ന്യഡല്‍ഹി: ഏഴ് സംസ്ഥാനങ്ങളിലെ 13 നിയമസഭാ മണ്ഡലങ്ങളിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ഇൻഡ്യ സഖ്യത്തിന് തിളക്കമാർന്ന വിജയം. ഹിമാചൽ പ്രദേശിൽ ഡെഹ്റയിൽ മുഖ്യമന്ത്രി സുഖ്വിന്ദർ സിങ് സുഖുവിന്റെ ഭാര്യയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ കമലേഷ് താക്കൂർ മികച്ച വിജയം നേടി.by-elections held in 13 assembly constituencies in seven states
പഞ്ചാബിലെ ജലന്ധർ വെസ്റ്റിൽ എഎപി സ്ഥാനാർത്ഥി മോഹിന്ദർ ഭഗവത് വിജയിച്ചു പത്ത് ഇടങ്ങളില്‍ ഇന്ത്യാ മുന്നണി ജയിച്ചു. 2 സീറ്റുകളില്‍ ബിജെപിയും ഒരിടത്ത് സ്വതന്ത്രനുമാണ് വിജയം.
മധ്യപ്രദേശിലും ഹിമാചലിലെ ഒരു സീറ്റിലുമാണ് ബിജെപി വിജയിച്ചത്. ബിഹാറില്‍ ജെഡിയുവിനെയും ആര്‍ജെഡിയെയും പിന്നിലാക്കിയാണ് സ്വന്ത്രന്‍ വിജയം നേടിയത്.
പഞ്ചാബ് (1), ഹിമാചല്‍ പ്രദേശ് (3), ഉത്തരാഖണ്ഡ് (2), പശ്ചിമ ബംഗാള്‍ (4), മധ്യപ്രദേശ് (1), ബിഹാര്‍ (1), തമിഴ്നാട് (1) എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പു നടന്നത്. റായ്ഗഞ്ച്, രണഘട്ട് ദക്ഷിണ, ബാഗ്ദാ, മണിക്തല (ബംഗാള്‍), വിക്രവണ്ടി (തമിഴ്‌നാട്), അമര്‍വാഡ് (മധ്യപ്രദേശ്), ഡെഹ്‌റ, ഹാമിര്‍പുര്‍, നലഗഢ് (ഹിമാചല്‍ പ്രദേശ്), ബദരീനാഥ്, മംഗളൂര്‍ (ഉത്തരാഖണ്ഡ്), റുപൗലി (ബിഹാര്‍), ജലന്ധര്‍ വെസ്റ്റ് (പഞ്ചാബ്) എന്നിവയായിരുന്നു മണ്ഡലങ്ങള്‍
2021ലെ തിരഞ്ഞെടുപ്പില്‍ ബംഗാളിലെ മണിക്തല സീറ്റില്‍ തൃണമൂല്‍ കോണ്‍ഗ്രസാണ് ജയിച്ചത്. റായ്ഗഞ്ച്, രണഘട്ട് ദക്ഷിണ്‍, ബാഗ്ദാ എന്നിവടങ്ങളില്‍ ബിജെപിയാണ് ജയിച്ചത്.
ബിജെപി എംഎല്‍എമാര്‍ പിന്നീട് തൃണമൂലിലേക്ക് പോയി. പഞ്ചാബിലെ ജലന്ധര്‍ വെസ്റ്റിലെ വിജയം എഎപിക്ക് നിര്‍ണായകമാണ്. എംഎല്‍എമാരുടെ മരണത്തെയും രാജിയെയും തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.