അനധികൃതമായി ഇരുമ്പയിര് കടത്തിയ കേസ്; കാർവാർ എംഎൽഎ സതീഷ് സെയിൽ അറസ്റ്റിൽ

ബെംഗളൂരു: കാർവാർ എംഎൽഎ സതീഷ് സെയിലിനെ അറസ്റ്റ് ചെയ്ത് സിബിഐ. അനധികൃതമായി ഇരുമ്പയിര് കടത്തിയെന്ന കേസിലാണ് നടപടി. ജനപ്രതിനിധികളുടെ പ്രത്യേക കോടതിയുടെ ഉത്തരവ് പ്രകാരമാണ് അറസ്റ്റ്.(Illegal iron ore smuggling case; Karwar MLA Satish Sail arrested)

കാർവാറിലെ ബലേകേരി തുറമുഖത്തു നിന്ന് 11,312 മെട്രിക് ടൺ ഇരുമ്പയിര് വിദേശത്ത് കടത്തിയെന്നാണ് കേസ്. 2010 ലാണ് കേസ് രജിസ്റ്റർ ചെയ്തത്. കേസിൽ എംഎൽഎ ഉൾപ്പെടെ ആറുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതികളെ അഗ്രഹാര ജയിലിലേക്ക് മാറ്റി. കേസിൽ നാളെ വിധി പറയും.

ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തെരച്ചിലിലടക്കം നേതൃത്വം നൽകിയ സതീഷ് സെയിൽ മലയാളികൾക്ക് സുപരിചിതനാണ്. കർണാടകയിൽ ഏറെ കോളിളക്കമുണ്ടാക്കിയ ഖനി അഴിമതിക്കേസിലാണ് എംഎൽഎയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

ബെലെകെരി തുറമുഖം വഴി അറുപതിനായിരം കോടി രൂപ മതിപ്പ് വരുന്ന ഇരുമ്പയിര് കടത്തിയെന്നതായിരുന്നു കേസ്. യെദിയൂരപ്പ സർക്കാർ ആടിയുലഞ്ഞ, റെഡ്ഡി സഹോദരൻമാർ പ്രതികളായ ഖനന അഴിമതി കേസിലാണ് ഇപ്പോൾ സതീഷ് സെയിലിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

spot_imgspot_img
spot_imgspot_img

Latest news

ആര്യാടൻ ഷൗക്കത്തിന്റെ ‘കൈ’ പിടിച്ച് നിലമ്പൂർ

ആര്യാടൻ ഷൗക്കത്തിന്റെ 'കൈ' പിടിച്ച് നിലമ്പൂർ നിലമ്പൂർ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പില്‍ മിന്നും വിജയം...

ഇസ്രയേലില്‍ കനത്ത ജാഗ്രത; സ്ഥാപനങ്ങൾ അടച്ചു

ഇസ്രയേലില്‍ കനത്ത ജാഗ്രത; സ്ഥാപനങ്ങൾ അടച്ചു അമേരിക്ക ഇറാനിൽ ബോംബ് ആക്രമണം നടത്തിയതിന്...

ഫുള്ളും പൈൻറും വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്

ഫുള്ളും പൈൻറും വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക് തിരുവനന്തപുരം: മദ്യ വില്പന ചില്ലുകുപ്പിയിലാക്കാൻ പ്രത്യേക നീക്കവുമായി...

പുലി പിടിച്ച കുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തി

പുലി പിടിച്ച കുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തി വാൽപാറ ∙ വീടിനു മുന്നിൽ കളിക്കുന്നതിനിടെ...

ഓപ്പറേഷൻ സിന്ധു; വിമാനം ഡൽഹിയിലെത്തി

ഓപ്പറേഷൻ സിന്ധു; വിമാനം ഡൽഹിയിലെത്തി ന്യൂഡൽഹി: ഇന്ത്യക്കാരുമായി ഇറാനിൽ നിന്നും പുറപ്പെട്ട വിമാനം...

Other news

ഇടുക്കിയിൽ വീട്ടിൽ പ്രസവിച്ച യുവതിക്കും കുഞ്ഞിനും കരുതലൊരുക്കി താലൂക്ക് ആശുപത്രി…!

ഇടുക്കിയിൽ വീട്ടിൽ പ്രസവിച്ച യുവതിക്കും കുഞ്ഞിനും കൃത്യമായ ചികിത്സ ലഭ്യമാക്കി ആരോഗ്യസ്ഥിതി...

ഷാനറ്റിനെ കാണാൻ അമ്മ ഇന്നെത്തും

ഷാനറ്റിനെ കാണാൻ അമ്മ ഇന്നെത്തും തൊടുപുഴ: വാഹനാപകടത്തിൽ ജീവൻ നഷ്‌ടമായ ഷാനറ്റിനെ അവസാനമായി...

ഇന്ത്യയിലേക്ക് ഒറ്റക്ക് പോകരുത്

ഇന്ത്യയിലേക്ക് ഒറ്റക്ക് പോകരുത് വാഷിങ്ടൻ: ഇന്ത്യയിലേയ്ക്ക് യാത്ര ചെയ്യുന്ന അമേരിക്കൻ പൗരന്മാർക്ക് യുഎസിന്റെ...

നിരുപദ്രവകരമെന്ന് കരുതുന്ന ഈ ശീലങ്ങൾ നിങ്ങളുടെ ആരോഗ്യം പാടെ നശിപ്പിക്കും എന്നറിയാമോ…?

തലച്ചോറിന്റെ ആരോ​ഗ്യം മികച്ച രീതിയിൽ നിലനിർത്തേണ്ടത് മനുഷ്യന്റെ ആകെയുള്ള ആരോഗ്യത്തിനും ക്ഷേമത്തിനും...

മറയൂരില്‍ കാട്ടാന ചരിഞ്ഞനിലയില്‍

മറയൂരില്‍ കാട്ടാന ചരിഞ്ഞനിലയില്‍ ഇടുക്കി: കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. ഇടുക്കി മറയൂരില്‍...

Related Articles

Popular Categories

spot_imgspot_img