web analytics

സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ കാര്‍ കത്തുമോ?

സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ കാര്‍ കത്തുമോ?

പാലക്കാട്: പൊല്‍പ്പുള്ളിയില്‍ കാര്‍ പൊട്ടിത്തെറിച്ച് രണ്ട് കുട്ടികള്‍ മരിച്ച സംഭവത്തില്‍ സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ കാര്‍ കത്തുന്നത് അപൂര്‍വമാണെന്ന് മോട്ടോര്‍ വാഹന വകുപ്പ്.

അപകടത്തിന് കാരണം ഇന്ധന ചോര്‍ച്ചയാകാമെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് സംശയിക്കുന്നത്.

ഗുരുതരമായി പൊള്ളലേറ്റ അത്തിക്കോട് പൂളക്കാട് എല്‍സിയുടെ മക്കളായ ആല്‍ഫ്രഡ് മാര്‍ട്ടിന്‍ (6), എമില്‍ മരിയ മാര്‍ട്ടിന്‍ (4) എന്നിവരാണു മരിച്ചത്.

കൊച്ചിയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
അമ്മയുടെ നില അതീവഗുരുതരമായി തുടരുകയാണ്.

കാറിൻ്റെ കീ ഓണാക്കുമ്പോള്‍ ഇന്ധനം പമ്പ് ചെയ്യുന്ന മള്‍ട്ടി പോയിന്റ് ഫ്യുവല്‍ ഇന്‍ജക്ഷന്‍ (എംപിഎഫ്‌ഐ) സംവിധാനമുള്ള 2002 മോഡല്‍ കാറാണു കത്തിയത്.

പെട്രോള്‍ ട്യൂബ് ചോര്‍ന്ന് സ്റ്റാര്‍ട്ടിങ് മോട്ടോറിനു മുകളിലേക്കു പെട്രോള്‍ വീണിട്ടുണ്ടാകാമെന്നാണ് നിഗമനം.

സ്റ്റാര്‍ട്ടിങ് മോട്ടോറില്‍ സ്പാര്‍ക്കുണ്ടാവുകയും തീ പെട്രോള്‍ ടാങ്കിലേക്കു പടരുകയും ചെയ്തിട്ടുണ്ടാകുമെന്നാണു കരുതുന്നതെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതർ പറഞ്ഞു.

വെള്ളിയാഴ്ച വൈകിട്ട് 5 മണിയോടെയാണ് അപകടമുണ്ടായത്.

60 ശതമാനം പൊള്ളലേറ്റ എമില്‍ ഇന്നലെ ഉച്ചയ്ക്ക് 2.25നും 75 ശതമാനം പൊള്ളലേറ്റ ആല്‍ഫ്രഡ് 3.15നുമാണു മരിച്ചത്.

ഇവരുടെ അമ്മ എല്‍സിയും 35 ശതമാനം പൊള്ളലേറ്റ മൂത്തമകള്‍ അലീനയും നിലവിൽ കൊച്ചിയില്‍ ആശുപത്രിയിലാണ്.

രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റ മുത്തശ്ശി ഡെയ്‌സിയും അപകടനില തരണം ചെയ്തുവെന്നാണു വിവരം.

എല്‍സിയുടെ ഭര്‍ത്താവ് മാര്‍ട്ടിന്‍ ഒന്നരമാസം മുന്‍പ് രോഗം വന്ന് മരിച്ചിരുന്നു. പിന്നീട് 2 മാസമായി കാര്‍ ഉപയോഗിച്ചിരുന്നില്ല.

സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായ എല്‍സി ജോലികഴിഞ്ഞു വീട്ടിലെത്തി മക്കളുമായി പുറത്തുപോകാന്‍ കാര്‍ സ്റ്റാര്‍ട്ടാക്കിയപ്പോഴാണു തീപിടിച്ചത്.

മാരകമായ ഇന്ധന ചോര്‍ച്ച

മാരകമായ ഇന്ധന ചോര്‍ച്ചയാണ് സംഭവത്തിന് കാരണമെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് സംശയിക്കുന്നത്.

പെട്രോള്‍ കടന്നുപോകുന്ന ലൈനുകള്‍ക്ക് എന്തെങ്കിലും കേടുപാടുകള്‍ സംഭവിച്ചാല്‍ ഇന്ധന ചോര്‍ച്ച സംഭവിക്കും,

കാര്‍ ആദ്യം സ്റ്റാര്‍ട്ട് ചെയ്ത് പുറത്തെടുത്തപ്പോള്‍ ഇന്ധന ചോര്‍ച്ച സംഭവിച്ചിരിക്കാം എന്നാണ് നിഗമനം.

പെട്രോള്‍ ട്യൂബ് ചോര്‍ന്ന് സ്റ്റാര്‍ട്ടിങ് മോട്ടോറിനു മുകളിലേക്കു പെട്രോള്‍ വീണിട്ടുണ്ടാകാം.

എല്‍സി കാര്‍ ഓഫ് ചെയ്ത് ഇറങ്ങിയപ്പോള്‍ ചോര്‍ന്ന ഇന്ധനം അടിഞ്ഞുകൂടിയിട്ടുണ്ടാകാം.

അവര്‍ തിരിച്ചെത്തി കാര്‍ വീണ്ടും സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ സ്റ്റാര്‍ട്ട് മോട്ടോറില്‍ ഉണ്ടായ തീപ്പൊരി തീപിടുത്തത്തിന് കാരണമായിരിക്കാം.

എന്‍ജിനിലേക്ക് ഇന്ധനം ഒഴുകുന്നത് തുടര്‍ന്നതോടെ, തീജ്വാല വലുതായി കാറിനെ വിഴുങ്ങി.

വയറുകള്‍ പെട്ടെന്ന് കത്തിയതോടെ, സെന്‍ട്രല്‍ ലോക്കിങ് സിസ്റ്റം പ്രവര്‍ത്തനരഹിതമായി.

ഇത് യാത്രക്കാര്‍ക്ക് കാറില്‍ നിന്ന് പുറത്തേയ്ക്ക് ഇറങ്ങുന്നതിന് തടസ്സം സൃഷ്ടിച്ചു എന്നും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.

എല്‍സി വാഹനം സ്റ്റാര്‍ട്ട് ചെയ്ത് ഷെഡില്‍ നിന്ന് പുറത്ത് പാര്‍ക്ക് ചെയ്ത ശേഷം വീട്ടിലേക്ക് മടങ്ങിയതായി റിപ്പോര്‍ട്ടുണ്ട്.

ഏകദേശം അരമണിക്കൂറിനുശേഷം, അവര്‍ തിരിച്ചെത്തി കാറിന്റെ ഇഗ്‌നിഷന്‍ കീ തിരിക്കുന്നതിനിടെ,

പെട്ടെന്ന് പൊട്ടിത്തെറിച്ച് തീപിടിക്കുകയും അത് വാഹനത്തെ വേഗത്തില്‍ വിഴുങ്ങുകയും ചെയ്തു.

എല്‍സിയും മൂന്ന് കുട്ടികളും വാഹനത്തിനുള്ളില്‍ കുടുങ്ങി. നാട്ടുകാര്‍ പെട്ടെന്ന് സ്ഥലത്തെത്തി വാതിലുകള്‍ തകര്‍ത്താണ് അവരെ രക്ഷപ്പെടുത്തിയത്.

കുട്ടികളെ രക്ഷിക്കുന്നതിനിടെയാണ് അവരുടെ മുത്തശ്ശിക്കും പൊള്ളലേറ്റത്.

English Summary :
In the incident where two children died after a car explosion in Polpully, the Motor Vehicles Department stated that it is rare for a car to catch fire while starting

spot_imgspot_img
spot_imgspot_img

Latest news

പിണറായി വിജയന്റെ ഗൾഫ് പര്യടനത്തിന് കേന്ദ്രസർക്കാരിന്റെ അനുമതി; അനുമതി 4 ഗൾഫ് രാജ്യങ്ങളിലേക്കുള്ള സന്ദർശനത്തിന്

പിണറായി വിജയന്റെ ഗൾഫ് പര്യടനത്തിന് കേന്ദ്രസർക്കാരിന്റെ അനുമതി തിരുവനന്തപുരം: കേരള മുഖ്യമന്ത്രി പിണറായി...

പ്രിയങ്കയുടെ പിന്തുണ; സികെ ജാനു യുഡിഎഫിലേക്ക്

പ്രിയങ്കയുടെ പിന്തുണ; സികെ ജാനു യുഡിഎഫിലേക്ക് ആദിവാസി നേതാവ് സികെ ജാനു യുഡിഎഫിൽ...

ഈ വർഷം മാത്രം പോറ്റിയുടെ അക്കൗണ്ടിലെത്തിയത് 10 ലക്ഷം

ഈ വർഷം മാത്രം പോറ്റിയുടെ അക്കൗണ്ടിലെത്തിയത് 10 ലക്ഷം തിരുവനന്തപുരം: ശബരിമലയിൽ ഉണ്ണികൃഷ്ണൻപോറ്റി...

ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥനടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം

ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥനടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം കൊല്ലം: കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കാൻ...

മൂക്കിന് ശസ്ത്രക്രിയയ്ക്ക് ഷേവിംഗ് വേണ്ടെ

മൂക്കിന് ശസ്ത്രക്രിയയ്ക്ക് ഷേവിംഗ് വേണ്ടെ കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഏറ്റവും കൂടുതൽ ചർച്ച...

Other news

ലോക ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക തകർച്ച” അടുത്തുതന്നെ…! മുന്നറിയിപ്പ് നൽകി പ്രശസ്ത സാമ്പത്തിക എഴുത്തുകാരൻ

ഏറ്റവും വലിയ സാമ്പത്തിക തകർച്ച മുന്നറിയിപ്പ് നൽകി സാമ്പത്തിക എഴുത്തുകാരൻ“ലോക ചരിത്രത്തിലെ...

ജി എസ് ടി വർധനവ് ലോട്ടറി മേഖലയിൽ ആഘാതം; സർക്കാർ വില വർധനവ് തടയാൻ നീക്കം

ജി എസ് ടി വർധനവ് ലോട്ടറി മേഖലയിൽ ആഘാതം; സർക്കാർ വില...

ഈ വർഷം മാത്രം പോറ്റിയുടെ അക്കൗണ്ടിലെത്തിയത് 10 ലക്ഷം

ഈ വർഷം മാത്രം പോറ്റിയുടെ അക്കൗണ്ടിലെത്തിയത് 10 ലക്ഷം തിരുവനന്തപുരം: ശബരിമലയിൽ ഉണ്ണികൃഷ്ണൻപോറ്റി...

പിണറായി പോലീസ് വിയര്‍ക്കും

പിണറായി പോലീസ് വിയര്‍ക്കും പേരാമ്പ്രയില്‍ പോലീസ് മര്‍ദനത്തില്‍ ലോക്‌സഭാ സ്പീക്കര്‍ക്ക് പരാതി നല്‍കി...

സ്കൂൾ ബസ് നിയന്തണം വിട്ട് ചായക്കടയിലേക്ക് കയറി; ഒരാൾ മരിച്ചു, അഞ്ച് പേർക്ക് പരിക്ക്

സ്കൂൾ ബസ് നിയന്തണം വിട്ട് ചായക്കടയിലേക്ക് കയറി; ഒരാൾ മരിച്ചു എടപ്പാൾ...

Related Articles

Popular Categories

spot_imgspot_img