web analytics

പ​ക്ഷി​പ്പ​നി;നാ​ലു ജി​ല്ല​ക​ളി​ൽ നാ​ലു മാ​സം വ​ള​ർ​ത്തു​പ​ക്ഷി​ക​ളു​ടെ ക​ട​ത്ത​ലും വി​രി​യി​ക്ക​ലും നി​രോ​ധി​ച്ച്​ സ​ർ​ക്കാ​ർ

ആ​ല​പ്പു​ഴ: പ​ക്ഷി​പ്പ​നി വ്യാ​പ​നം ത​ട​യാ​ൻ നാ​ലു ജി​ല്ല​ക​ളി​ൽ നാ​ലു മാ​സം വ​ള​ർ​ത്തു​പ​ക്ഷി​ക​ളു​ടെ ക​ട​ത്ത​ലും വി​രി​യി​ക്ക​ലും നി​രോ​ധി​ച്ച്​ സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ങ്ങി.In four districts, four months of farmers’ transport will also flourish. The government also banned it

ഏ​​പ്രി​ൽ മു​ത​ൽ പ​ക്ഷി​പ്പ​നി ആ​വ​ർ​ത്തി​ച്ച ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ പൂ​ർ​ണ​മാ​യും കോ​ട്ട​യം, പ​ത്ത​നം​തി​ട്ട, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലെ ​രോ​ഗ​ബാ​ധി​ത മേ​ഖ​ല​യി​ലും ഡി​സം​ബ​ർ 31 വ​രെ​യാ​ണ് നി​യ​ന്ത്ര​ണം.

ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ പ​ക്ഷി​ക​ളെ (കോ​ഴി, താ​റാ​വ്, കാ​ട) ക​ട​ത്തു​ന്ന​തി​നും കൊ​ണ്ടു​വ​രു​ന്ന​തി​നും നി​രോ​ധ​ന​മു​ണ്ട്.

പ്ര​ഭ​വ​കേ​ന്ദ്ര​ത്തി​ന് ഒ​രു​കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വ് രോ​ഗ​ബാ​ധി​ത മേ​ഖ​ല​യും 10 കി​ലോ​മീ​റ്റ​ർ നി​രീ​ക്ഷ​ണ മേ​ഖ​ല​യു​മാ​യാ​ണ്​​ ക​ണ​ക്കാ​ക്കു​ന്ന​ത്.

സം​സ്ഥാ​ന​ത്ത് 38 പ്ര​ഭ​വ​കേ​ന്ദ്ര​ങ്ങ​ളാ​ണു​ള്ള​ത്. ഇ​തി​ൽ ആ​ല​പ്പു​ഴ ജി​ല്ല പൂ​ർ​ണ​മാ​യും ഉ​ൾ​പ്പെ​ടും. കോ​ട്ട​യം ജി​ല്ല​യി​ലെ വൈ​ക്കം, ച​ങ്ങ​നാ​ശ്ശേ​രി, കോ​ട്ട​യം താ​ലൂ​ക്കു​ക​ൾ, പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ തി​രു​വ​ല്ല താ​ലൂ​ക്ക്, പ​ള്ളി​ക്ക​ൽ, തു​മ്പ​മ​ൺ പ​ഞ്ചാ​യ​ത്തു​ക​ൾ, പ​ന്ത​ളം, അ​ടൂ​ർ ന​ഗ​ര​സ​ഭ​ക​ൾ, ആ​റ​ന്മു​ള, കോ​ഴ​ഞ്ചേ​രി, കു​ള​ന​ട, മ​ല്ല​പ്പു​ഴ​ശ്ശേ​രി, മെ​ഴു​വേ​ലി, ക​ല്ലൂ​പ്പാ​റ, കു​ന്ന​ന്താ​നം, മ​ല്ല​പ്പ​ള്ളി, പു​റ​മ​റ്റം പ​ഞ്ചാ​യ​ത്തു​ക​ൾ, എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ ആ​മ്പ​ല്ലൂ​ർ, ഉ​ദ​യം​പേ​രൂ​ർ, എ​ട​യ്ക്കാ​ട്ടു​വ​യ​ൽ, ചെ​ല്ലാ​നം പ​ഞ്ചാ​യ​ത്തു​ക​ൾ എ​ന്നി​വ​യാ​ണ്​ നി​രോ​ധ​നം ബാ​ധ​ക​മാ​യ സ്ഥ​ല​ങ്ങ​ൾ.

നി​ല​വി​ലെ ഹാ​ച്ച​റി​ക​ളി​ലു​ള്ള മു​ട്ട​ക​ൾ ശാ​സ്ത്രീ​യ​മാ​യി ന​ശി​പ്പി​ക്ക​ണം. അ​തി​ന്​ മു​ട്ട​യൊ​ന്നി​ന് (കോ​ഴി, താ​റാ​വ്) അ​ഞ്ചു​രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണം. ഹാ​ച്ച​റി​ക​ളി​ൽ മു​ട്ട വി​രി​യി​ക്കാ​നും പാ​ടി​ല്ല.

പ​ക്ഷി​ക​ളി​ല്ലാ​ത്ത ഹാ​ച്ച​റി​ക​ൾ അ​ട​ച്ചി​ട​ണം. സെ​പ്​​റ്റം​ബ​ർ ര​ണ്ട്​ മു​ത​ൽ ഉ​ത്ത​ര​വ്​ പ്രാ​ബ​ല്യ​ത്തി​ലാ​യി. രോ​ഗം ആ​വ​ർ​ത്തി​ക്കു​ന്ന​ത്​ ത​ട​യാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​ൽ​കി​യ നി​ർ​ദേ​ശ​വും സം​സ്ഥാ​ന സ​മി​തി​യു​ടെ ക​ണ്ടെ​ത്ത​ലും പ​രി​ഗ​ണി​ച്ചാ​ണ്​ പു​തി​യ വി​ജ്ഞാ​പ​നം.

നിരോധന ഉ​ത്ത​ര​വ്​ ന​ട​പ്പാ​ക്കാ​ൻ ഫാ​മു​ക​ൾ, ഹാ​ച്ച​റി​ക​ൾ, ക​ർ​ഷ​ക​ർ തു​ട​ങ്ങി​യ​വ​ർ​ക്ക്​ നോ​ട്ടീ​സ്​ ന​ൽ​കാ​ൻ മൃ​ഗ​സം​ര​ക്ഷ​ണ​വ​കു​പ്പ്​ തീ​രു​മാ​നി​ച്ചു.

വി​വി​ധ വ​കു​പ്പു​ക​ളു​ടെ സ​ഹാ​യ​ത്തോ​​ടെ നി​രോ​ധ​നം പൂ​ർ​ണ​മാ​യി താ​ഴെ​ത്ത​ട്ടി​ലേ​ക്ക്​ ന​ട​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലെ അം​ഗ​ങ്ങ​ൾ, ആ​ശ വ​ർ​ക്ക​ർ എ​ന്നി​വ​ർ മു​ഖേ​ന​യാ​ണ്​ നോ​ട്ടീ​സ്​ ന​ൽ​കു​ക.

പ​ക്ഷി​പ്പ​നി​ബാ​ധി​ത മേ​ഖ​ല​ക​ളി​ൽ 2025 മാ​ർ​ച്ച്​ വ​രെ പ​ക്ഷി​വ​ള​ർ​ത്ത​ൽ നി​രോ​ധി​ക്ക​ണ​മെ​ന്നാ​ണ്​ സം​സ്ഥാ​ന സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച വി​ദ​ഗ്ധ​സ​മി​തി ശി​പാ​ർ​ശ. ഇ​തി​ൽ നേ​രി​യ ഇ​ള​വ്​ വ​രു​ത്തി​യാ​ണ്​​ നി​രോ​ധ​നം ഡി​സം​ബ​ർ 31 വ​രെ​യാ​ക്കി​യ​ത്.

ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ മാ​ത്രം 30 ഇ​ട​ത്താ​ണ്​ പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​ത്. . നി​രോ​ധി​ത മേ​ഖ​ല​യി​ൽ പു​തു​താ​യി കോ​ഴി, താ​റാ​വ് എ​ന്നി​വ​യെ വ​ള​ർ​ത്തി​യാ​ൽ ക​ർ​ശ​ന ന​ട​പ​ടി​യു​ണ്ടാ​കും.

spot_imgspot_img
spot_imgspot_img

Latest news

ജി. സുധാകരൻ സിപിഎം വിടുന്നു? അംഗത്വം പുതുക്കാതെ ‘അമർഷം’ പരസ്യമാക്കി മുതിർന്ന നേതാവ്!

ജി. സുധാകരൻ സിപിഎം വിടുന്നു? അംഗത്വം പുതുക്കാതെ 'അമർഷം' പരസ്യമാക്കി മുതിർന്ന...

വൈദ്യുതി ബില്ലിനൊപ്പം ഇനി ‘മീറ്റർ വാടക’യും ഷോക്കാവുമോ? അഞ്ചിരട്ടി വർധനയ്ക്ക് നീക്കം

വൈദ്യുതി ബില്ലിനൊപ്പം ഇനി ‘മീറ്റർ വാടക’യും ഷോക്കാവുമോ? അഞ്ചിരട്ടി വർധനയ്ക്ക് നീക്കം തിരുവനന്തപുരം:...

കോട്ടയത്ത് ‘എ ക്ലാസ്’ ലക്ഷ്യം വിപുലീകരിക്കാൻ ബിജെപി; അജിത്തും പി.സി. ജോർജും വഴിമാറ്റുന്ന സമവാക്യങ്ങൾ

കോട്ടയത്ത് ‘എ ക്ലാസ്’ ലക്ഷ്യം വിപുലീകരിക്കാൻ ബിജെപി; അജിത്തും പി.സി. ജോർജും...

മാന്നാറിൽ മക്കൾക്ക് വിഷം കലർത്തിയ ജൂസ് നൽകി പിതാവ്; അച്ഛനും മൂത്തമകളും മരിച്ചു

മാന്നാറിൽ മക്കൾക്ക് വിഷം കലർത്തിയ ജൂസ് നൽകി പിതാവ്; അച്ഛനും മൂത്തമകളും...

മന്ത്രി സ്ഥാനത്തിനൊപ്പം രാഷ്ട്രീയ ഭാവിയും ചർച്ചയിൽ…വീണാ ജോർജിനെ വീണ്ടും മത്സരിപ്പിക്കരുതെന്ന് ഭർത്താവ്

മന്ത്രി സ്ഥാനത്തിനൊപ്പം രാഷ്ട്രീയ ഭാവിയും ചർച്ചയിൽ…വീണാ ജോർജിനെ വീണ്ടും മത്സരിപ്പിക്കരുതെന്ന് ഭർത്താവ് പത്തനംതിട്ട:നിയമസഭാ...

Other news

ജി. സുധാകരൻ സിപിഎം വിടുന്നു? അംഗത്വം പുതുക്കാതെ ‘അമർഷം’ പരസ്യമാക്കി മുതിർന്ന നേതാവ്!

ജി. സുധാകരൻ സിപിഎം വിടുന്നു? അംഗത്വം പുതുക്കാതെ 'അമർഷം' പരസ്യമാക്കി മുതിർന്ന...

വിശ്വാസത്തിന്റെ മറവിൽ സ്വർണ മോഷണം…പൂജാരി അടുക്കളയിലേക്ക് പോയ തക്കത്തിന് അലമാര തുറന്ന് 12 പവൻ അടിച്ചുമാറ്റി — യുവതി പിടിയിൽ

വിശ്വാസത്തിന്റെ മറവിൽ സ്വർണ മോഷണം…പൂജാരി അടുക്കളയിലേക്ക് പോയ തക്കത്തിന് അലമാര തുറന്ന്...

കേരളത്തിൽ കുത്തനെയിടിഞ്ഞ് സ്വർണ്ണവില; സ്വർണ്ണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം…!

കേരളത്തിൽ കുത്തനെയിടിഞ്ഞ് സ്വർണ്ണവില ഇറാൻ-ഇസ്രയേൽ സംഘർഷങ്ങളെത്തുടർന്ന് കുതിച്ചുയർന്ന സ്വർണ്ണവിലയിൽ സാധാരണക്കാർക്ക് ആശ്വാസകരമായ...

മൂന്ന് വർഷം പിന്നിട്ടിട്ടും കാണാമറയത്തുള്ളത് ലക്ഷക്കണക്കിന് രണ്ടായിരം രൂപ നോട്ടുകൾ… ആയിരക്കണക്കിന് കോടി രൂപയുടെ കറൻസി എവിടെ

മൂന്ന് വർഷം പിന്നിട്ടിട്ടും കാണാമറയത്തുള്ളത് ലക്ഷക്കണക്കിന് രണ്ടായിരം രൂപ നോട്ടുകൾ… ആയിരക്കണക്കിന്...

ഇന്ത്യയും ഇംഗ്ലണ്ടും നേർക്കുനേർ വരുന്നത് തുടർച്ചയായ മൂന്നാം സെമിഫൈനലിൽ; ജയിക്കുന്നവർ ടി20 കിരീടം ചൂടുമെന്ന ചരിത്രം ആവർത്തിക്കുമോ?

ഇന്ത്യയും ഇംഗ്ലണ്ടും നേർക്കുനേർ വരുന്നത് തുടർച്ചയായ മൂന്നാം സെമിഫൈനലിൽ; ജയിക്കുന്നവർ ടി20...

ലഹരി ഒളിപ്പിച്ചത് വധുവിന്റെ വീട്ടിലെ മണിയറയിൽ…! തിരൂരിൽ നിക്കാഹ് കഴിഞ്ഞ നവവരൻ എം.ഡി.എം.എയുമായി അറസ്റ്റിൽ

നിക്കാഹ് കഴിഞ്ഞ നവവരൻ എം.ഡി.എം.എയുമായി അറസ്റ്റിൽ മലപ്പുറം ജില്ലയിലെ തിരൂരിൽ നിക്കാഹ്...

Related Articles

Popular Categories

spot_imgspot_img