ചാലക്കുടി മേലൂർപോലാനിയിൽ യുവതി ശ്വാസംമുട്ടി മരിച്ച സംഭവത്തിൽ ഭർത്താവിനെ കൊരട്ടി പോലീസ് കസ്റ്റഡിയിലെടുത്തു. പോലായി കാട്ടുവിള പുത്തൻവീട്ടിൽ പ്രതീഷിന്റെ ഭാര്യ ലിജയാണ് കഴിഞ്ഞ ദിവസം മരിച്ചത്. കഴിഞ്ഞദിവസം രാത്രി ഏഴരയോടെയാണ് സംഭവങ്ങൾ തുടങ്ങിയത് പ്രതീഷും അമ്മയുമാണ് വീട്ടിൽ താമസം. ദിവസവും മദ്യപിച്ചെത്തുന്ന പ്രതീഷ് ലിജോയെ മർദ്ദിക്കാറുണ്ടായിരുന്നു എന്നാണു നാട്ടുകാർ പൊലീസിന് നൽകുന്ന മൊഴി.ഏഴുവർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. ഇന്നലെ മദ്യപിച്ചെത്തിയ പ്രതീഷ് ലൈജയോട് പണം ആവശ്യപ്പെട്ടു. ചാലക്കുടിയിൽ ഒരു ഷോപ്പിൽ ജോലിക്കു നിൽക്കുന്ന ലിജോയ്ക്ക് അവിടെനിന്നും കിട്ടിയ ശമ്പളം വേണമെന്ന് പറഞ്ഞാണ് ബഹളമുണ്ടാക്കിയത്.
നിലവിളി ശബ്ദം കേട്ട നാട്ടുകാർ ലിജയുടെ സഹോദരനേയും പോലീസിനെയും വിവരമറിയിച്ചു. പ്രതീഷിന്റെ വീടിനു കാവലായി അഞ്ചിലേറെ നായ്ക്കൾ ഉള്ളതിനാൽ നാട്ടുകാർ വീട്ടിലെത്താൻ ഭയന്ന് പിന്മാറി. ലിജോയുടെ സഹോദരൻ എത്തി നോക്കിയപ്പോൾ ലിജയെ ബോധമറ്റ നിലയിലാണ് കണ്ടത്. പിന്നാലെ പോലീസെത്തി പ്രതീഷിനെ കസ്റ്റഡിയിലെടുത്തു. ലിജയെ ഷോൾ ഉപയോഗിച്ച് പ്രതീഷ് കൊലപ്പെടുത്തിയതാണെന്ന് പോലീസ് അറിയിച്ചു. ക്രൂരമായി മർദ്ദിച്ചശേഷം ഷോൾ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. ഉടൻ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.