web analytics

ആണവായുധങ്ങൾ; പാകിസ്ഥാനെ പിന്നിലാക്കി ഇന്ത്യ

ആണവായുധങ്ങൾ; പാകിസ്ഥാനെ പിന്നിലാക്കി ഇന്ത്യ

ന്യൂഡല്‍ഹി: ആണവായുധ ശേഖരത്തില്‍ പാകിസ്ഥാനെ പിന്നിലാക്കി ഇന്ത്യ. സ്റ്റോക്ക്ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ(എസ്‌ഐപിആര്‍ഐ) പുതിയ റിപ്പോര്‍ട്ടിലാണ് ആണവ പോര്‍മുനകളുടെ എണ്ണത്തില്‍ ഇന്ത്യ പാകിസ്ഥാനെ മറികടന്നതായി പറയുന്നത്.

പാകിസ്ഥാന്റെ ശേഖരത്തിലുള്ള 170 ആണവ പോര്‍മുനകളെ അപേക്ഷിച്ച് ഇന്ത്യക്ക് നിലവില്‍ 180 ആണവ പോര്‍മുനകളുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. 2025-ല്‍ എട്ട് പോര്‍മുനകള്‍ കൂടി ചേര്‍ത്താണ് ഇന്ത്യ ആണവശേഖരം വീണ്ടും വിപുലമാക്കിയത്.

ഇന്ത്യയേയും പാകിസ്ഥാനേയും ബഹുദൂരം പിന്നിലാക്കിയാണ് ചൈനയുടെ ആണവായുധ ശേഖരമെന്നും എസ്‌ഐപിആര്‍ഐ ഇയര്‍ബുക്ക് വ്യക്തമാക്കുന്നു.

ഇന്ത്യക്ക് 180 ആണവായുധങ്ങളും പാകിസ്ഥാന് 170ഉം ചൈനയ്ക്ക് 600 ആണവായുധങ്ങളുമാണ് ആകെയുള്ളത്.

2025 ജനുവരി വരെയുള്ളതെന്നാണ് എസ്‌ഐപിആര്‍ഐ ഇയര്‍ബുക്ക് വിശദമാക്കുന്നത്.

എന്നാൽ റഷ്യയ്ക്കും അമേരിക്കയ്ക്കുമാണ് ഏറ്റവുമധികം ആണവായുധങ്ങളുള്ളത്. 5459 ആണവായുധങ്ങളാണ് റഷ്യയ്ക്കുള്ളത്. 5177 ആണവായുധങ്ങളാണ് അമേരിക്കയ്ക്കുള്ളത്.

ആണവായുധങ്ങള്‍ വഹിക്കാന്‍ സാധിക്കുന്ന രീതിയിലുള്ള ആയുധങ്ങളാണ് റഷ്യ, ചൈന, ഇന്ത്യ, പാകിസ്ഥാന്‍, ഉത്തര കൊറിയ എന്നിവിടങ്ങളിലുള്ളത്.

2000 വരെ ഫ്രാന്‍സ്, റഷ്യ, ബ്രിട്ടന്‍, അമേരിക്ക എന്നിവര്‍ക്ക് മാത്രമായിരുന്നു ഇത്തരം ആയുധങ്ങളുണ്ടായിരുന്നത്.

ഇറാനിൽ അഞ്ച് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പരുക്ക്

ടെഹ്റാൻ: ഇസ്രയേലിന്റെ മിസൈലാക്രമണത്തിൽ ഇറാനിലെ അഞ്ച് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പരിക്കേറ്റതായി റിപ്പോർട്ട്.

ടെഹ്റാൻ യൂണിവേഴ്സിറ്റി മെഡിക്കൽ സയൻസസിൽ ഇസ്രയേൽ സൈന്യം നടത്തിയ വ്യോമാക്രമണത്തിലാണ് അഞ്ച് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പരിക്കേറ്റത്.

എന്നാൽ ആരുടെയും പരിക്ക് ​ഗുരുതരമല്ലെന്നാണ് വിവരം. അതേസമയം, ടെഹ്റാനിലെ വിദ്യാർത്ഥികളടക്കമുള്ള ഇന്ത്യക്കാരോട് തെക്കൻ നഗരമായ ക്വോമിലേക്കു മാറാൻ ഇന്ത്യൻ എംബസി അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.

ഇതേ തുടർന്ന് ടെഹ്റാനിൽ നിന്ന് വിദ്യാർത്ഥികളുൾപ്പെടെയുള്ള ഇന്ത്യക്കാരെ ഒഴിപ്പിച്ച് തുടങ്ങി. ക്വോമിലേക്കാണ് ഇന്ത്യൻ പൗരന്മാരെ മാറ്റുന്നത്.

148 കിലോമീറ്റർ ദൂരമുണ്ട് ക്വോം ന​ഗരത്തിലേക്ക്. ഏകദേശം1600 ഓളം ഇന്ത്യൻ വിദ്യാർത്ഥികൾ ഇറാനിലുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.

ഇവരിൽ ഒരു സംഘത്തെ അർമേനിയയിലേക്കും ഉടൻ മാറ്റും. അതേസമയം തബ്‌രിസ് മേഖലയിൽ ഇസ്രയേലിന്റെ എഫ് 35 യുദ്ധവിമാനം വെടിവച്ചിട്ടെന്ന് ഇറാൻ അവകാശപ്പെട്ടു.

ഇസ്രയേലിലേക്ക് ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ വൈദ്യുതി നിലയങ്ങൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

വടക്കൻ ഇസ്രയേലിൽ അപായ മുന്നറിയിപ്പ്
ഹൈഫയിലെ ബസാൻ റിഫൈനറിയിൽ മൂന്നു തൊഴിലാളികൾ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതേ തുടർന്ന് വടക്കൻ ഇസ്രയേലിൽ അപായ മുന്നറിയിപ്പ് നൽകി.

Read More: അപകടത്തിന് ശേഷമുള്ള ആദ്യ യാത്ര മുടങ്ങി; അഹമ്മദാബാദിൽ നിന്നും ലണ്ടനിലേക്കുള്ള വിമാനം ടേക്ക്ഓഫ് ചെയ്തില്ല

ടെൽ അവീവിൽ നിന്നു ജനങ്ങൾ പിന്മാറണമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഇതിനു പിന്നാലെ ടെൽ അവീവിലും ഹൈഫയിലും മിസൈൽ, ‍‌‍‍‌‍ഡ്രോൺ ആക്രമണം നടത്തിയെന്ന് ഇറാൻ ദേശീയ ടെലിവിഷൻ അവകാശപ്പെട്ടു.

ദക്ഷിണ ഇറാനിലെ എണ്ണപ്പാടം ആക്രമിക്കാനുള്ള ഇസ്രയേൽ നീക്കം തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനങ്ങൾ തകർത്തെന്നും ഇറാനിയൻ വെബ്‌സൈറ്റ് റിപ്പോർട്ടു ചെയ്‌തു.

ലോകത്തെ തന്നെ ഏറ്റവും വലിയ എണ്ണപ്പാടം ശനിയാഴ്ച ഇസ്രയേൽ ആക്രമിച്ചതിനെ തുടർന്ന് വാതക ഉത്പാദനം ഭാഗീകമായി നിർത്തിവച്ചിരുന്നു.

അതേസമയം, ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിൽ ഇസ്രയേൽ സൈന്യം ശക്തമായ വ്യോമാക്രമണമാണ് നടത്തുന്നത്.

ജനങ്ങൾ ഒഴിഞ്ഞു പോകണമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ആക്രമണം അഴിച്ചുവിട്ടത്.

ടെഹ്റാന്റെ വ്യോമ മേഖല പൂർണമായും തങ്ങളുടെ അധീനതയിലാണെന്ന് ഇസ്രയേൽ സൈന്യവും അവകാശപ്പെട്ടിരുന്നു.

പരമോന്നത നേതാവ് ആയത്തുല്ല ഖമനയിയെ വധിക്കുമെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പ്രധാന വെല്ലുവിളി.

പരമോന്നത നേതാവ് ആയത്തുല്ല ഖമനയിയെ ഇല്ലാതാക്കിയാൽ സംഘർഷം അവസാനിക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി.

ഇറാന്റെ ഏകാധിപതിയെ എല്ലായിടത്തും ആക്രമിക്കും

ഏകാധിപതിയെ എല്ലായിടത്തും ആക്രമിക്കുമെന്നും അദ്ദഹം വ്യക്തമാക്കി. അതേസമയം, ആയത്തുല്ല ഖമനയി കുടുംബവുമൊത്ത് ഭൂ​ഗർഭ ബങ്കറിലേക്ക് മാറിയെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്.

Read More: എംഎസ്സി എല്‍സ 3 മുങ്ങിയ സംഭവം; അഞ്ച് നാവികരുടെ പാസ്‌പോര്‍ട്ട് പിടിച്ചെടുത്ത് കൊച്ചി സിറ്റി പോലീസ്

ടെഹ്റാന്റെ പടിഞ്ഞാറൻ, കിഴക്കൻ ഭാഗങ്ങളിൽ നിരവധി സ്ഫോടന ശബ്ദങ്ങൾ കേട്ടതായി റിപ്പോർട്ടുകൾ പറയുന്നു.

ടെഹ്‌റാനിലെ ഒരു സൈനിക താവളത്തിൽ ഇസ്രയേൽ ആക്രമണം നടത്തിയതായും വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.

ഇറാനിലെ ആസാദി സ്‌ക്വയറിലും ഇസ്രയേൽ കടുത്ത ആക്രമണം നടത്തിയെന്നാണ് റിപ്പോർട്ടുകൾ.

ഇറാന്റെ യുദ്ധവിമാനങ്ങൾ മിസൈൽ ആക്രമണത്തിൽ തകർത്തെന്നും പടിഞ്ഞാറൻ ഇറാനിലെ മിസൈൽ സംഭരണകേന്ദ്രം തകർത്തെന്നും ഇസ്രയേൽ അവകാശപ്പെടുന്നു.

ഇറാൻ്റെ ദേശീയ ടെലിവിഷൻ ആസ്ഥാനത്തും ഇസ്രയേൽ ആക്രമണം നടത്തി. തൽസമയ സംപ്രേഷണം നടക്കുന്നതിനിടെ ആയിരുന്നു മിസൈൽ ആക്രമണം.

സൈനിക ആവശ്യങ്ങൾക്ക് ഉപയോഗിച്ചത് കൊണ്ടാണ് ദേശീയ ടെലിവിഷൻ ആസ്ഥാനം ആക്രമിച്ചതെന്ന് ഇസ്രയേൽ വൃത്തങ്ങൾ പ്രതികരിച്ചു.

വൈകാതെ ടെലിവിഷൻ ചാനലിന്റെ സംപ്രേഷണം പുനരാരംഭിച്ചു. അഭിപ്രായ സ്വാതന്ത്ര്യത്തിനു നേരെയുള്ള ആക്രമണമാണെന്ന് പറഞ്ഞ അവതാരക സഹർ ഇമാമി, വീണ്ടും ആക്രമണം നടത്താൻ ഇസ്രയേലിനെ വെല്ലുവിളിച്ചിട്ടുണ്ട്.

നിരവധി ജീവനക്കാർ കൊല്ലപ്പെട്ടെന്നും സ്റ്റുഡിയോ ഇല്ലെങ്കിലും സംപ്രേക്ഷണം തുടരുമെന്നും ഇറാൻ ദേശീയ ടെലിവിഷൻ അറിയിച്ചു.

ഇസ്രയേലിനെ അമേരിക്ക സഹായിക്കുന്നുണ്ടെന്ന് ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ഇസ്രയേലിനാണ് തങ്ങളുടെ പിന്തുണയെന്ന് അമേരിക്കൻ പ്രതിസിഡന്റ് ഡൊണാൾഡ് ട്രംപും വ്യക്തമാക്കിയിട്ടുണ്ട്.

ഇറാന് യുദ്ധം ജയിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഏറെ വൈകും മുൻപ് ഇറാൻ ചർച്ചയ്‌ക്കു തയാറാകണമെന്നും ട്രംപ് ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാൽ ഇസ്രയേൽ – ഇറാൻ സംഘർഷം അവസാനിപ്പിക്കണമെന്ന ജി7 പ്രസ്താവനയിൽ ഒപ്പിടാൻ ട്രംപ് തയാറായില്ല.

അതേസമയം വെടിനിർത്തലിന് ആഹ്വാനം ചെയ്ത് ഗൾഫ് കോർപറേഷൻ കൗൺസിൽ(ജിസിസി) രം​ഗത്തെത്തിയിട്ടുണ്ട്. ഇറാന് മേലുള്ള ആക്രമണങ്ങളെ ജിസിസി മന്ത്രിതല സമിതി അപലപിക്കുകയും ചെയ്തു.

English Summary :

India has overtaken Pakistan in the number of nuclear warheads, according to the latest report by the Stockholm International Peace Research Institute (SIPRI). The report highlights that India now possesses more nuclear weapons than Pakistan, marking a significant shift in the balance of nuclear capabilities in South Asia.

spot_imgspot_img
spot_imgspot_img

Latest news

കേരളത്തെ നടുക്കിയ സജിത വധക്കേസ്; പ്രതി ചെന്താമര കുറ്റക്കാരനെന്ന് കോടതി; ശിക്ഷ വ്യാഴാഴ്ച

സജിത വധക്കേസ്; പ്രതി ചെന്താമര കുറ്റക്കാരനെന്ന് കോടതി പാലക്കാട്: നെന്മാറയിൽ...

മക്കൾ ആരും ഒരു ദുഷ്പേരും തനിക്കോ സർക്കാരിനോ ഉണ്ടാക്കിയിട്ടില്ല

മക്കൾ ആരും ഒരു ദുഷ്പേരും തനിക്കോ സർക്കാരിനോ ഉണ്ടാക്കിയിട്ടില്ല മക്കൾക്കെതിരെ ഉയരുന്ന ആരോപണങ്ങളിൽ...

പിണറായി വിജയന്റെ ഗൾഫ് പര്യടനത്തിന് കേന്ദ്രസർക്കാരിന്റെ അനുമതി; അനുമതി 4 ഗൾഫ് രാജ്യങ്ങളിലേക്കുള്ള സന്ദർശനത്തിന്

പിണറായി വിജയന്റെ ഗൾഫ് പര്യടനത്തിന് കേന്ദ്രസർക്കാരിന്റെ അനുമതി തിരുവനന്തപുരം: കേരള മുഖ്യമന്ത്രി പിണറായി...

പ്രിയങ്കയുടെ പിന്തുണ; സികെ ജാനു യുഡിഎഫിലേക്ക്

പ്രിയങ്കയുടെ പിന്തുണ; സികെ ജാനു യുഡിഎഫിലേക്ക് ആദിവാസി നേതാവ് സികെ ജാനു യുഡിഎഫിൽ...

ഈ വർഷം മാത്രം പോറ്റിയുടെ അക്കൗണ്ടിലെത്തിയത് 10 ലക്ഷം

ഈ വർഷം മാത്രം പോറ്റിയുടെ അക്കൗണ്ടിലെത്തിയത് 10 ലക്ഷം തിരുവനന്തപുരം: ശബരിമലയിൽ ഉണ്ണികൃഷ്ണൻപോറ്റി...

Other news

എട്ടാം ക്ളാസിലെ പിൻബെഞ്ചിൽ ഉപേക്ഷിച്ച സ്വപ്നം 27-ാം വയസിൽ നേടിയെടുത്തപ്പോൾ…

എട്ടാം ക്ളാസിലെ പിൻബെഞ്ചിൽ ഉപേക്ഷിച്ച സ്വപ്നം 27-ാം വയസിൽ നേടിയെടുത്തപ്പോൾ… കൊല്ലം: പിന്നിലാവുന്നതല്ല,...

പേരാമ്പ്ര സംഘർഷത്തിൽ സ്ഫോടകവസ്തു എറിഞ്ഞതിന് കേസ്; വീഡിയോദൃശ്യം തെളിവായി

പേരാമ്പ്ര സംഘർഷത്തിൽ സ്ഫോടകവസ്തു എറിഞ്ഞതിന് കേസ്; വീഡിയോദൃശ്യം തെളിവായി വീഡിയോയിലൂടെ സ്ഫോടനം സ്ഥിരീകരിച്ചതിന്...

മക്കൾ ആരും ഒരു ദുഷ്പേരും തനിക്കോ സർക്കാരിനോ ഉണ്ടാക്കിയിട്ടില്ല

മക്കൾ ആരും ഒരു ദുഷ്പേരും തനിക്കോ സർക്കാരിനോ ഉണ്ടാക്കിയിട്ടില്ല മക്കൾക്കെതിരെ ഉയരുന്ന ആരോപണങ്ങളിൽ...

തൊണ്ടി സാധനങ്ങളിൽ പ്രാഥമിക പരിശോധന നടത്താൻ ലബോറട്ടറി

തൊണ്ടി സാധനങ്ങളിൽ പ്രാഥമിക പരിശോധന നടത്താൻ ലബോറട്ടറി തിരുവനന്തപുരം: പൊലീസിനുള്ള 49 പുതിയ...

വാഹനം മാറ്റിയിടൽ തർക്കം; നാലുപേർക്ക് വെട്ടേറ്റു,

വാഹനം മാറ്റിയിടൽ തർക്കം; നാലുപേർക്ക് വെട്ടേറ്റു, തൃശ്ശൂര്‍ ചേലക്കോട്ടുകരയില്‍ വാഹന തർക്കം...

വൃത്തിഹീനമായ പരിസരം; ഇടുക്കിയിൽ മത്സ്യ വ്യാപാര സ്ഥാപനത്തിനെതിരെ കേസെടുത്തു

ഇടുക്കിയിൽ മത്സ്യ വ്യാപാര സ്ഥാപനത്തിനെതിരെ കേസെടുത്തു. ഇടുക്കി ചേറ്റുകുഴിയിൽ മത്സ്യവും ,...

Related Articles

Popular Categories

spot_imgspot_img