നടൻ ആര്യയുടെ വീട്ടിലും സ്ഥാപനങ്ങളിലും റെയ്ഡ്

ഹോട്ടലുകളിലും ബിസിനസ് സ്ഥാപനങ്ങളിലും ആണ് പരിശോധന നടക്കുന്നത്

നടൻ ആര്യയുടെ വീട്ടിലും സ്ഥാപനങ്ങളിലും റെയ്ഡ്

ചെന്നൈ: തമിഴ് നടന്‍ ആര്യയുടെ വീട്ടില്‍ ആദായ നികുതി വകുപ്പ് റെയ്ഡ്. ആര്യയുടെ ഹോട്ടലുകളിലും ബിസിനസ് സ്ഥാപനങ്ങളിലും ആണ് പരിശോധന നടക്കുന്നത്.

ചെന്നൈയിലെ വിവിധ സ്ഥലങ്ങളിലായി സീ ഷെൽ എന്ന പേരില്‍ ആര്യയ്ക്ക് ഹോട്ടലുകളുണ്ട്. ഇവിടങ്ങളിലാണ് റെയ്ഡ് നടത്തുന്നതെന്ന് ആണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

നികുതി വെട്ടിപ്പ് നടത്തിയത് മൂലമാണ് റെയ്ഡ് നടത്തുന്നതെന്നും റെയ്ഡിന് ശേഷമേ മുഴുവൻ വിവരങ്ങളും പുറത്തുവിടൂവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ചെന്നൈയിലെ വേളാച്ചേരി, കൊട്ടിവാകം, കിൽപ്പോക്ക്, അണ്ണാനഗർ തുടങ്ങിയ സ്ഥലങ്ങളിലാണ് ആര്യയുടെ ഹോട്ടല്‍ സ്ഥിതി ചെയ്യുന്നത്.

വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചു, നികുതി അടക്കാതെ നികുതി വെട്ടിച്ചു എന്നിങ്ങനെയാണ് ആര്യക്കെതിരെയുള്ള ആരോപണങ്ങൾ.

അണ്ണാനഗറിലെ ഭക്ഷണശാലയിൽ എത്തിയാണ് നികുതി വകുപ്പ് റെയ്ഡ് ആരംഭിച്ചത്. തമിഴ് ചലച്ചിത്ര മേഖലയിലെ മുൻനിര നടനും നിർമ്മാതാവും കൂടിയാണ് ആര്യ.

2005ൽ സിനിമയിലെത്തിയ ആര്യ ‘നാൻ കടവുൾ’, ‘മദ്രാസപട്ടണം’, ‘ബാസ് എങ്കിര ഭാസ്‌കരൻ’, ‘രാജാ റാണി’, സര്‍പ്പാട്ട പരമ്പരെ, തുടങ്ങി ഒട്ടനവധി സിനിമകളില്‍ നായകനായി വേഷമിട്ടിരുന്നു.

തമിഴിന് പുറമെ മലയാളത്തിലും ആര്യ അഭിനയിച്ചിട്ടുണ്ട്.

നിലവില്‍ ‘അനന്തന്‍ കാട്’ എന്ന ചിത്രത്തിലാണ് ആര്യ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. എമ്പുരാന് ശേഷം മുരളി ഗോപി രചന നിര്‍വ്വഹിക്കുന്ന ചിത്രം കൂടിയാണിത്.

ജീയെന്‍ കൃഷ്ണകുമാര്‍ ആണ് സംവിധാനം. മലയാളത്തിലും തമിഴിലുമായി ഒരുങ്ങുന്ന ചിത്രത്തിൽ ആര്യയും മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലെ നിരവധി താരങ്ങളും അണിനിരക്കുന്നു.

ചിത്രത്തിന്‍റെ രചന നിര്‍വ്വഹിക്കുന്നതിനൊപ്പം മുരളി ഗോപി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ഇന്ദ്രൻസ്, വിജയരാഘവൻ, മുരളി ഗോപി, സുനിൽ, അപ്പാനി ശരത്, നിഖില വിമൽ, ദേവ്‌ മോഹൻ, സാഗർ സൂര്യ, റെജീന കാസാൻഡ്ര, ശാന്തി, അജയ്, അച്യുത് കുമാർ തുടങ്ങി വലിയൊരു താരനിര ചിത്രത്തിൽ വേഷമിടുന്നുണ്ട്.

യുവാക്കൾ വാർധക്യ പെൻഷൻ വാങ്ങുന്ന വൻ തട്ടിപ്പ് !

ബിഹാർ: യുവാക്കൾ വാർധക്യ പെൻഷൻ വാങ്ങിക്കുന്ന വൻ തട്ടിപ്പ് ബീഹാറിൽ കണ്ടെത്തി.

അനർഹർക്ക് വലിയ തോതിൽ മുതിർന്ന പൗരന്മാർക്കുള്ള പെൻഷൻ നൽകി സർക്കാർ തലത്തിൽ നടന്ന വലിയ തട്ടിപ്പാണ് ഇതോടെ പുറത്തുവന്നത്.

സർക്കാർ ആനുകൂല്യങ്ങൾ നേരിട്ടു കൈമാറുന്നതിന്റെ ഭാഗമായി ഉപഭോക്താക്കളുടെ വിരലടയാളവുമായി ആധാർ കാർഡ് ഒത്തുനോക്കിയപ്പോഴാണ് തട്ടിപ്പ് വെളിച്ചത്തുവന്നത്.

16,000 പേർക്കാണ് മാസങ്ങളായി ഇത്തരത്തിൽ വ്യാജപെൻഷൻ നൽകിക്കൊണ്ടിരുന്നത്.

സംഭവം പുറത്തായതോടെ പെൻഷൻ നൽകുന്നത് ഉടൻ നിർത്തിവെക്കുകയും വിശദമായ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.

ബിഹാർ മുഖ്യമന്ത്രിയുടെ വൃദ്ധാ പെൻഷൻ യോജന പ്രകാരം ഒരു മുതിർന്ന പൗരന് സാമൂഹ്യ സുരക്ഷാ തുകയായി 400 രൂപയും 80 വയസ്സ് കഴിഞ്ഞ സൂപ്പർ സീനിയർ സിറ്റിസൺമാർക്ക് 500 രൂപയും നൽകുന്നുണ്ട്.Read more

Summary: Income Tax Department has conducted raids at Tamil actor Arya’s residence and business establishments, including his hotel chain “Sea Shell” across various locations in Chennai. The raid is reportedly linked to financial scrutiny, as per Tamil media report

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

പോക്സോ: സി​.പി​.എം നേതാവ് അറസ്റ്റി​ൽ

പോക്സോ: സി​.പി​.എം നേതാവ് അറസ്റ്റി​ൽ കോതമംഗലം: പോക്സോ കേസി​ൽ സി.പി.എം നേതാവ് പിടിയിൽ....

ഇത്തിഹാദ് റെയിൽ അടുത്ത വർഷം ആരംഭിക്കും

ഇത്തിഹാദ് റെയിൽ അടുത്ത വർഷം ആരംഭിക്കും ദുബൈ: യു.എ.ഇയുടെ സ്വപ്ന പദ്ധതിയായി...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

ജാഗ്രതാനിർദ്ദേശവുമായി മൃഗസംരക്ഷണ വകുപ്പ്

ജാഗ്രതാനിർദ്ദേശവുമായി മൃഗസംരക്ഷണ വകുപ്പ് ആലപ്പുഴ: ദേശാടനപ്പക്ഷികൾ, ആലപ്പുഴ നഗരത്തിലും ഉൾപ്രദേശങ്ങളിലും തമ്പടിക്കാൻ തുടങ്ങിയതോടെ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

സിനിമ താരം കോട്ട ശ്രീനിവാസ റാവു അന്തരിച്ചു

സിനിമ താരം കോട്ട ശ്രീനിവാസ റാവു അന്തരിച്ചു ഹൈദരാബാദ്: പ്രശസ്ത തെലുങ്ക് സിനിമ...

Related Articles

Popular Categories

spot_imgspot_img