അവധി ദിവസം ഒന്ന് കൂളാകാനാണ് പലരും മലകയറി മൂന്നാറിന് പോകുക . എന്നാൽ സീസൺ സമയങ്ങളിൽ ഒന്ന് പോയവർ പിന്നീട് പോകില്ല. അത്തരത്തിലാണ് ടൗണിലും പരിസര പ്രദേശങ്ങളിലും ബ്ലോക്ക്. Illegal shops in Munnar town were demolished
മൂന്നാറിൽ എത്തുന്നവർക്ക് ഗതാഗതക്കുരുക്കിൽ പെട്ട് മണിക്കൂറുകളാണ് ഇങ്ങനെ നഷ്ടമാകുന്നത്. റോഡിലേക്ക് ഇറക്കിവെച്ച അനധികൃത കടകളായിരുന്നു പലപ്പോഴും ബ്ലോക്കിന് കാരണമായിരുന്നത്. ഇതോടെ പ്രതിഷേധവും ശക്തമായി.
പ്രദേശത്തെ വ്യാപാരികൾ ഉൾപ്പെടെ ഇത്തരം കടകൾക്ക് എതിരെ പ്രതിഷേധവുമായി രംഗത്ത് വന്നു. വഴിയേരക്കടകൾ പെരുകിയതോടെ വാടകയും ജീവനക്കാർക്ക് വേതനവും ജി.എസ്.ടി.യും നൽകിയ പ്രവർത്തിച്ചിരുന്ന ഇത്തരം കടകൾ നഷ്ടത്തിലായി.
ഇതോടെ വ്യാപാരികൾ പ്രതിഷേധം ശക്തമാക്കി. വഴിയോരക്കടകളിലെ ഭക്ഷണ മാലിന്യം കാട്ടാനകളെ ഉൾപ്പെടെ ആകർഷിക്കുന്നുവെന്ന് കാട്ടി വനം വകുപ്പ് ജില്ലാ ഭരണകൂടത്തിന് കത്തും നൽകിയിരുന്നു.
ഇതോടെ കടയുടമകൾക്ക് ഒഴിഞ്ഞുപോകാൻ കത്തു നൽകിയെങ്കിലും ഇവർ ഒഴിഞ്ഞുപോയില്ല. തുടർന്ന് അധികൃതർ ബലമായി കടകൾ പൊളിച്ചു നീക്കുകയായിരുന്നു.
കടകൾ പൊളിച്ചത് വിവിധ രാഷ്ട്രീയപ്പാർട്ടികളുടെ നേതൃത്വത്തിൽ വൻ പ്രതിഷേധങ്ങൾക്കും കാരണമായി. തുടർന്ന് 50 പേരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.