ഞാ​യ​റാ​ഴ്ച ന​ട​ന്ന ഒ​രു ഫൈ​ന​ലി​ലും ഇ​ന്ത്യ​ക്ക് ഇതുവരെ വി​ജ​യി​ക്കാ​നായി​ട്ടി​ല്ല; എ​ട്ടു​വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പി​ന​പ്പു​റം ചി​ല ക​ണ​ക്കു​ക​ൾ തീ​ർ​ക്കാ​നിറങ്ങുന്ന രോ​ഹി​ത് ശ​ർ​മ​യ്ക്കും ടീമിനും വെല്ലുവിളികൾ ഏറെ; വിശദമായ റിപ്പോർട്ട്

ദു​ബാ​യ്: തോൽവി അറിയാതെ ഫൈ​ന​ലി​ൽ എ​ത്തി മൂ​ന്നാം ത​വ​ണ ചാ​ന്പ്യ​ൻ​സ് ട്രോ​ഫി ഉ​യ​ർ​ത്താ​ൻ രോ​ഹി​ത് ശ​ർ​മ​യു​ടെ നീ​ല​പ്പ​ട​യും മി​ക​ച്ച ഫോ​മി​ലു​ള്ള മി​ച്ച​ൽ സാ​ന്‍റ​ന​റു​ടെ ന്യൂ​സി​ല​ൻ​ഡും ഇ​ന്ന് നേ​ർ​ക്കു​നേ​ർ പോ​രാ​ടു​ന്പോ​ൾ ആര് കപ്പടിക്കും?

ഇ​ന്ന് ദു​ബാ​യ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​ത്തി​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് 2.30നു ​ന​ട​ക്കു​ന്ന മ​ത്സ​രം അതിന് ഉ​ത്ത​രം ന​ൽ​കും.

ബാ​റ്റ​ർ​മാ​രും സ്പി​ന്ന​ർ​മാ​രും ത​മ്മി​ലു​ള്ള പോ​രാ​ട്ട​മാ​കും ഇവിടെ ന​ട​ക്കു​ക. മി​ച്ച​ൽ സാ​ന്‍റ​ന​റു​ടെ​യും വ​രു​ണ്‍ ച​ക്ര​വ​ർ​ത്തി​യു​ടെ​യും പ്ര​ക​ട​നങ്ങൾ ഇ​രു​ടീ​മി​നും നി​ർ​ണാ​യ​ക​മാ​കും.

അ​തേ​സ​മ​യം പ​രി​ക്കേ​റ്റ പേ​സ​ർ മാ​റ്റ് ഹെ​ൻ​റി ഇ​ന്ന് ക​ളി​ച്ചേ​ക്കി​ല്ല എന്നാണ് റിപ്പോർട്ട്. ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ക്കെ​തി​രേ അ​ഞ്ച് വി​ക്ക​റ്റ് നേ​ടി​യ ഹെ​ൻ​റി​യു​ടെ അ​ഭാ​വം കി​വി​ക​ൾ​ക്ക് വ​ലി​യ തി​രി​ച്ച​ടി​യാ​കും നൽകുക.

ക​ഴി​ഞ്ഞ 15 വ​ർ​ഷം ക​രു​ത്ത​രാ​യി ഐ​സി​സി ടൂ​ർ​ണ​മെ​ന്‍റു​ക​ളി​ൽ മു​ന്നേ​റ്റം​ന​ട​ത്തു​ന്ന ഇ​ന്ത്യ​യു​ടെ തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ഫൈ​ന​ലാ​ണി​ത്. എ​ല്ലാ മ​ത്സ​ര​ങ്ങ​ളും ഒ​രേ സ്റ്റേ​ഡി​യ​ത്തി​ൽ ക​ളി​ച്ച ഇ​ന്ത്യ​ക്ക് പി​ച്ചി​ന്‍റെ ആ​നു​കൂ​ല്യ​വും ഉണ്ട്.

സ്പി​ന്നി​നെ തു​ണ​യ്ക്കു​ന്ന പി​ച്ചി​ൽ പ്ര​തീ​ക്ഷ പ​ക​രുന്നത് വ​രു​ണ്‍ ച​ക്ര​വ​ർ​ത്തി​യു​ടെ ഫോ​മും അ​ക്സ​ർ പ​ട്ടേ​ൽ, ജ​ഡേ​ജ, കു​ൽ​ദീ​പ് ത്ര​യ​ത്തി​ന്‍റെ സ​പ്പോ​ർ​ട്ടു​മാണ്. എ​ന്നാ​ൽ, വി​ല്യം​സ​ണും ര​ചി​ൻ ര​വീ​ന്ദ്ര​യും മു​ന്നി​ൽ​നി​ന്നു ന​യി​ക്കു​ന്ന കി​വി ബാ​റ്റ​ർ​മാ​ർ സ്പി​ൻ കെ​ണി​യി​ൽ അ​ത്ര​വേ​ഗം വീ​ഴു​ന്ന​വ​ര​ല്ല.

സാ​ന്‍റ്ന​ര്‍ അ​ട​ക്കം എ​തി​രാ​ളി​ക​ളെ എ​റി​ഞ്ഞി​ടാ​ൻ പ്രാ​പ്തി​യു​ള്ള സ്പി​ന്ന​ർ​മാ​രും കീവികൾക്കും ഉ​ണ്ടെ​ന്ന​തി​നാ​ൽ തു​ല്യ​ശ​ക്തി​ക​ളു​ടെ പോ​രാ​ട്ട​മാ​കും ഇ​ന്നു ന​ട​ക്കു​ക.

വി​രാ​ട് കോ​ഹ്‌​ലി, രോ​ഹി​ത് ശ​ർ​മ, ര​വീ​ന്ദ്ര ജ​ഡേ​ജ തു​ട​ങ്ങി​യ മുതിർന്ന താ​ര​ങ്ങ​ളു​ടെ അ​വ​സാ​ന ചാ​ന്പ്യ​ൻ​സ് ട്രോ​ഫി​യാ​കാ​ൻ സാ​ധ്യ​ത​യു​ള്ള ഫൈ​ന​ലി​ൽ ക​പ്പി​ൽ കു​റ​ഞ്ഞൊ​ന്നും ഇ​ന്ത്യ പ്ര​തീ​ക്ഷി​ക്കി​ല്ല.

അ​തേ​സ​മ​യം ന്യൂ​സി​ല​ൻ​ഡ് ക്രി​ക്ക​റ്റി​ന്‍റെ സു​വ​ർ​ണ ത​ല​മു​റ​യാ​ണ് ഈ ​ ടീം. ഓ​രോ ഐ​സി​സി ടൂ​ർ​ണ​മെ​ന്‍റി​ലും സ്ഥി​ര​ത​യോ​ടെ അ​വ​ർ ക​ളി​ക്കുന്നുണ്ട്.

കി​വി​ക​ൾ ക്രി​ക്ക​റ്റ്ച​രി​ത്ര​ത്തി​ൽ തന്നെ നേ​ടി​യ​ത് ര​ണ്ടേ ര​ണ്ട് ഐ​സി​സി കി​രീ​ട​ങ്ങ​ളാ​ണ്. 2000ത്തി​ലെ ഐ​സി​സി നോ​ക്കൗ​ട്ട് ട്രോ​ഫി​യും 2021ൽ ​ടെ​സ്റ്റ് ചാ​ന്പ്യ​ൻ​ഷി​പ്പും.

ര​ണ്ടു​ത​വ​ണ​യും പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത് ഇ​ന്ത്യ​യെ ആ​യി​രു​ന്നു​വെ​ന്ന​ത് അ​വ​രു​ടെ ആ​ത്മ​വി​ശ്വാ​സം കൂ​ട്ടുന്നു. അ​തേ​സ​മ​യം ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ൽ അ​വ​ർ​ക്ക​തി​രേ നേ​ടി​യ മി​ക​ച്ച ജ​യ​വും ടീ​മി​ന്‍റെ ഫോ​മും ഇ​ന്ത്യ​ക്ക് ആ​ത്മ​വി​ശ്വാ​സം ന​ൽ​കുന്നുണ്ട്.

എ​ട്ടു​വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പി​ന​പ്പു​റം ചി​ല ക​ണ​ക്കു​ക​ൾ തീ​ർ​ക്കാ​നു​ണ്ട് രോ​ഹി​ത് ശ​ർ​മ​യ്ക്കും ടീമിനും. 2017ൽ ​ന​ട​ന്ന അ​വ​സാ​ന ഫൈ​ന​ലി​ൽ ഇ​ത്ത​വ​ണ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന പാ​ക്കി​സ്ഥാ​നാ​ണ് ഇ​ന്ത്യ​യെ തോ​ൽ​പ്പി​ച്ചു ക​പ്പ് നേ​ടി​യെടുത്തത്.

2000ത്തി​ൽ ന​ട​ന്ന ഫൈ​ന​ലി​ൽ ഇ​ന്ത്യ​യെ നാ​ല് വി​ക്ക​റ്റി​ന് തോ​ൽ​പ്പി​ച്ച് ന്യൂ​സി​ല​ൻ​ഡ് ത​ങ്ങ​ളു​ടെ ആ​ദ്യ ഐ​സി​സി ക​പ്പി​ൽ മു​ത്ത​മി​ട്ടിരുന്നു. ഈ ​ര​ണ്ട് ക​ണ​ക്കു​ക​ളും ഒ​ന്നി​ച്ചു തീ​ർ​ത്ത് ക​പ്പു​യ​ർ​ത്തു​ക​യാ​ണ് ഇ​ന്ത്യ​യു​ടെ ഇത്തവണത്തെ ല​ക്ഷ്യം.

അ​തേ​സ​മ​യം, സെ​മി​ഫൈ​ന​ൽ ടീം ​എ​ന്ന വി​ളി​പ്പേ​രു​ള്ള കി​വി​ക​ൾ ഫൈ​ന​ലി​സ്റ്റു​ക​ൾ എ​ന്ന നി​ല​യി​ലേ​ക്ക് ഇക്കുറി മാ​റി​യി​ട്ടു​ണ്ട്. 2015 ഏ​ക​ദി​ന ലോ​ക​ക​പ്പി​ൽ ഓ​സീ​സി​നോ​ടു​ള്ള തോ​ൽ​വി, 2019ൽ ​ഇം​ഗ്ല​ണ്ടി​നോ​ട് ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ട​ത്തി​ൽ ബൗ​ണ്ട​റി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ കൈ​വി​ട്ടു പോ​യ ലോ​ക​ക​പ്പ്, 2021 ട്വ​ന്‍റി20 ലോ​ക​ക​പ്പി​ൽ വീ​ണ്ടും വി​ല്ല​നാ​യി ഓ​സീ​സ്. നി​രാ​ശ​ക​ൾ അ​വ​സാ​നി​പ്പി​ക്കാ​ൻ കി​വി​ക​ൾ​ക്കും ഇക്കളി ജ​യി​ച്ചേ തീ​രൂ.

കോ​ഹ്‌​ലി, രോ​ഹി​ത്, ഗി​ൽ, ശ്രേ​യ​സ് അ​യ്യ​ർ, കെ.​എ​ൽ. രാ​ഹു​ൽ എ​ന്നി​വ​ർ ഇതുവരെ ബാ​റ്റിം​ഗ്‌ നി​ര​യു​ടെ വി​ശ്വാ​സം കാ​ത്തു. ഹാ​ർ​ദി​ക് പാ​ണ്ഡ്യ​യും അ​ക്സ​ർ പ​ട്ടേ​ലും അവർക്ക്മി​ക​ച്ച പി​ന്തു​ണ ന​ൽ​കി.

ഒ​റ്റ​യ്ക്ക് ടീ​മി​നെ വി​ജ​യ​ത്തി​ലെ​ത്തി​ക്കാ​ൻ കെൽപ്പുള്ള താ​ര​ങ്ങ​ളാ​ണി​വ​ർ. സാ​ഹ​ച​ര്യ​ത്തി​ന​നു​സ​രി​ച്ച് ക​ളി അ​നു​കൂ​ല​മാ​ക്കാ​ൻ ക​ഴി​യു​ന്ന ര​വീ​ന്ദ്ര ജ​ഡേ​ജ​യും ഇവർക്കൊപ്പം ചേ​രു​ന്പോ​ൾ ബാ​റ്റിം​ഗ് ക​രു​ത്തി​ൽ ചോ​ദ്യ​ങ്ങ​ളി​ല്ല.

പേ​സ​ർ ഷ​മി​യും, ബും​റ​യു​ടെ അ​ഭാ​വം നി​ക​ത്തി. സ്പി​ൻ കെ​ണി​യും ഇ​ന്ത്യ​ക്ക് ക​രു​ത്താ​ണ്. ഇ​ന്ത്യ കൂ​ടു​ത​ൽ ആ​ശ്ര​യി​ച്ച​ത് സ്പി​ന്ന​ർ​മാ​രെയാണ്. ആ ​കെ​ണി​യി​ൽ ഇ​ര​ക​ൾ വീ​ഴു​ക​യും ചെ​യ്തു.

സി​പി​ന്നി​നെ തു​ണ​യ്ക്കു​ന്ന പി​ച്ചി​ൽ വ​രു​ണ്‍ ച​ക്ര​വ​ർ​ത്തി വ​ലി​യ പ്ര​തീ​ക്ഷ​യാ​ണ് ന​ൽ​കു​ന്ന​ത്. ഗ്രൂ​പ്പ് ഘ​ട്ട മ​ത്സ​ര​ത്തി​ൽ ന്യൂ​സി​ല​ൻ​ഡി​നെ​തി​രേ അ​ഞ്ച് വി​ക്ക​റ്റ് നേ​ട്ട​ത്തോ​ടെ മി​ന്നും ഫോ​മി​ലാ​ണ് വ​രു​ണ്‍ ച​ക്ര​വ​ർ​ത്തി. അ​ക്സ​ർ, ര​വീ​ന്ദ്ര ജ​ഡേ​ജ, കു​ൽ​ദീ​പ് യാ​ദ​വ് എ​ന്നി​വ​ർ​കൂ​ടി ചേ​രു​ന്ന​തോ​ടെ ടീം ​സ​മ്പൂർ​ണ​മാ​ണ്. ഫീ​ൽ​ഡിം​ഗി​ലും ഇ​ന്ത്യ മി​ക​വ് പു​ല​ർ​ത്തു​ന്നുണ്ട്.

ന്യൂ​സി​ല​ൻ​ഡും മി​ക​ച്ച ബാ​റ്റിം​ഗ്, ബൗ​ളിം​ഗ് നി​ര​യ്ക്കൊ​പ്പം ഫീ​ൽ​ഡിം​ഗും തിളങ്ങുന്നു. ഇ​ന്ത്യ​യെ​പ്പോ​ലെ തന്നെ ബാ​ല​ൻ​സ്ഡ് സം​ഘം. ഉ​ദ്ഘാ​ട​ന​മ​ത്സ​ര​ത്തി​ൽ പാ​ക്കി​സ്ഥാ​നെ​തി​രേ സ്കോ​ർ 300 ക​ട​ത്തി​യ ന്യൂസ്ലാൻ്റ് ബാ​റ്റിം​ഗ് വി​ശ്വ​സ്ത​രാ​ണ് ര​ചി​ൻ ര​വീ​ന്ദ്ര, വി​ൽ യം​ഗ്, ഡെ​വ​ൻ കോ​ണ്‍​വേ​യ്, ഡാ​രി​ൽ മി​ച്ച​ൽ, ടോം ​ലാ​ഥം, വി​ല്യം​സ​ണ്‍ എ​ന്നി​വ​ര്‍.

സ്പി​ന്നി​നെ ന​ന്നാ​യി നേ​രി​ടു​ന്ന വി​ല്യം​സ​ണ് ഇ​ടം​കൈ​യ​ൻ സ്പി​ന്ന​ർ​മാ​ർ​ക്കെ​തി​രേ നൂ​റി​നു മു​ക​ളി​ലാ​ണ് ശ​രാ​ശ​രി​യെ​ന്ന​തും ശ്ര​ദ്ധേ​യമാണ്. ബൗ​ളിം​ങ്ങിലും ന്യൂ​സി​ല​ൻ​ഡ് ശ​ക്ത​മാ​ണ്. സ്പി​ന്ന​ർ​മാ​രാ​യി ക്യാ​പ്റ്റ​ൻ മി​ച്ച​ൽ സാ​ന്‍റ്ന​ർ​ക്കൊ​പ്പം ബ്രേ​സ്‌​വെ​ല്ലും വെ​ല്ലു​വി​ളി​യു​യ​ർ​ത്തും. ഗ്ലെ​ൻ ഫി​ലി​പ്സും ര​ചി​ൻ ര​വീ​ന്ദ്ര​യും പി​ന്തു​ണ ന​ൽ​കു​ന്ന​തോ​ടെ ശ​ക്തമായ ബാറ്റിംഗ് പോലെ ബൗളിംഗും ശക്തമാണ്.

2019ലെ ​ഏ​ക​ദി​ന ലോ​ക​ക​പ്പ് ഫൈ​ന​ലി​ൽ ഇം​ഗ്ല​ണ്ട്-​ന്യൂ​സി​ല​ൻ​ഡ് മ​ത്സ​രം ടൈ ​ആ​യ​തി​ന്‍റെ ഓ​ർ​മ​ക​ൾ ആ​രാ​ധ​ക​മ​ന​സി​ലു​ണ്ടാ​കും. ഒ​ട്ടേ​റെ വി​മ​ർ​ശ​നം ഉ​യ​ർ​ന്ന ആ ​നി​യ​മം ഐ​സി​സി പി​ന്നീ​ട് ഒ​ഴി​വാ​ക്കുകയായിരുന്നു. ഇന്ന് മ​ത്സ​രം ടൈ ​ആ​യാ​ൽ വീ​ണ്ടും സൂ​പ്പ​ർ ഓ​വ​ർ ന​ട​ത്തും. അ​തി​ലും ടൈ ​ആ​യാ​ൽ വീ​ണ്ടും സൂ​പ്പ​ർ ഓ​വ​ർ എ​ന്ന രീ​തി​യി​ലാ​ണ് വി​ജ​യി​ക​ളെ ക​ണ്ടെ​ത്തു​ക.

ദു​ബാ​യി​ൽ മ​ഴ പെ​യ്യാ​നു​ള്ള സാ​ധ്യ​ത വി​ര​ള​മാ​ണെ​ങ്കി​ലും മ​ഴ മൂ​ലം മ​ത്സ​രം ഉ​പേ​ക്ഷി​ച്ചാ​ൽ ഐ​സി​സി റി​സ​ർ​വ് ദി​നം പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ഇ​രു ടീ​മു​ക​ളെ​യും സം​യു​ക്ത ജേ​താ​ക്ക​ളാ​യി പ്ര​ഖ്യാ​പി​ക്കുകയാണ് ചെയ്യുക. 2002ൽ ​ഇ​ന്ത്യ​യും ശ്രീ​ല​ങ്ക​യും ഇ​ത്ത​ര​ത്തി​ൽ സം​യു​ക്ത ജേ​താ​ക്ക​ളാ​യി​ട്ടു​ണ്ട്.

ഇന്ത്യയുടെ ആ​ദ്യ​മ​ത്സ​രം ബം​ഗ്ലാ​ദേ​ശി​നെ​തി​രേയായിരുന്നു. അതിൽ അ​നാ​യാ​സ ജ​യം. ര​ണ്ടാം മ​ത്സ​ര​ത്തി​ൽ പാ​ക്കി​സ്ഥാ​നെ​യും അ​നാ​യാ​സം വീ​ഴ്ത്തി. മൂ​ന്നാം മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ൻ ബാ​റ്റ​ർ​മാ​രെ കി​വി​ക​ൾ പി​ടി​ച്ചു​കെ​ട്ടി. അ​തേ നാ​ണ​യ​ത്തി​ൽ തി​രി​ച്ച​ടി​ച്ച ഇ​ന്ത്യ സ്പി​ൻ​കെ​ണി​യി​ൽ കി​വി​ക​ളെ വീ​ഴ്ത്തി. സെ​മി​യി​ൽ ഓ​സീ​സി​നെ​യും മ​റി​ക​ട​ന്നാണ് ഫൈനലിൽ എത്തിയത്.

ന്യൂ​സി​ല​ൻ​ഡ് ഉ​ദ്ഘാ​ട​ന​മ​ത്സ​ര​ത്തി​ൽ പാ​ക്കി​സ്ഥാ​നെ 60 റ​ണ്‍​സി​നാണ് തോ​ൽ​പ്പി​ച്ചത്. ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ബം​ഗ്ലാ​ദേ​ശി​നെ​യും തകർത്തു. മൂ​ന്നാം മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ൻ സ്പി​ൻ കെ​ണി​യി​ൽ വീഴുകയായിരുന്നു. നാ​ലാം മ​ത്സ​ര​ത്തി​ൽ സെ​മി​യി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ ത​ക​ർ​ത്ത് ഫൈ​ന​ലി​ലെത്തി.

ഞാ​യ​റാ​ഴ്ച ന​ട​ന്ന ഒ​രു ഫൈ​ന​ൽ മ​ത്സ​ര​ത്തി​ലും ഇ​ന്ത്യ​ക്ക് വി​ജ​യി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്ന​താ​ണു ക്രിക്കറ്റ് ച​രി​ത്രം. 2000ത്തി​ലെ നോ​ക്കൗ​ട്ട് ക​പ്പ് (ഇ​പ്പോ​ഴ​ത്തെ ചാ​ന്പ്യ​ൻ​സ് ട്രോ​ഫി) ഫൈ​ന​ൽ മു​ത​ൽ 2023ലെ ​ഏ​ക​ദി​ന ലോ​ക​പ്പ് ഫൈ​ന​ൽ വ​രെ​യു​ള്ള തോ​ൽ​വി​ക​ൾ ടീം ​ഏ​റ്റു​വാ​ങ്ങി​യ​ത് ഞാ​യ​റാ​ഴ്ച​യാ​യി​രു​ന്നു.

ഐ​സി​സി ടൂ​ർ​ണ​മെ​ന്‍റ് ഫൈ​ന​ലി​ൽ ഇ​ന്ത്യ ഞാ​യ​റാ​ഴ്ച നേ​ടി​യ ഏ​ക​വി​ജ​യം 2013ലെ ​ചാ​ന്പ്യ​ൻ​സ് ട്രോ​ഫി​യി​ൽ ഇം​ഗ്ല​ണ്ടി​നെ​തി​രേ​യാ​യി​രു​ന്നു. എ​ന്നാ​ൽ മ​ഴ വി​ല്ല​നാ​യ മ​ത്സ​രം തി​ങ്ക​ളാ​ഴ്ച ആ​യി​രു​ന്നു അ​വ​സാ​നി​ച്ച​ത്.

spot_imgspot_img
spot_imgspot_img

Latest news

കാസര്‍കോട് നിന്നും കാണാതായ പെൺകുട്ടിയും യുവാവും തൂങ്ങിമരിച്ച നിലയിൽ

മൂന്നാഴ്ച മുൻപ് കാസര്‍കോട് പൈവളിഗയിൽ നിന്ന് കാണാതായ പെണ്‍കുട്ടിയെയും അയൽവാസിയായ യുവാവിനെയും...

ലഹരിവ്യാപാരവും കടത്തും നടക്കുന്ന 1,377 ബ്ലാക്ക്സ്പോട്ടുകൾ; നിരീക്ഷിക്കാൻ ഡ്രോണുകൾ; മയക്കുമരുന്ന് മാഫിയകളെ പൂട്ടാനുറച്ച് കേരള പോലീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിവ്യാപാരവും കടത്തും നടക്കുന്ന 1,377 ബ്ലാക്ക്സ്പോട്ടുകൾ കണ്ടെത്തി പൊലീസ്....

ഫർസാനയോട് പ്രണയമല്ല, കടുത്ത പക; ഉമ്മയ്ക്ക് സുഖമില്ലെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചു വരുത്തി; കാരണം വെളിപ്പെടുത്തലുമായി അഫാൻ

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിൽ പുതിയ വെളിപ്പെടുത്തലുമായി പ്രതി അഫാൻ. പെൺസുഹൃത്തായ ഫർസാനയോട്...

കളമശ്ശേരിയില്‍ വൻ തീപിടുത്തം: ഇലക്ട്രിക് ലൈനുകൾ പൊട്ടിവീണു; വാഹനങ്ങൾ ഉൾപ്പെടെ കത്തി നശിച്ചു

കളമശ്ശേരിയില്‍ കിടക്ക കമ്പനിയുടെ ഗോഡൗണിൽ വന്‍ തീപിടിത്തം. അപകടത്തെത്തുടർന്ന് പരിസരമാകെ വൻ...

മോഹൻലാലിന് ശ്വാസകോശ അണുബാധയെന്ന് സോഷ്യൽ മീഡിയ…ഇതെന്നത്തെ വാർത്തയാണെന്ന് അറിയാമോ?

നടൻ മോഹൻലാൽ ആശുപത്രിയിലെന്ന് സമൂഹമാധ്യങ്ങളിൽ വ്യാജ പ്രചരണം. സമൂഹമാധ്യമത്തിൽ പ്രചരിക്കുന്ന പോസ്റ്റുകൾ...

Other news

കഞ്ചാവ് കേസ്; ആർജി വയനാടനെതിരെ നടപടിയുമായി ഫെഫ്ക

ഇടുക്കി: ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ മേക്കപ്പ് മാൻ രഞ്ജിത്ത് ഗോപിനാഥനെതിരെ നടപടിയുമായി...

അമേരിക്കയിൽ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം

കാലിഫോർണിയ: അമേരിക്കയിൽ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം. കാലിഫോർണിയയിലെ ബിഎപിഎസ് ശ്രീ...

ബൈക്കിൽ കയറ്റി കൊണ്ടുപോയി, കത്തികാട്ടി ഭീഷണിപ്പെടുത്തി; തട്ടിയെടുത്തത് 27000 രൂപ

പെരുമ്പാവൂർ: ആസ്സാം സ്വദേശിയെ ഭീഷണിപ്പെടുത്തി പണം കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ....

സ്ഫോടക വസ്തുക്കൾ കൈകാര്യം ചെയ്തതിന് കൂടുതൽ അറസ്റ്റുകൾ: ഈരാറ്റുപേട്ടയിൽ റെയ്ഡിൽ കണ്ടെത്തിയത്….

ഇടുക്കി കട്ടപ്പനയിൽ ജീപ്പിൽ കടത്തിയ സ്ഫോടകവസ്തു കണ്ടെടുത്ത സംഭവത്തിൻ കൂടുതൽ ആളുകളെ...

വാട്‌സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് നീക്കം ചെയ്തതിന് അഡ്മിനെ വെടിവച്ചു കൊന്നു

പെഷവാർ: വാട്‌സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് നീക്കം ചെയ്തതിനെ തുടർന്നുണ്ടായ വൈരാഗ്യത്തിൽ അഡ്മിനെ...

കിളിപോയി കറങ്ങി നടന്നവരെ കയ്യോടെ പൊക്കി; കൊച്ചിയിൽ ഒറ്റരാത്രി കൊണ്ട് പിടികൂടിയത് 300 പേരെ

കൊച്ചി: പൊലീസിന്റെ മിന്നൽ പരിശോധനയിൽ പിടിയിലായത് 300 പേർ. കഴിഞ്ഞ ദിവസം...

Related Articles

Popular Categories

spot_imgspot_img