ഞാവല്‍പ്പഴം ഏറെ രുചികരവും ആരോഗ്യഗുണങ്ങള്‍ ഏറെയുള്ളതുമായ ഒരു ഫലമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ ഞാവല്‍ സഹായിക്കും. ഞാവല്‍ പഴം കൂടാതെ ഞാവല്‍ക്കുരുവിനും നിരവധി ഗുണങ്ങള്‍ ഉണ്ടെന്നറിയാമോ? പ്രമേഹം നിയന്ത്രിക്കുന്നതു കൂടാതെ ഇന്‍സുലിന്‍ ഉല്‍പാദനം വര്‍ധിപ്പിക്കുന്നതുള്‍പ്പടെ നിരവധി ഗുണങ്ങളാണ് ഞാവല്‍ക്കുരുവിനുള്ളത്. ഞാവല്‍പ്പഴത്തിന്റെ കുരു ഉണക്കിപ്പൊടിച്ചാണ് ഉപയോഗിക്കുന്നത്.
- ഞാവല്‍ക്കുരു രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കുന്നു. ഗ്ലൈക്കോസൂറിയ കുറയ്ക്കുന്നു. ഞാവല്‍ക്കുരവില്‍ അടങ്ങിയ ജംബോലിന്‍, ജംബോസിന്‍ ഇവ രക്തത്തിലേക്ക് കലരുന്ന പഞ്ചസാരയുടെ നിരക്ക് സാവധാനത്തിലാക്കുകയും ശരീരത്തിലെ ഇന്‍സുലിന്റെ അളവ് വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ഗ്ലൈസെമിക് ഇന്‍ഡക്‌സ് കുറവായതിനാല്‍ പ്രമേഹരോഗികള്‍ക്ക് വളരെ നല്ലതാണ്.
- ഞാവല്‍ക്കുരു ഒരു ഡീടോക്‌സിഫൈ ചെയ്യുന്ന ഔഷധമായി പ്രവര്‍ത്തിക്കുന്നു. വിയര്‍പ്, മൂത്രം ഇവയെ നിയന്ത്രിക്കാന്‍ സഹായിക്കുന്നു.
- ഇതിന്റെ ആന്റി ഓക്‌സിഡന്റ് ഗുണങ്ങളാല്‍ ഇത് കരളിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു. കരളിലെ കോശങ്ങളെ ഇത് സംരക്ഷിക്കുന്നു. ആന്റിഇന്‍ഫ്‌ലളമേറ്ററി ഗുണങ്ങള്‍ ഉള്ളതിനാല്‍ കരളിലെ ഇന്‍ഫ്‌ളമേഷന്‍ (വീക്കം) കുറയ്ക്കുന്നു.
- ഞാവല്‍പ്പഴക്കുരു പൊടിച്ചതില്‍ എലാജിക് ആസിഡ് എന്ന ആന്റിഓക്‌സിഡന്റ് അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മര്‍ദത്തില്‍ പെട്ടെന്നുള്ള വ്യതിയാനങ്ങള്‍ വരാതെ നോക്കുന്നു.
- ശക്തിയേറിയ ആന്റി ഓക്‌സിഡന്റുകളായ ഫ്‌ളവനോയ്ഡുകളും ഫിനോലിക് സംയുക്തങ്ങളും ഞാവല്‍ക്കുരുവില്‍ ഉണ്ട്. ഇത് ഉപദ്രവകാരികളായ ഫ്രീറാഡിക്കലുകളെ അകറ്റുന്നു.