുപ്പിനെ ലോകം...

നേട്ടവും പരീക്ഷണവും കൈകോർക്കുന്ന ദിവസം; 12 രാശികളുടെ ദിനഫലം

നേട്ടവും പരീക്ഷണവും കൈകോർക്കുന്ന ദിവസം; 12 രാശികളുടെ ദിനഫലം രാശിചക്രത്തിലെ 12 നക്ഷത്രക്കാരെയും...

Related Articles

Popular Categories

spot_imgspot_img