web analytics

ഇന്ത്യയിലെ 15 നഗരങ്ങളിലേക്ക് മിസൈൽ തൊടുത്ത് പാകിസ്ഥാൻ; നിലംതൊടും മുമ്പ് തകർത്ത് ഇന്ത്യൻ സേന

ശ്രീനഗർ: ഇന്ത്യയുടെ പ്രതിരോധ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് പാകിസ്ഥാൻ നടത്തിയ സൈനിക നീക്കങ്ങൾ തകർത്ത് ഇന്ത്യൻ സേന. ഗുജറാത്ത് മുതൽ ജമ്മുകശ്മീർ വരെയുള്ള 15 കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് പാക് മിസൈൽ – ഡ്രോൺ ആക്രമണശ്രമം നടത്തിയതെന്നാണ് റിപ്പോർട്ട്.

പാക് വ്യോമ പ്രതിരോധ മിസൈലുകളും, ഡ്രോണുകളും ഇന്ത്യൻ സൈന്യം തകർത്തതായി പ്രതിരോധ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.ജമ്മു, പത്താൻകോട്ട്, അമൃത്സർ, അവന്തിപുര, ശ്രീനഗർ, കപൂർത്തല, ജലന്ധർ, ലുധിയാന, ആദംപൂർ, ഭട്ടിൻഡ, ചണ്ഡീഗഡ്, നൽ, ഫലോഡി, ഉത്തരലൈ, ഭുജ് എന്നിവ ലക്ഷ്യമാക്കിയായിരുന്നു പാക് സൈനിക ആക്രമണശ്രമം.

പാക്കിസ്ഥാന്റെ എച്ച്ക്യ-9 പ്രതിരോധ മിസൈലുകൾ ഇന്ത്യൻ സൈന്യം ഡ്രോൺ ഉപയോഗിച്ച് തകർക്കുകയായിരുന്നു. പാകിസ്ഥാൻ സൈനിക ആക്രമണത്തിന്റെ നിരവധി അവശിഷ്ടങ്ങളും ഈ സ്ഥലങ്ങളിൽ നിന്ന് കണ്ടെടുത്തതായും പ്രതിരോധ ഉദ്യോഗസ്ഥർ പറയുന്നു.

ഇന്ന് രാവിലെയാണ് ഓപ്പറേഷൻ സിന്ദൂറിന്റെ തുടർച്ചയായി ഇന്ത്യൻ സൈന്യം വീണ്ടും തിരിച്ചടിച്ചത്. പാകിസ്ഥാനിലെ നിരവധി സ്ഥലങ്ങളിൽ ആക്രമണം നടത്തിയതായി പ്രതിരോധ മന്ത്രാലയം വെളിപ്പെടുത്തി.

ലാഹോറിലെ പാക് വ്യോമ പ്രതിരോധ സംവിധാനങ്ങൾ തകർത്തതായും സൈന്യം വാർത്താക്കുറിപ്പിൽ അറിയിച്ചു. ജമ്മു കശ്മീരിലെ കുപ് വാര,ബാരാമുള്ള, മെന്ദാർ, ഉറി, പൂഞ്ച്, രജൗരി മേഖലകളിൽ നിയന്ത്രണ രേഖ ലംഘിച്ച് പ്രകോപനമില്ലാതെ പാക് സൈന്യം പീരങ്കികളും മറ്റും ഉപയോഗിച്ച് വെടിവയ്പ് തുടർന്നതായും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

പാക് വെടിവയ്പിൽ മൂന്ന് സ്ത്രീകളും അഞ്ച് കുട്ടികളും ഉൾപ്പെടെ പതിനാറ് പേർ മരിച്ചതായും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

spot_imgspot_img
spot_imgspot_img

Latest news

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന് പോലീസ്, 21-കാരി അറസ്റ്റിൽ

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന്...

പാലക്കാട്ട് പണവിതരണ വിവാദം: ‘കൈയിലുണ്ടായിരുന്നത് പെൻഷൻ പണം’, കോൺഗ്രസ് ആരോപണം തള്ളി വയോധിക!

പാലക്കാട്ട് പണവിതരണ വിവാദം: 'കൈയിലുണ്ടായിരുന്നത് പെൻഷൻ പണം', കോൺഗ്രസ് ആരോപണം തള്ളി...

ഇറാനുമായുള്ള യുദ്ധത്തിൽ അയവ്; രണ്ടാഴ്ചത്തെ വെടിനിർത്തൽ നിർദേശവുമായി ഡോണൾഡ് ട്രംപ്

ഇറാനുമായുള്ള യുദ്ധത്തിൽ അയവ്; രണ്ടാഴ്ചത്തെ വെടിനിർത്തൽ നിർദേശവുമായി ഡോണൾഡ് ട്രംപ് വാഷിങ്ടൺ: ഡോണൾഡ് ട്രംപ്...

Other news

കാശ് കൊടുത്താൽ ലിച്ചിയെ കാണാം! സബ്സ്ക്രിപ്ഷനുമായി അന്ന രാജൻ

കാശ് കൊടുത്താൽ ലിച്ചിയെ കാണാം! സബ്സ്ക്രിപ്ഷനുമായി അന്ന രാജൻ സോഷ്യൽ മീഡിയയിൽ താരങ്ങളുടെ...

പറന്നുയർന്നതിന് പിന്നാലെ എയർ ഇന്ത്യ വിമാനത്തിന് എൻജിൻ തകരാർ; അടിയന്തരമായി തിരിച്ചിറക്കി

പറന്നുയർന്നതിന് പിന്നാലെ എയർ ഇന്ത്യ വിമാനത്തിന് എൻജിൻ തകരാർ; അടിയന്തരമായി തിരിച്ചിറക്കി മുംബൈ:...

4 ജില്ലയിൽ ക്ലീൻ സ്വീപ്പ്; യുഡിഎഫ് 100+ സീറ്റുകൾ നേടും: വി.ഡി. സതീശൻ

4 ജില്ലയിൽ ക്ലീൻ സ്വീപ്പ്; യുഡിഎഫ് 100+ സീറ്റുകൾ നേടും: വി.ഡി....

കൈയിൽ വോട്ട് പെട്ടികൾ, മുന്നിൽ കൊലകൊമ്പൻ! ഗവി പാതയിൽ ഉദ്യോഗസ്ഥർ നേരിട്ട ആ ഉദ്വേഗ നിമിഷങ്ങൾ

കൈയിൽ വോട്ട് പെട്ടികൾ, മുന്നിൽ കൊലകൊമ്പൻ! ഗവി പാതയിൽ ഉദ്യോഗസ്ഥർ നേരിട്ട...

Related Articles

Popular Categories

spot_imgspot_img