ഇടുക്കി പീരുമേട് പ്ലാക്കത്തടത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പ്രദേശത്തെ കമുകിൽ കെട്ടിയിട്ട നിലയിലായിരുന്നു മൃതദേഹം. (In Idukki, a young man was tied up and beaten to death)
പ്ലാക്കത്തടം പുത്തൻപറമ്പിൽ ബാലുവിന്റെ മൃതദേഹമാണ് ഹോസ് ഉപയോഗിച്ച് കമുകിൽ കെട്ടിയിട്ട നിലയിൽ കണ്ടെത്തിയത്.
സംഭവം കൊലപാതകമാണെന്നും യുവാവിനെ കെട്ടിയിട്ട് മർദിച്ച് കൊലപ്പെടുത്തിയതാകാനുമുള്ള സാധ്യതകൾ പോലീസ് പരിശോധിക്കുന്നുണ്ട്.
ബാലു സഹോദരനുമായി വഴക്കിടാറുണ്ടെന്ന സമീപവാസികളുടെ മൊഴിയെ തുടർന്ന് സഹോദരൻ ഉൾപ്പെടെ ബന്ധുക്കളെ പോലീസ് ചോദ്യം ചെയ്യുന്നുണ്ട്.
ഫോറൻസിക് സംഘവും ഡോഗ് സ്‌ക്വാഡും സ്ഥലത്ത് എത്തിയിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാലെ മരണകാരണം വ്യകാതമാകൂ എന്നാണ് പോലീസ് പറയുന്നത്.