ആന്റിഗ്വ: ട്വന്റി20 ലോകകപ്പ് സൂപ്പര്‍ 8ല്‍ ബംഗ്ലാദേശിനെ 50 റണ്‍സിന് തോല്‍പ്പിച്ച് സെമിയോട് അടുത്ത് ഇന്ത്യ. ഇന്ത്യ മുന്‍പില്‍ വെച്ച 197 റൺസ് പിന്തുടർന്ന ബംഗ്ലാദേശിന് എട്ട് വിക്കറ്റ് നഷ്ടത്തിൽ 146 റൺസ് മാത്രമാണ് നേടാനായത്. ഓസ്ട്രേലിയ അഫ്ഗാനിസ്ഥാനെ തോൽപ്പിച്ചാൽ അവസാന സൂപ്പർ 8 മത്സരത്തിന് കാത്ത് നിൽക്കാതെ തന്നെ ഇന്ത്യക്ക് സെമി ഉറപ്പിക്കാനാവും.India beat Bangladesh by 50 runs in Twenty20 World Cup Super 8 and are close to semi-finals
അഫ്ഗാനിസ്ഥാനെ ഓസ്ട്രേലിയ തോല്‍പ്പിക്കുകയാണ് എങ്കില്‍ ഓസ്ട്രേലിയയും ഇന്ത്യയും സെമിയിലെത്തും. ഓസ്ട്രേലിയയെ അഫ്ഗാനിസ്ഥാന്‍ തോല്‍പ്പിക്കുകയും ഓസ്ട്രേലിയ ഇന്ത്യയെ തോല്‍പ്പിക്കുകയും ബംഗ്ലാദേശിനെതിരെ അഫ്ഗാനിസ്ഥാന്‍ ജയിക്കുകയും ചെയ്താല്‍ മൂന്ന് ടീമുകള്‍ക്കും നാല് പോയിന്റ് വീതമാവും. അങ്ങനെ വന്നാല്‍ നെറ്റ് റണ്‍റേറ്റിന്റെ അടിസ്ഥാനത്തിലാവും ടോപ് 2 ടീമിനെ നിശ്ചയിക്കുക.
നിലവില്‍ നാല് പോയിന്റോടെ +2.425 എന്ന നെറ്റ് റണ്‍റേറ്റോടെ ഇന്ത്യ ഗ്രൂപ്പില്‍ ഒന്നാമതാണ്. ഒരു കളിയില്‍ നിന്ന് ഒരു ജയവുമായി രണ്ട് പോയിന്റോടെ നില്‍ക്കുന്ന ഓസ്ട്രേലിയക്ക് +2.471 ആണ് നെറ്റ് റണ്‍റേറ്റ്. അഫ്ഗാനിസ്ഥാന്റേയും ബംഗ്ലാദേശിന്റേയും നെറ്റ് റണ്‍റേറ്റ് താഴെയാണ്.
മധ്യഓവറുകളിൽ ഇന്ത്യയെ വിറപ്പിച്ച ബംഗ്ലാദേശ് മത്സരം കൈവിട്ടത് അവസാന അഞ്ചോവറിൽ. വഴങ്ങിയത് 76 റൺസ്. 6 റൺസിന്പുറത്തായി സൂര്യകുമാർ നിരാശപ്പെടുത്തിയപ്പോൾ മൂന്ന് സിക്സും മൂന്ന് ഫോറും അടിച് 27 പന്തിൽ 50 റൺസുമായി പുറത്താകാതെ നിന്ന ഹാർദിക് പാണ്ട്യയാണ് ഇന്ത്യയെ 196 റൺസിൽ എത്തിച്ചത്. കോലി–രോഹിത് ഓപ്പണിങ് സഖ്യം ഇന്ത്യന്‍ സ്കോര്‍ 39ല്‍ നില്‍ക്കെ പിരിഞ്ഞു. രോഹിത് 11 പന്തില്‍ നിന്ന് 23 റണ്‍സും കോലി 28 പന്തില്‍ നിന്ന് 37 റണ്‍സും എടുത്ത് മടങ്ങി
ഹർദിക് പാണ്ഡ്യയുടെ അർധ ശതകത്തിന്റെയും കുൽദീപ് യാദവിന്റെ മൂന്ന് വിക്കറ്റ് നേട്ടത്തിന്റെയും ബലത്തിലാണ് സൂപ്പർ ഏട്ടിലെ തുടർച്ചയായ രണ്ടാം മത്സരവും ഇന്ത്യ വിജയിച്ച് കയറിയത്. നാല് ഓവറിൽ വെറും 13 റൺസ് വിട്ട് കൊടുത്ത് ജസ്പ്രീത് ബുംറ രണ്ട് വിക്കറ്റ് നേടി.
ഹർദിക് പാണ്ഡ്യക്ക് പുറമെ ബാറ്റിങ് നിരയിൽ ശിവം ദുബെ(34), റിഷഭ് പന്ത് (36), വിരാട് കോഹ്‌ലി (37), രോഹിത് ശർമ്മ (23) തുടങ്ങിയവരും ഭേദപ്പെട്ട സംഭാവനകൾ നൽകി. ബംഗ്ലാദേശ് നിരയിൽ നായകൻ നജ്മുൽ ഹൊസൈൻ 40 റൺസ് നേടി.
ക്യാപ്റ്റന് പുറമെ ഓപ്പണർ തൻസിദ് ഹസൻ (29), വാലറ്റത്ത് റിഷാദ് ഹൊസൈൻ( 24) എന്നിവർ ഭേദപ്പെട്ട പ്രകടനം നടത്തി. ടോസ് നഷ്ട്ടമായി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് ലഭിച്ചത്.
പവര്‍പ്ലേ ഓവറുകള്‍ പൂര്‍ത്തിയാകുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 53 റണ്‍സെന്ന നിലയിലയിരുന്ന ഇന്ത്യയ്ക്ക് പക്ഷെ പിന്നീട് തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമായെങ്കിലും പിന്നീട് പന്തും ദുബെയും ചേർന്ന് കര കയറ്റി. ബംഗ്ലാദേശിന് വേണ്ടി തൻസീം ഹസ്സനും റിഷാദ് ഹൊസ്സൈനും രണ്ട് വിക്കറ്റ് വീതം നേടി.
ആന്റിഗ്വയിലെ സര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സ് സ്റ്റേഡിയത്തിലായിലൊരുന്നു മത്സരം. അതേസമയം കഴിഞ്ഞ മത്സരത്തില്‍ ഓസ്‌ട്രേലിയയോട് പരാജയപ്പെട്ട ബംഗ്ലാദേശ് തോൽവിയോടെ സെമി കാണാതെ പുറത്തായി. നേരത്തെ സൂപ്പർ എട്ടിന്റെ ആദ്യ പോരാട്ടത്തിൽ അഫ്‌ഗാനിസ്ഥാനെതിരെ47 റൺസിന് വിജയിച്ച ഇന്ത്യ സെമിയിലേക്ക് മാർച്ച് ചെയ്തു.