പത്തനംതിട്ട: ശബരിമലയിൽ അനധികൃത നെയ് വിൽപ്പന നടത്തിയ കീഴ്‍ശാന്തി പിടിയിൽ. ചെറായി സ്വദേശി മനോജ് ആണ് ദേവസ്വം വിജിലൻസിന്റെ പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും 14565 രൂപ കണ്ടെത്തി.
പടിഞ്ഞാറെ നടയിലെ നെയ് എക്സ്ചേഞ്ച് കൗണ്ടറിലാണ് ഇയാൾ ജോലി ചെയ്തിരുന്നത്. തുടർ നടപടികൾക്ക് എക്സിക്യൂട്ടീവ് ഓഫീസർ പമ്പ പൊലീസിനെ സമീപിച്ചിരിക്കുകയാണ്.









