ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം; ക്ലാസനെയും യാൻസനെയും വീഴ്‌ത്തി ജയമൊരുക്കിയത് അർഷദീപ് സിം​ഗിന്റെ ബൗളിം​ഗ്

മത്സരത്തിൻ്റെ അവസാനം വരെ സസ്പെൻസ് നിലനിന്ന ത്രില്ല‍ർ പോരിൽ ദക്ഷിണാഫ്രിക്കയെ 11 റൺസിന് തോൽപ്പിച്ച് പരമ്പരയിൽ 2-1ന് മുന്നിലെത്തി ഇന്ത്യ.

ഇന്ത്യയുയർത്തിയ 219 റൺസിന്റെ വിജയലക്ഷ്യം പിന്തുട‍ർന്ന പ്രോട്ടീസിന് 7 വിക്കറ്റ് നഷ്ടത്തിൽ 208 റൺസെടുക്കാനെ സാധിച്ചുള്ളു.

22 പ​ന്തി​ൽ നി​ന്ന് 41 റ​ൺ​സ് നേ​ടി​യ ക്ലാ​സെ​നും 17 പ​ന്തി​ൽ നാ​ല് ഫോ​റും അ​ഞ്ച് സി​ക്സും ഉ​ൾ​പ്പെ​ടെ 54 റ​ൺ​സ് നേ​ടി​യ ജാ​ൻ​സെ​നും ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ ക​രു​ത്ത് തെ​ളി​യി​ച്ചു.

ഇന്ത്യക്ക് ഭീഷണിയായ ക്ലാസനെയും യാൻസനെയും വീഴ്‌ത്തി ജയമൊരുക്കിയത് അർഷദീപ് സിം​ഗിന്റെ ബൗളിം​ഗ് മികവായിരുന്നു.

37 റൺസ് വഴങ്ങി 3 വിക്കറ്റ് വീഴ്‌ത്തിയ അർഷദീപാണ് വിജയ ശില്പി. വരുൺ ചക്രവ‍ർത്തി രണ്ടു വിക്കറ്റ് നേടി. ദക്ഷിണാഫ്രിക്കൻ നിരയിൽ ബാറ്റിം​ഗിനിറങ്ങിയവരെല്ലാം ശരാശരിക്ക് മുകളിലുള്ള പ്രകടനം കാഴ്ചവച്ചു. മില്ല‍ർ-ക്ലാസൻ അർദ്ധ സെഞ്ച്വറി കൂട്ടുകെട്ടാണ് ഇന്ത്യക്ക് ഭീഷണിയുയ‍ർത്തിയത്.

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ഇ​ന്ത്യ നി​ശ്ചി​ത 20 ഓ​വ​റി​ല്‍ ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 219 റ​ണ്‍​സ് എ​ടു​ത്ത​ത്. 56 പ​ന്തു​ക​ളി​ല്‍ 107 റ​ണ്‍​സെ​ടു​ത്തു തി​ല​ക് വ​ര്‍​മ പു​റ​ത്താ​കാ​തെ​നി​ന്നു. 25 പ​ന്തി​ല്‍ 50 റ​ണ്‍​സ് എ​ടു​ത്ത് അ​ഭി​ഷേ​ക് ശ​ര്‍​മ തി​ല​കി​ന് മി​ക​ച്ച പി​ന്തു​ണ ന​ല്‍​കി. ബോ​ളി​ങ്ങി​ൽ ഇ​ന്ത്യ​ക്കാ​യി അ​ർ​ഷ​ദീ​പ് മൂ​ന്ന് വി​ക്ക​റ്റു​ക​ൾ നേ​ടി.

മ​ത്സ​ര​ത്തി​ൽ ടോ​സ് നേ​ടി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക ബോ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ത്യ​യ്ക്ക് തു​ട​ക്ക​ത്തി​ൽ ത​ന്നെ ഓ​പ്പ​ണ​ർ സ​ഞ്ജു സാം​സ​ണി​ന്‍റെ വി​ക്ക​റ്റ് ന​ഷ്ട​മാ​യി.

എ​ന്നാ​ൽ ര​ണ്ടാം വി​ക്ക​റ്റി​ൽ അ​ഭി​ഷേ​ക് ശ​ർ​മ​യും തി​ല​ക് വ​ർ​മ​യും ചേ​ർ​ന്ന് ഇ​ന്ത്യ​യെ കൈ ​പി​ടി​ച്ചു ക​യ​റ്റു​ക​യാ​യി​രു​ന്നു.

ഇ​രു​വ​രും ചേ​ർ​ന്ന് ര​ണ്ടാം വി​ക്ക​റ്റി​ൽ 107 റ​ൺ​സി​ന്‍റെ കൂ​റ്റ​ൻ കൂ​ട്ടു​കെ​ട്ടാ​ണ് കെ​ട്ടി​പ്പ​ടു​ത്ത​ത്. അ​ഭി​ഷേ​ക് ശ​ർ​മ 25 പ​ന്തു​ക​ളി​ൽ മൂ​ന്നു ബൗ​ണ്ട​റു​ക​ളും അ​ഞ്ച് സി​ക്സ​റു​ക​ളു​മ​ട​ക്കം 50 റ​ൺ​സ് നേ​ടു​ക​യു​ണ്ടാ​യി. അ​ഭി​ഷേ​ക് പു​റ​ത്താ​യി​ട്ടും മ​റു​വ​ശ​ത്ത് ഉ​ണ്ടാ​യി​രു​ന്ന തി​ല​ക് വ​ർ​മ വെ​ടി​ക്കെ​ട്ട് തീ​ർ​ക്കു​ക​യാ​യി​രു​ന്നു.

ഇ​ന്നിം​ഗ്സി​ന്‍റെ ര​ണ്ടാം പ​കു​തി​യി​ൽ തി​ല​ക് വ​ർ​മ​യു​ടെ ഒ​റ്റ​യാ​ൾ പോ​രാ​ട്ട​മാ​ണ് കാ​ണാ​ൻ സാ​ധി​ച്ച​ത്. 56 പ​ന്തു​ക​ളി​ൽ എ​ട്ട് ബൗ​ണ്ട​റി​ക​ളും ഏ​ഴ് സി​ക്സ​റു​ക​ളു​മ​ട​ക്കം 107 റ​ൺ​സാ​ണ് തി​ല​ക് വ​ർ​മ നേ​ടി​യ​ത്. ഇ​തോ​ടെ ഇ​ന്ത്യ​യു​ടെ സ്കോ​ർ കു​തി​ച്ചു. നി​ശ്ചി​ത 20 ഓ​വ​റു​ക​ളി​ൽ 219 എ​ന്ന വ​മ്പ​ൻ സ്കോ​ർ സ്വ​ന്ത​മാ​ക്കാ​ൻ ഇ​ന്ത്യ​യ്ക്ക് സാ​ധി​ച്ചു.

spot_imgspot_img
spot_imgspot_img

Latest news

ഈ ഹെലികോപ്ടർ പറക്കാറില്ല; വാടകകാശിന് പുതിയത് ഒരെണ്ണം വാങ്ങാം; ഇതാണൊ വാടക ധൂർത്ത്

തിരുവനന്തപുരം: വി.ഐ.പികൾക്ക് പറക്കാനും മാവോയിസ്റ്റ് ഓപ്പറേഷനുമെന്ന പേരിൽ വാടകയ്ക്കെടുത്ത സ്വകാര്യ ഹെലികോപ്ടറുകൾക്ക്...

കൃഷി വകുപ്പ് ഡയറക്ടർ ഡൽഹിക്കു പോയ ഗ്യാപ്പിൽ ജീവനക്കാരുടെ ആഘോഷം; അതും ഓഫീസ് സമയത്ത്

തിരുവനന്തപുരം: തിരുവനന്തപുരത്ത് കൃഷി വകുപ്പ് ഡയറക്ടറുടെ ഓഫിസില്‍ ജോലി സമയത്ത് നടന്ന...

എൻഎം വിജയൻ്റെ ആത്മഹത്യ; എം.എൽ.എ ഐസി ബാലകൃഷ്ണൻ അടക്കം മൂന്ന് പേർക്ക് മുൻകൂർ ജാമ്യം

വയനാട്ടിലെ കോൺ​ഗ്രസ് നേതാവ് എൻഎം വിജയൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ എംഎൽഎ...

നബീസ കൊലക്കേസ്; ദമ്പതികൾക്ക് ജീവപര്യന്തം ശിക്ഷ

നോമ്പു കഞ്ഞിയിൽ വിഷം കലർത്തി ഭർത്താവിന്റെ മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസിൽ ദമ്പതികൾക്ക്...

പാറശാല ഷാരോൺ കൊലക്കേസ്; ശിക്ഷാ വിധി ഇന്നില്ല

തിരുവനന്തപുരം: പാറശാലയില്‍ ഷാരോണ്‍ രാജിനെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷാ വിധി ഇന്നില്ല....

Other news

ജമ്മു കശ്മീരിൽ അജ്‍ഞാത രോഗം ബാധിച്ച് 15 മരണം; അന്വേഷണം

ശ്രീനഗർ: ജമ്മു കശ്മീരിൽ അജ്‍ഞാത രോഗം ബാധിച്ച് 15 പേർ മരിച്ച...

അൻവറിനെ കൂടെക്കൂട്ടുമോ?കെപിസിസിയുടെ നിർണായക രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന്

തിരുവനന്തപുരം: കെപിസിസിയുടെ നിർണായക രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന്. ഉച്ചക്ക് 2.30ന്...

കുസാറ്റ് ദുരന്തം; മുൻ പ്രിൻസിപ്പൽ അടക്കം മൂന്ന് അധ്യാപകർ പ്രതികൾ

കൊച്ചി: കുസാറ്റിൽ സംഗീത നിശയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് നാല് പേർ...

മഞ്ഞൾ കയറ്റുമതിയിലൂടെ ഈ സംസ്ഥാനങ്ങളിൽ കർഷകർ നേടിയത് 207.45 മില്യൺ യു.എസ്. ഡോളർ…!

അഞ്ചു വർഷത്തിനുള്ളിൽ രാജ്യത്തെ മഞ്ഞൾ ഉത്പാദനം ഇരട്ടിയാക്കാൻ ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ...
spot_img

Related Articles

Popular Categories

spot_imgspot_img