ദുബായ്: അണ്ടർ 19 ഏഷ്യാ കപ്പ് ക്രിക്കറ്റിൽ പാക്കിസ്ഥാനെതിരായ മത്സരത്തിൽ ഇന്ത്യ 240 റൺസിന് പുറത്തായി.
ദുബായിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ പാക്കിസ്ഥാനു മുന്നിൽ 241 റൺസിന്റെ വിജയലക്ഷ്യമാണ് ഉയർത്തിയത്.
മലയാളി താരം ആരോൺ ജോർജിന്റെ മികച്ച ഇന്നിങ്‌സാണ് ഇന്ത്യയ്ക്ക് മാന്യമായ സ്കോർ നേടാൻ സഹായമായത്.
മഴയെ തുടർന്ന് 49 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ 88 പന്തുകൾ നേരിട്ട ആരോൺ 12 ഫോറും ഒരു സിക്സും സഹിതം 85 റൺസ് നേടി.
കനിഷ്‌ക് ചൗഹാൻ (46), ആയുഷ് മാത്രെ (38) എന്നിവരും ഇന്ത്യൻ സ്കോറിലേക്ക് വിലപ്പെട്ട സംഭാവനകൾ നൽകി.
ഇന്ത്യയുടെ തുടക്കം തകർച്ചയോടെയായിരുന്നു. നാലാം ഓവറിൽ വെറും അഞ്ച് റൺസ് നേടിയ ഓപ്പണർ വൈഭവ് സൂര്യവൻഷിയെ മുഹമ്മദ് സയ്യാം പുറത്താക്കി.
തുടർന്ന് ആരോൺ ജോർജ്–ആയുഷ് മാത്രെ സഖ്യം 49 റൺസ് കൂട്ടിച്ചേർത്തെങ്കിലും,
മാത്രെ പത്താം ഓവറിൽ പുറത്തായി. പിന്നാലെ വിഹാൻ മൽഹോത്ര (12), വേദാന്ത് ത്രിവേദി (7) എന്നിവർക്ക് സ്കോർ ഉയർത്താനായില്ല.
ഒരു ഘട്ടത്തിൽ നാല് വിക്കറ്റിന് 113 റൺസ് എന്ന നിലയിലായിരുന്ന ഇന്ത്യയെ ആരോൺ ജോർജ്–അഭിഗ്യാൻ കുണ്ടു (22) സഖ്യം 60 റൺസ് കൂട്ടിച്ചേർത്ത് തിരിച്ചുപിടിച്ചു.
എന്നാൽ 32-ാം ഓവറിൽ ഇരുവരും പുറത്തായതോടെ ഇന്ത്യ വീണ്ടും സമ്മർദ്ദത്തിലായി.
പാകിസ്ഥാനു വേണ്ടി മുഹമ്മദ് സയ്യാം, അബ്ദുൾ സുബാൻ എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
പിന്നീട് വന്നവരിൽ കനിഷ്‌ക് ചൗഹാനാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്—മൂന്ന് സിക്സും രണ്ട് ഫോറും ഉൾപ്പെടെ 46 റൺസ്. ഖിലൻ പട്ടേൽ (6), ഹെനിൽ പട്ടേൽ (12), ദീപേഷ് ദേവേന്ദ്രൻ (1) എന്നിവർ പുറത്തായി. കിഷൻ കുമാർ സിംഗ് പൂജ്യത്തിന് പുറത്താകാതെ നിന്നു.
ഇന്ത്യൻ ടീം:
ആയുഷ് മാത്രെ (ക്യാപ്റ്റൻ), വൈഭവ് സൂര്യവൻഷി, ആരോൺ ജോർജ്, വിഹാൻ മൽഹോത്ര, വേദാന്ത് ത്രിവേദി, അഭിഗ്യാൻ കുണ്ടു (വിക്കറ്റ് കീപ്പർ), കനിഷ്‌ക് ചൗഹാൻ, ഖിലൻ പട്ടേൽ, ദീപേഷ് ദേവേന്ദ്രൻ, കിഷൻ കുമാർ സിംഗ്, ഹെനിൽ പട്ടേൽ.
English Summary:
India were bowled out for 240 against Pakistan in the Under-19 Asia Cup in Dubai, setting a target of 241. Malayalam player Aaron George starred with an impressive 85 off 88 balls as the match was reduced to 49 overs due to rain. Kanishk Chauhan (46) and captain Ayush Mhatre (38) provided key support. Pakistan’s Mohammad Sayyam and Abdul Subhan picked up three wickets each.
india-vs-pakistan-u19-asia-cup-india-all-out-240
Under 19 Asia Cup, India vs Pakistan, U19 Cricket, Aaron George, Dubai, Indian Youth Team









