കൊച്ചി: മ്ലാവ് ഇടിച്ച് ഓട്ടോ മറിഞ്ഞ് ഒരാൾ മരിച്ചു. കോതമംഗലം സ്വദേശി വിജിൽ ആണ് മരിച്ചത്. കോതമംഗലം തട്ടേക്കാട് വെച്ച് ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു അപകടം. വിജിലിന്‍റെ മൃതദേഹം ആലുവ രാജഗിരി ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.രോഗിയുമായി മാമലക്കണ്ടത്തു നിന്ന് കോതമംഗലത്തേക്ക് വരുമ്പോൾ ഇന്നലെ രാത്രി കളപ്പാറയിൽ വച്ചാണ് അപകടമുണ്ടായത്. ഓട്ടോയിലുണ്ടായിരുന്ന മൂന്ന് യാത്രികർക്ക് പരിക്കേറ്റു.