ഇടുക്കി രാജകുമാരി, ഖജനാപ്പാറ മേഖലകളിൽ വായ്പ വാഗ്ദ്ധാനം ചെയ്ത സംഘം തോട്ടം തൊഴിലാളികളിൽ നിന്നും പണം തട്ടി. സ്വകാര്യ ഫിനാൻസ് കമ്പനിയുടെ ഉദ്യോഗസ്ഥർ എന്ന് പരിചയപ്പെടുത്തിയ സംഘം 1300 രൂപ അടച്ചാൽ 60,000 വരെ വായ്പ ലഭിക്കുമെന്ന് തൊഴിലാളികളെ വിശ്വസിപ്പിക്കുകയായിരുന്നു. In Idukki, steeled money from plantation workers by promising them bank loans
ഇവർ സ്വയം സഹായ സംഘങ്ങളുടെ മാതൃകയിൽ വനിതാക്കൂട്ടായ്മ രൂപവത്കരിക്കുകയും ചെയ്തു. 1300 ആദ്യ ഘട്ടമായി സ്ത്രീകൾ തട്ടിപ്പ് സംഘത്തിന്റെ അക്കൗണ്ടിൽ അടച്ചു. ആദ്യ ഗഡു വായ്പ തുകയുടെ ഇൻഷ്വറൻസ് ആണെന്നും വീണ്ടും പണം അടയ്ക്കണമെന്നും തട്ടിപ്പ് സംഘം ആവശ്യപ്പെട്ടതോടെ ചിലർക്ക് തോന്നിയ സംശയമാണ് തട്ടിപ്പ് പുറത്തുവരാൻ കാരണം.
തുടർന്ന് നൽകിയ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ ബോംബെ ആസ്ഥാനമായ അക്കൗണ്ടിലേക്കാണ് പണം അടച്ചതെന്ന് കണ്ടെത്തി. ഫിനാൻസ് കമ്പനി അധികൃതരെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോണുകൾ സ്വിച്ച് ഓഫ് ആയിരുന്നു.