web analytics

ഇന്ത്യന്‍ ക്രിയേറ്റര്‍മാരുടെ യുട്യൂബ് വരുമാനം 21000 കോടി

മുംബൈ: മൂന്നു വര്‍ഷത്തിനിടെ ഇന്ത്യയിലെ ഉള്ളടക്ക നിര്‍മാതാക്കള്‍ക്കും (ക്രിയേറ്റര്‍) കലാകാരന്മാര്‍ക്കും മാധ്യമ സ്ഥാപനങ്ങള്‍ക്കുമായി യുട്യൂബ് പ്രതിഫലമായി നല്‍കിയത് 21,000 കോടി രൂപ.

യുട്യൂബ് സിഇഒ നീല്‍ മോഹന്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇവര്‍ക്ക് പിന്തുണ നല്‍കുന്നതിനും അവരുടെ മുന്നോട്ടുള്ള വളര്‍ച്ച ഉറപ്പാക്കുന്നതിനുമായി അടുത്ത രണ്ടുവര്‍ഷംകൊണ്ട് ഇന്ത്യയില്‍ 850 കോടി രൂപയുടെ നിക്ഷേപം നടത്താന്‍ കമ്പനി പദ്ധതിയിടുന്നതായും അദ്ദേഹം പറഞ്ഞു.

ഇന്ത്യ കണ്ടന്റ് ക്രിയേറ്റര്‍മാര്‍ നിറഞ്ഞ രാജ്യമായി ഉയര്‍ന്നുവരുകയാണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ 10 കോടിയിലധികം ചാനലുകള്‍ ഉള്ളടക്കം അപ്‌ലോഡ് ചെയ്‌തെന്നും,

അതില്‍ 15,000-ത്തിലധികം ചാനലുകള്‍ക്ക് പത്ത് ലക്ഷത്തിലധികം സബ്സ്‌ക്രൈബര്‍മാരുണ്ടെന്നും അദ്ദേഹം പറയുന്നു.

കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നിര്‍മ്മിച്ച ഉള്ളടക്കത്തിന് ആഗോള പ്രേക്ഷകരില്‍ നിന്ന് 4500 കോടി മണിക്കൂര്‍ കാഴ്ച സമയം ലഭിച്ചുവെന്നും നീൽ മോഹൻ ചൂണ്ടിക്കാട്ടി.

‘എവിടെയുമുള്ള ഒരു കണ്ടന്റ് ക്രിയേറ്ററെ ലോകത്ത് എല്ലായിടത്തുമുള്ള പ്രേക്ഷകരുമായി ബന്ധിപ്പിക്കാനുള്ള യൂട്യൂബിന്റെ കഴിവ്, അതിനെ സാംസ്‌കാരിക വിനിമയത്തിന്റെ ശക്തമായ ഉപാധിയാക്കി മാറ്റിയിരിക്കുന്നു, ഇന്ത്യയെപ്പോലെ കാര്യക്ഷമമായി ഇത് പ്രയോജനപ്പെടുത്തിയ രാജ്യങ്ങള്‍ ചുരുക്കമാണെന്നും നീൽ മോഹന്‍ പറഞ്ഞു.

ഇന്ത്യന്‍ കണ്ടന്റ് ക്രിയേറ്റര്‍മാരെ കൂടുതല്‍ വരുമാനം നേടാനും, ആഗോള തലത്തില്‍ സ്വീകാര്യത വര്‍ദ്ധിപ്പിക്കാനും അത് പ്രാപ്തരാക്കുക, അതുവഴി ഡിജിറ്റല്‍ മേളകയുടെ വളര്‍ച്ച ത്വരിതപ്പെടുത്തുക എന്നിവയാണ് ഇന്ത്യയില്‍ നടത്താനിരിക്കുന്ന നിക്ഷേപം ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി സംഘം ഉണ്ണികൃഷ്ണൻ പോറ്റിയുമായി തിരുവനന്തപുരത്ത്

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി...

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം ഇടുക്കി: അടിമാലിയിൽ ലക്ഷം വീട് കോളനി ഭാഗത്തുണ്ടായ മണ്ണിടിച്ചിലിന്...

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ഇന്ന്...

മാമമിയ ലൈഫിന്റെ ലൈസന്‍സ് റദ്ദാക്കി!കൊച്ചിയില്‍ വാടക ഗര്‍ഭധാരണത്തിന്റെ മറവില്‍ വന്‍ റാക്കറ്റ്?

മാമമിയ ലൈഫിന്റെ ലൈസന്‍സ് റദ്ദാക്കി!കൊച്ചിയില്‍ വാടക ഗര്‍ഭധാരണത്തിന്റെ മറവില്‍ വന്‍ റാക്കറ്റ്? കൊച്ചി:...

ദേവസ്വം ബോർഡിലെ ശമ്പളം കൊണ്ട് മാത്രം ഇത്രയുമധികം സമ്പാദിക്കാനാകുമോ

ദേവസ്വം ബോർഡിലെ ശമ്പളം കൊണ്ട് മാത്രം ഇത്രയുമധികം സമ്പാദിക്കാനാകുമോ കോട്ടയം: പെരുന്നയിലെ ഒരു...

Other news

12 വര്‍ഷമായി യാചിച്ച സ്ത്രീയുടെ പക്കല്‍ നിന്ന് 1 ലക്ഷത്തിലധികം രൂപ; അമ്പരന്ന് നാട്ടുകാര്‍

12 വര്‍ഷമായി യാചിച്ച സ്ത്രീയുടെ പക്കല്‍ നിന്ന് 1 ലക്ഷത്തിലധികം രൂപ;...

ഇനി സന്ധ്യയും മകളും മാത്രം

ഇനി സന്ധ്യയും മകളും മാത്രം ഇടുക്കി: അടിമാലിയിൽ കൂമ്പൻപാറയിൽ മണ്ണിടിച്ചിലിനെ തുടർന്ന് വീടിനകത്ത്...

‘ബലൂചിസ്ഥാൻ’ പരാമർശം; നടൻ സൽമാൻഖാനെ തീവ്രവാദിപ്പട്ടികയിൽപ്പെടുത്തി പാകിസ്ഥാൻ

നടൻ സൽമാൻഖാനെ തീവ്രവാദിപ്പട്ടികയിൽപ്പെടുത്തി പാകിസ്ഥാൻ ഇസ്‌ലാമാബാദ്: ബോളിവുഡ് സൂപ്പർസ്റ്റാർ സൽമാൻ ഖാനെ പാക്കിസ്ഥാൻ...

പാരിസ് ലൂവ്രിൽ പകൽക്കൊള്ള: കോടികളുടെ ആഭരണ മോഷണം പ്രതികൾ പിടിയിൽ

പാരിസ് ലൂവ്രിൽ പകൽക്കൊള്ള: കോടികളുടെ ആഭരണ മോഷണം പ്രതികൾ പിടിയിൽ പാരിസ്: ലോകപ്രശസ്തമായ...

Related Articles

Popular Categories

spot_imgspot_img