മുംബൈ: മുംബൈ ഇന്ത്യന്‍സിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ ഏറെക്കുറെ അവസാനിച്ചതോടെ ന്യായീകരണവുമായി ഹർദിക് പാണ്ഡ്യ.നിരവധി ചോദ്യങ്ങളുണ്ട്. ഇതിന് മറുപടി പറയാന്‍ അല്‍പ്പം സമയം ആവശ്യമാണ്. ഇപ്പോള്‍ കൂടുതലൊന്നും പറയാനാവില്ല. മികച്ച കൂട്ടുകെട്ടുകളുണ്ടാക്കാന്‍ സാധിച്ചില്ല. വിക്കറ്റുകള്‍ നഷ്ടമായിക്കൊണ്ടേയിരുന്നു. എന്നാണ് ഹർദിക്കിൻ്റെ മറുപടി.രോഹിത് ശര്‍മയെ മാറ്റി ഹാര്‍ദിക്കിനെ ടീമിന്റെ നായകനാക്കിയത് മുതല്‍ ആരംഭിച്ച പ്രശ്‌നങ്ങളാണ് ഇത്തവണ ടീമിനെ പിന്നോട്ടടിക്കുന്നതെന്ന് നിസംശയം പറയാം. ടീമിനുള്ളില്‍ തനിക്ക് പിന്തുണയില്ലെന്ന സൂചനയാണ് കെകെആറിനെതിരായ തോല്‍വിക്ക് ശേഷം ഹാര്‍ദിക് സൂചിപ്പിച്ചത്.
നിങ്ങള്‍ പോരാട്ടം തുടരണം. അതാണ് ഞാന്‍ സ്വയം പറയാറുള്ളത്. ഒരടിപോലും പിന്നോട്ട് പോകില്ല. മോശം ദിവസങ്ങള്‍ വരും എന്നാല്‍ നല്ല ദിവസങ്ങളും വരാതിരിക്കില്ല. ഇത് വലിയ വെല്ലുവിളിയാണ്. എന്നാല്‍ വെല്ലുവിളികളേറ്റെടുക്കുന്നതാണ് ഒരാളെ മികച്ചവനാക്കുന്നത്. ബൗളര്‍മാര്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്’ ഹാര്‍ദിക് പറഞ്ഞു. പല ചോദ്യങ്ങള്‍ക്കും ഉത്തരം വേണമെന്ന ഹാര്‍ദിക്കിന്റെ പരാമര്‍ശം ടീമിനുള്ളിലെ പ്രശ്‌നങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നാണ് ആരാധകര്‍ പറയുന്നത്. മുംബൈ താരങ്ങള്‍ക്ക് ഇപ്പോഴും നായകനെന്ന നിലയില്‍ ഹാര്‍ദിക്കിനെ അംഗീകരിക്കാനായിട്ടില്ല. യുവതാരങ്ങളടക്കം മിക്ക പ്രമുഖരും രോഹിത് ശര്‍മക്കൊപ്പമാണ്. ഹാര്‍ദിക് നായകനാവാന്‍ വേണ്ടി രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍ സ്ഥാനം തെറിപ്പിച്ചുവെന്ന ആരോപണം നേരത്തെ മുതല്‍ ശക്തമാണ്.നായകനെന്ന നിലയില്‍ ഹാര്‍ദിക് പാണ്ഡ്യക്ക് തല ഉയര്‍ത്താനാവാത്ത അവസ്ഥയാണ്. ഇത്രയും ശക്തമായ ടീമിനെ ലഭിച്ചിട്ടും ടീമിനെ ജയിപ്പിക്കാനാവാത്തത് നായകനെന്ന നിലയില്‍ ഹാര്‍ദിക്കിന്റെ പരാജയം തന്നെയാണ്. ഇപ്പോഴിതാ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിന് ശേഷം ടീമിനുള്ളിലെ പ്രശ്‌നങ്ങളെക്കുറിച്ച് ചില സൂചനകള്‍ ഹാര്‍ദിക് നല്‍കിയിരിക്കുകയാണ്.