web analytics

1985 ൽ പത്താം ക്ലാസ് പരീക്ഷക്ക് ശേഷം ചക്കാമ്പുഴയിലെ വീട്ടിൽ നിന്നാണ് ആദ്യമായി കാൽനടയായി മലയാറ്റൂരിലേക്ക് യാത്ര പുറപ്പെട്ടത്; 38 വർഷമായി മുടക്കാറില്ല; ദുഃഖവെള്ളി ദിനത്തിൽ മലയാറ്റൂർ മലചവിട്ടി മന്ത്രി റോഷി അഗസ്റ്റിൻ

കൊച്ചി: ദുഃഖവെള്ളി ദിനത്തിൽ മലയാറ്റൂർ മലചവിട്ടി മന്ത്രി റോഷി അഗസ്റ്റിൻ. കാൽനടയായാണ് റോഷി അഗസ്റ്റിൻ മല ചവിട്ടിയത്. 1985ൽ പത്താം ക്ലാസ് പരീക്ഷക്ക് ശേഷമാണ് ചക്കാമ്പുഴയിലെ വീട്ടിൽ നിന്ന് ആദ്യമായി കാൽനടയായി മലയാറ്റൂർ യാത്ര ആരംഭിക്കുന്നതെന്നും റോഷി അഗസ്റ്റിൻ പറയുന്നു. നേർച്ചകളുടെ ഭാഗമായിട്ടൊന്നുമല്ല താൻ എല്ലാ വർഷവും മല ചവിട്ടുന്നതെന്നും ഓരോരുത്തരുടെയും വിശ്വാസം സമൂഹത്തിന് ഗുണകരം ആകണമെന്നും കേരളാ കോൺഗ്രസ് നേതാവ് പറഞ്ഞു.
സുഹൃത്തുക്കൾക്കൊപ്പമാണ് റോഷി അഗസ്റ്റിൻ എല്ലാ വർഷവും മല ചവിട്ടുന്നത്.

റോഷി അഗസ്റ്റിൻറെ കുറിപ്പ്

ഇന്ന് ദുഃഖവെള്ളി. ക്രിസ്തുവിൻറെ പീഡാനുഭവ സ്മരണയിൽ ക്രൈസ്തവർ പ്രാർത്ഥനകളോടെ ആചരിക്കുന്ന ദിനം. ക്രിസ്തുവിൻറെ കുരിശുമരണം അനുസ്മരിച്ച് കുരിശിൻറെ വഴികളും പീഡാനുഭവ വായനയും നഗരി കാണിക്കലും കബറടക്ക ശുശ്രൂഷകളും ദേവാലയങ്ങളിൽ നടക്കും. ക്രിസ്തു മരണത്തിന് വിധിക്കപ്പെട്ടതിന് ശേഷം പീലാത്തോസിൻറെ ഭവനം മുതൽ ഗാഗുൽത്താമലയുടെ മുകളിൽ വരെ കുരിശ് വഹിച്ച് കൊണ്ട് നടത്തിയ യാത്ര കുരിശിൻറെ വഴിയായി പുനർജനിക്കും.

പതിവ് പോലെ 38ാം വർഷവും മലയാറ്റൂരിലേക്ക് കാൽനടയായി ഇന്നലെ വൈകിട്ട് തന്നെ പുറപ്പെട്ടു. മുൻവർഷങ്ങളിലെ പോലെ സുഹൃത്തുക്കൾക്കൊപ്പം ആണ് യാത്ര. 1985 ൽ പത്താം ക്ലാസ് പരീക്ഷക്ക് ശേഷം ചക്കാമ്പുഴയിലെ വീട്ടിൽ നിന്നാണ് ആദ്യമായി കാൽനടയായി മലയാറ്റൂരിലേക്ക് യാത്ര പുറപ്പെട്ടത്. കൊവിഡിൻറെ ലോക് ഡൗണിനെ തുടർന്ന് ഒരു വർഷം മാത്രമാണ് ഇത് മുടങ്ങിയത്. പീഡാനുഭവ സ്മരണകളിലാണ് കാൽനട യാത്ര അടുത്ത ഒരു വർഷത്തേക്കുള്ള ഊർജമാണ് എനിക്ക് ഈ യാത്രയിലൂടെ ലഭിക്കുന്നത്.

നേർച്ചയുടെ ഭാഗമായാണ് ചിലർ ചവിട്ടുന്നത്. എനിക്ക് അത്തരം നേർച്ചകൾ ഇല്ല. ഓരോരുത്തരുടെയും വിശ്വാസം സമൂഹത്തിന് ഗുണകരം ആകണം. ഇവിടെ ശാന്തിയും സമാധാനവും പുലരണം. ലോകത്ത് സന്മനസ്സുള്ളവർക്ക് സമാധാനം

spot_imgspot_img
spot_imgspot_img

Latest news

കോഴിക്കോട് ഷിഗെല്ല ഭീതിയിലേക്ക്;  12 പേർക്ക് കൂടി സ്ഥിരീകരണം… 34 പേർക്ക് രോഗലക്ഷണങ്ങൾ

കോഴിക്കോട് ഷിഗെല്ല ഭീതിയിലേക്ക്;  12 പേർക്ക് കൂടി സ്ഥിരീകരണം… 34 പേർക്ക് രോഗലക്ഷണങ്ങൾ കോഴിക്കോട്: Shigella...

വാടക വീട്ടിൽ അമ്മയും മകളും മൂന്ന് കുട്ടികളും മരിച്ച നിലയിൽ…ആത്മഹത്യാക്കുറിപ്പിൽ…

വാടക വീട്ടിൽ അമ്മയും മകളും മൂന്ന് കുട്ടികളും മരിച്ച നിലയിൽ…ആത്മഹത്യാക്കുറിപ്പിൽ… കൊച്ചി: എറണാകുളം...

ഡോ.വന്ദനദാസ് കൊലക്കേസ്; പ്രതിക്ക് ജീവപര്യന്തം, ഒരു ലക്ഷം രൂപ പിഴ…

ഡോ.വന്ദനദാസ് കൊലക്കേസ്; പ്രതിക്ക് ജീവപര്യന്തം, ഒരു ലക്ഷം രൂപ പിഴ… കൊല്ലം: ഡോ....

യുദ്ധം അവസാനിപ്പിക്കാമെന്ന് ഡൊണാൾഡ് ട്രംപ്;പ്രതികരണം കടുപ്പിച്ച് മൊജ്തബ ഖമനയി …

യുദ്ധം അവസാനിപ്പിക്കാമെന്ന് ഡൊണാൾഡ് ട്രംപ്;പ്രതികരണം കടുപ്പിച്ച് മൊജ്തബ ഖമനയി … വാഷിങ്ടൺ: പശ്ചിമേഷ്യയിലെ സൈനിക...

Other news

കോഴിക്കോട് ഷിഗെല്ല ഭീതിയിലേക്ക്;  12 പേർക്ക് കൂടി സ്ഥിരീകരണം… 34 പേർക്ക് രോഗലക്ഷണങ്ങൾ

കോഴിക്കോട് ഷിഗെല്ല ഭീതിയിലേക്ക്;  12 പേർക്ക് കൂടി സ്ഥിരീകരണം… 34 പേർക്ക് രോഗലക്ഷണങ്ങൾ കോഴിക്കോട്: Shigella...

ആത്മകഥ വിവാദങ്ങൾക്കുശേഷം നിലപാട് മാറ്റം;ഇനി ഫിക്ഷൻ മാത്രം എഴുതുമെന്ന് മുൻ സൈനിക മേധാവി

ആത്മകഥ വിവാദങ്ങൾക്കുശേഷം നിലപാട് മാറ്റം;ഇനി ഫിക്ഷൻ മാത്രം എഴുതുമെന്ന് മുൻ സൈനിക...

തീപിടിച്ച വൈക്കോൽ ലോറിയുമായി ദേശീയപാതയിൽ പാഞ്ഞ ഡ്രൈവർ; ചാലക്കുടിയിൽ വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

തീപിടിച്ച വൈക്കോൽ ലോറിയുമായി ദേശീയപാതയിൽ പാഞ്ഞ ഡ്രൈവർ; ചാലക്കുടിയിൽ വൻ ദുരന്തം...

ശത്രുക്കളുടെ ശല്യം അനുഭവപ്പെടാം; ഇന്നത്തെ നക്ഷത്രഫലം

ശത്രുക്കളുടെ ശല്യം അനുഭവപ്പെടാം; ഇന്നത്തെ നക്ഷത്രഫലം ദിവസഫലം: ഇന്നത്തെ ദിവസത്തിൽ വിവിധ രാശിക്കാർക്ക് വ്യത്യസ്ത...

ക്രൂരതയുടെ അതിരുകൾ കടന്ന്; മദ്യം ഒഴിച്ച് കാമുകിയെ തീ കൊളുത്തി കൊല്ലാൻ ശ്രമം… യുവാവ് അറസ്റ്റിൽ

ക്രൂരതയുടെ അതിരുകൾ കടന്ന്; മദ്യം ഒഴിച്ച് കാമുകിയെ തീ കൊളുത്തി കൊല്ലാൻ...

36 ഡിഗ്രി ചൂടിലും വോട്ട് തേടി സ്ഥാനാർത്ഥികൾ;രാവിലെ തന്നെ പ്രചാരം തീർക്കാൻ ഓട്ടപ്പാച്ചിൽ… ഉച്ചയോടെ ‘ബ്രേക്ക്’!

36 ഡിഗ്രി ചൂടിലും വോട്ട് തേടി സ്ഥാനാർത്ഥികൾ;രാവിലെ തന്നെ പ്രചാരം തീർക്കാൻ...

Related Articles

Popular Categories

spot_imgspot_img