ഉച്ചയ്ക്കും രാത്രിയിലും, കോഴി പൊരിച്ചത്, ചെമ്മീൻ ഉലർത്ത്, മീൻ കറി, മീൻ പൊള്ളിച്ചത്, വെണ്ടയ്ക്ക തോരൻ, ബിരിയാണി, പഴ പ്രഥമൻ, അട പ്രഥമൻ… രാവിലെ ഇടിയപ്പം, കടല കറി, വിവിധതരം ഉപ്പുമാവുകൾ, ഇഡലി, വട, സാമ്പാർ.. ഇത്തിഹാദ് എയർവേയ്സ് ഫ്ളൈറ്റുകളിൽ ഇനി തനി നാടൻ വിഭവങ്ങളും

നെടുമ്പാശേരി: കേരളത്തിൽ നിന്നുള്ള വിമാനങ്ങളിൽ നാടൻ വിഭവങ്ങളായ കോഴി പൊരിച്ചത്, ചെമ്മീൻ ഉലർത്ത്, മീൻ കറി, മീൻ പൊള്ളിച്ചത്, വെണ്ടയ്ക്ക തോരൻ, ബിരിയാണി, പഴ പ്രഥമൻ, അട പ്രഥമൻ തുടങ്ങിയവ ഉച്ചയ്ക്കും രാത്രിയിലും, ഇടിയപ്പം, കടല കറി, വിവിധതരം ഉപ്പുമാവുകൾ, ഇഡലി, വട, സാമ്പാർ തുടങ്ങിയവ പ്രഭാതത്തിലും ലഭിക്കും. കേരളത്തിൽ നിന്നുൾപ്പെടെ ഇന്ത്യയിലെ ആറ് വിമാനത്താവളങ്ങളിൽ നിന്ന് അബുദാബിയിലേക്ക് സർവീസ് നടത്തുന്ന ഇത്തിഹാദ് എയർവേയ്സ് ഫ്ളൈറ്റുകളിൽ ഇനി ഇന്ത്യൻ ഭക്ഷണവും നൽകാൻ തീരുമാനം. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്ന് യാത്ര ചെയ്യുന്നവർക്ക് കേരളീയ ഭക്ഷണം ലഭി​ക്കും. ചെന്നൈ, അഹമ്മദാബാദ്, ജയ്‌പൂർ എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് അതത് സംസ്ഥാനങ്ങളിലെ ഭക്ഷണവും ലഭിക്കും. ഇത്തിഹാദ് എക്‌പ്രസിൽ യാത്രക്കാർക്ക്  ഭക്ഷണംസൗജന്യമാണെങ്കിലും  അറേബ്യൻ ഭക്ഷണം കഴിക്കേണ്ട അവസ്ഥയായി​രുന്നു. കൊച്ചിയിൽ നിന്നുമാത്രം നിത്യേന അബുദാബിയിലേക്ക് ഇത്തിഹാദിന് നാല് സർവീസുണ്ട്.

കാസിനോ എയർ കാറ്ററേഴ്സ് ആൻഡ് ഫ്ളൈറ്റ് സർവീസസി (സി.എ.എഫ്.എസ്)നാണ് ഭക്ഷണം നൽകാനുള്ള കരാർ. ജൂൺ ഒന്ന് മുതൽ നാല് വർഷത്തേക്കാണിത്. കേരളത്തിലെ വിമാനത്താവളങ്ങളിൽ നിന്നുള്ള വിമാനങ്ങളിൽ ജൂൺ ഒന്നിന് തന്നെ കാസിനോ ഗ്രൂപ്പ് സർവീസ് ആരംഭിക്കും. മറ്റ് വിമാനത്താവളങ്ങളിൽ നിന്നുള്ള സർവീസ് ജൂലായ് ഒന്ന് മുതലായിരിക്കും ആരംഭിക്കുകയെന്ന് കാസിനോ ഗ്രൂപ്പ് സി.ഇ.ഒ വി.ബി. രാജൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കാസിനോ എയർ കാറ്ററേഴ്‌സ് കോർപ്പറേറ്റ് ഷെഫ് ഗുണശേഖരൻ, അസി. വൈസ് പ്രസിഡന്റ് പ്രമോദ്, ഇതിഹാദ് എയർവേയ്സ് ഗ്ലോബൽ കളിനറി ഡെവലപ്പ്‌മെന്റ് മാനേജർ നദീം ഫാറൂക്ക് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

spot_imgspot_img
spot_imgspot_img

Latest news

ബജറ്റ് അവതരണം തുടങ്ങി; സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയെ അതിജീവിച്ചെന്ന് ധനമന്ത്രി

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ അഞ്ചാം ബജറ്റ് അവതരണം ധനമന്ത്രി കെ...

മലയാളി നഴ്‌സിങ് വിദ്യാര്‍ത്ഥിനി അനാമികയുടെ മരണം; പോലീസിൽ പരാതി നൽകി കുടുംബം

ബെംഗളൂരു: ബെംഗളൂരുവിലെ ഹോസ്റ്റൽ മുറിയിൽ മലയാളി നഴ്‌സിങ് വിദ്യാര്‍ത്ഥിനി അനാമിക ജീവനൊടുക്കിയ...

ഇൻസ്റ്റഗ്രാം പോസ്റ്റിന്റെ പേരിൽ റാഗിങ്; മലപ്പുറത്ത് ബിരുദ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്

മലപ്പുറം: രണ്ടാം വർഷ ഡി​ഗ്രി വിദ്യാർത്ഥി ക്രൂരറാഗിങിന് ഇരയായി. മലപ്പുറം തിരുവാലിയിലാണ്...

കലൂർ സ്റ്റേഡിയത്തിലെ കഫേയിൽ സ്റ്റീമർ പൊട്ടിത്തെറിച്ച് മരണം; കഫേ ഉടമയ്ക്കെതിരെ കേസ്: മരിച്ചത് അന്യസംസ്ഥാന തൊഴിലാളി

കലൂർ സ്റ്റേഡിയത്തിലെ കഫേയിൽ സ്റ്റീമർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ കഫേ ഉടമയ്ക്കെതിരെ കേസ്....

പീഢനശ്രമത്തിനിടെ യുവതി താഴേക്ക് ചാടിയ സംഭവം; പ്രതിയുടെ വാട്സാപ്പ് ചാറ്റ് പുറത്ത്

കോഴിക്കോട്: മുക്കത്ത് പീഢന ശ്രമത്തിനിടെ യുവതി താഴേക്ക് ചാടിയ സംഭവത്തിൽ പ്രതിയുടെ...

Other news

ബജറ്റ് അവതരണം തുടങ്ങി; സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയെ അതിജീവിച്ചെന്ന് ധനമന്ത്രി

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ അഞ്ചാം ബജറ്റ് അവതരണം ധനമന്ത്രി കെ...

അടുത്ത മൂന്നരമാസം കടുത്ത ചൂട് പ്രതീക്ഷിക്കാം; ഇന്നും ഉയര്‍ന്ന താപനില മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ ഇന്നും ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ രണ്ടു...

യു.കെയിൽ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനിടെ അപകടങ്ങൾ വർധിക്കുന്നു; ലണ്ടനിൽ കത്തി നശിച്ചത് രണ്ടു വീടുകൾ

യു കെയിൽ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനിടെയുണ്ടായ രണ്ട് വ്യത്യസ്ത അപകടങ്ങളിൽ...

Related Articles

Popular Categories

spot_imgspot_img