web analytics

യുഎസ് സംഘത്തിന്റെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി; ഉഭയകക്ഷി വ്യാപാര ചര്‍ച്ച വഴിമുട്ടി

യുഎസ് സംഘത്തിന്റെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി; ഉഭയകക്ഷി വ്യാപാര ചര്‍ച്ച വഴിമുട്ടി

ന്യൂഡൽഹി: ഇന്ത്യയുമായുള്ള വ്യാപാര ചർച്ചകൾക്കായി ആസൂത്രണം ചെയ്തിരുന്ന അമേരിക്കൻ സംഘത്തിന്റെ സന്ദർശനം റദ്ദാക്കി. ഓഗസ്റ്റ് 25 മുതൽ 29 വരെ നടത്താനിരുന്ന ആറാം റൗണ്ട് വ്യാപാര ചർച്ചകൾ മാറ്റിവെച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

റിപ്പോർട്ടുകൾ പ്രകാരം, തീരുവ വർധനയെ തുടർന്ന് ശക്തമായ സാമ്പത്തിക സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിലാണ് അമേരിക്ക ഇത്തരം നടപടി സ്വീകരിച്ചത്. എങ്കിലും ചർച്ചകൾ മറ്റൊരു സമയത്ത് നടക്കാൻ സാധ്യതയുണ്ടെന്ന് സൂചനകളുണ്ട്.

ഇന്ത്യ-യുഎസ് വ്യാപാര കരാറുമായി ബന്ധപ്പെട്ട നിർണായക ചർച്ചകൾക്കായാണ് ഈ സന്ദർശനം തീരുമാനിച്ചിരുന്നത്. പ്രത്യേകിച്ച് ഓഗസ്റ്റ് 27 മുതൽ 25% അധിക തീരുവ പ്രാബല്യത്തിൽ വരുന്നതിനാൽ നിശ്ചയിച്ചിരുന്ന തീയതികൾ ഏറെ പ്രധാനപ്പെട്ടവയായിരുന്നു.

മുമ്പ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ 25% താരിഫുകളോടൊപ്പം, റഷ്യൻ എണ്ണ ഇറക്കുമതിക്ക് പ്രതികാരമായി ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 25% അധിക ലെവി ഏർപ്പെടുത്തുമെന്ന് യുഎസ് പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിൽ ഇന്ത്യ-അമേരിക്ക വ്യാപാര ചർച്ചകൾ വളരെ നിർണായകമാണ്.

സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിൽ വ്യാപാര കരാറിനെ കുറിച്ച് ധാരണയിലെത്തുമെന്ന് നേരത്തെ സൂചന നൽകിയിരുന്നു.

ഇന്ത്യയ്ക്ക് വീണ്ടും 25% തീരുവ ചുമത്തി ട്രംപ്

ന്യൂയോർക്ക്: ഇന്ത്യക്കെതിരെ വീണ്ടും കടുത്ത നടപടിയുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇന്ത്യൻ ഉൽപന്നങ്ങൾക്ക് വീണ്ടും 25% തീരുവയാണ് യുഎസ് ചുമത്തിയത്. ഇതു സംബന്ധിച്ച് എക്സിക്യൂട്ടിവ് ഉത്തരവിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവച്ചു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.

നേരത്തെ ചുമത്തിയ 25% തീരുവയ്ക്കു പുറമെ ആണ് വീണ്ടും തീരുവ ചുമത്തിയത്. ഇതോടെ ഇന്ത്യൻ ഉൽപന്നങ്ങൾക്കു മേലുള്ള ആകെ തീരുവ 50% ആയി ഉയർന്നു.

നിലവിൽ ഏഷ്യൻ രാജ്യങ്ങളിൽ ഏറ്റവുമധികം തീരുവ ഇന്ത്യയ്ക്കാണ്. അടുത്ത 24 മണിക്കൂറിനുള്ളിൽ ഇന്ത്യയ്ക്കുമേലുള്ള തീരുവ കാര്യമായ തോതിൽ വർധിപ്പിക്കുമെന്നു സിഎൻബിസി ചാനലിലെ പരിപാടിയിൽ ട്രംപ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

ഇന്ത്യ ഒരു നല്ല വ്യപാരപങ്കാളിയല്ല. കാരണം, അവര്‍ ഞങ്ങളുമായി ധാരാളം വ്യാപാരം നടത്തുന്നുണ്ട്. എന്നാല്‍ ഞങ്ങള്‍ അവരുമായി വ്യാപാരം നടത്തുന്നില്ല.

അതുകൊണ്ട് ഞങ്ങള്‍ 25 ശതമാനം (തീരുവ) നിശ്ചയിച്ചു. പക്ഷേ ഞാന്‍ ആ നിരക്ക് അടുത്ത 24 മണിക്കൂറിനുള്ളില്‍ ഗണ്യമായി ഉയര്‍ത്താന്‍ പോകുകയാണ്‌ എന്നായിരുന്നു ട്രംപിന്റെ പ്രഖ്യാപനം.

അവര്‍ റഷ്യയില്‍നിന്ന് എണ്ണ വാങ്ങുകയും യുദ്ധത്തിന് (റഷ്യ-യുക്രൈന്‍ യുദ്ധം)ഇന്ധനം പകരുകയുമാണ്. അവര്‍ അങ്ങനെ ചെയ്യാനൊരുങ്ങുകയാണെങ്കില്‍ ഞാന്‍ സന്തോഷവാനായിരിക്കില്ല എന്നും ട്രംപ് പറഞ്ഞു.

ഇക്കഴിഞ്ഞ ദിവസം തന്റെ സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെ ഇന്ത്യക്കുമേല്‍ ചുമത്തിയ തീരുവ ഉയര്‍ത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. റഷ്യയില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് കാരണമായി ചൂണ്ടിക്കാണിച്ചായിരുന്നു ട്രംപിന്റെ പ്രഖ്യാപനം.

ഇന്ത്യ, വലിയ അളവില്‍ റഷ്യന്‍ എണ്ണ വാങ്ങുക മാത്രമല്ല, അങ്ങനെ വാങ്ങുന്നതില്‍ ഏറിയ പങ്കും ഉയര്‍ന്ന ലാഭത്തിന് പൊതുവിപണിയില്‍ വില്‍ക്കുകയും ചെയ്യുന്നു. യുക്രൈനില്‍ എത്രയാളുകള്‍ റഷ്യകാരണം കൊല്ലപ്പെടുന്നു എന്നതിനെ കുറിച്ച് അവര്‍ക്ക് ആശങ്കയില്ല എന്നും ട്രംപ് ആരോപിച്ചു.

അതുകൊണ്ട് ഇന്ത്യ, യുഎസ്എയ്ക്ക് നല്‍കേണ്ടുന്ന തീരുവ ഞാന്‍ ഉയര്‍ത്തും, എന്നായിരുന്നു ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചത്.

English Summary

New Delhi: The sixth round of India-US trade talks, scheduled for August 25–29, has been postponed due to tariff hike-related tensions. Reports suggest the talks may be rescheduled later.

spot_imgspot_img
spot_imgspot_img

Latest news

ഡ്രോൺ പറത്തി ദൃശ്യങ്ങൾ പകർത്തി; എഷ്യാനെറ്റിനും റിപ്പോർട്ടറിനും എതിരെ പരാതിയുമായി ദിലീപിന്റെ സഹോദരി

ഡ്രോൺ പറത്തി ദൃശ്യങ്ങൾ പകർത്തി; എഷ്യാനെറ്റിനും റിപ്പോർട്ടറിനും എതിരെ പരാതിയുമായി ദിലീപിന്റെ...

യുഡിഎഫ് വോട്ട് ആറു ശതമാനം ഇടിഞ്ഞു; നേട്ടം എല്‍ഡിഎഫിന് മാത്രം!

യുഡിഎഫ് വോട്ട് ആറു ശതമാനം ഇടിഞ്ഞു; നേട്ടം എല്‍ഡിഎഫിന് മാത്രം! തിരുവനന്തപുരം: തദ്ദേശ...

ലക്ഷംതൊട്ടു, ഒറ്റയടിക്ക് കൂടിയത് 1760 രൂപ: ഒരു പവൻ സ്വർണത്തിന്…

ലക്ഷംതൊട്ടു, ഒറ്റയടിക്ക് കൂടിയത് 1760 രൂപ: ഒരു പവൻ സ്വർണത്തിന്… തിരുവനന്തപുരം: സ്വർണവില...

സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ; ലംഘിച്ചാൽ പിരിച്ചുവിടണമെന്ന് കേരള പൊലീസ് 

സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ; ലംഘിച്ചാൽ പിരിച്ചുവിടണമെന്ന് കേരള...

Other news

കൊച്ചിയിൽ കൈവിട്ടുപോകാതെ കോൺഗ്രസ്; പക്ഷെ മേയർ കസേരയിൽ ആര്? ഗ്രൂപ്പ് പോര് മുറുകുന്നു; അന്തിമ പട്ടിക പുറത്ത്

കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം നേടി കൊച്ചി കോർപ്പറേഷൻ ഭരണം...

ഡ്രോൺ പറത്തി ദൃശ്യങ്ങൾ പകർത്തി; എഷ്യാനെറ്റിനും റിപ്പോർട്ടറിനും എതിരെ പരാതിയുമായി ദിലീപിന്റെ സഹോദരി

ഡ്രോൺ പറത്തി ദൃശ്യങ്ങൾ പകർത്തി; എഷ്യാനെറ്റിനും റിപ്പോർട്ടറിനും എതിരെ പരാതിയുമായി ദിലീപിന്റെ...

മാർട്ടിന്റെ വീഡിയോ ഷെയർ ചെയ്ത മൂന്നുപേർ അറസ്റ്റിൽ

മാർട്ടിന്റെ വീഡിയോ ഷെയർ ചെയ്ത മൂന്നുപേർ അറസ്റ്റിൽ തൃശൂർ: നടിയെ ആക്രമിച്ച കേസിലെ...

ശരണംവിളികളാൽ മുഖരിതം:തങ്കഅങ്കി ഘോഷയാത്ര ഇന്ന് പുറപ്പെടും, മണ്ഡലപൂജ ശനിയാഴ്ച: ഭക്തർ അറിയേണ്ട പ്രധാന വിവരങ്ങൾ

പത്തനംതിട്ട: മണ്ഡലപൂജയ്ക്ക് അയ്യപ്പസ്വാമിക്ക് ചാര്‍ത്താനുള്ള തങ്കഅങ്കി വഹിച്ചുകൊണ്ടുള്ള രഥഘോഷയാത്ര ഇന്ന് ശബരിമലയിലേക്ക്...

രണ്ടും ആറും വയസുള്ള മക്കളെ വിഷം കൊടുത്ത് കൊന്ന ശേഷം പിതാവും അമ്മൂമ്മയും ആത്മഹത്യചെയ്തു

രണ്ടും ആറും വയസുള്ള മക്കളെ വിഷം കൊടുത്ത് കൊന്ന ശേഷം പിതാവും...

Related Articles

Popular Categories

spot_imgspot_img