web analytics

മാട്രിമോണിയൽ സൈറ്റുകളിൽ ഇയാളെക്കണ്ടാൽ സൂക്ഷിക്കണം ! തരംപോലെ റെയിൽവേ ജീവനക്കാരനോ, കസ്റ്റംസ് ഓഫീസറോ ഒക്കെ ആകും, ലക്ഷ്യമിടുന്നത് വിവാഹമോചിതരോ വിധവകളോ ആയ സ്ത്രീകളെ:

ഇന്ത്യയിലുടനീളമുള്ള നിരവധി മധ്യവയസ്കരായ സ്ത്രീകളെ വിവാഹം കഴിച്ച് അവരെ സാമ്പത്തികമായി ചൂഷണം ചെയ്ത യുവാവ് അറസ്റ്റിൽ. ഒഡീഷയിലെ അംഗുൽ ജില്ലയിലെ ഛേണ്ടിപാഡയിൽ നിന്നുള്ള ബിരാഞ്ചി നാരായൺ നാഥ് എന്ന യുവാവിനയെയാണ് അറസ്റ്റ് ചെയ്തത്. If you see him on matrimonial sites, beware

ഒരു മാട്രിമോണിയൽ വെബ്‌സൈറ്റ് വഴിയാണ് ഈ സ്ത്രീകളെ ലക്ഷ്യമിട്ടതെന്ന് പോലീസ്പ റഞ്ഞു. വ്യത്യസ്തമായ വ്യാജ പ്രൊഫൈലുകളിൽ റെയിൽവേ ജീവനക്കാരനോ ആദായ നികുതി ഇൻസ്പെക്ടറോ കസ്റ്റംസ് ഉദ്യോഗസ്ഥനോ ആണെന്ന്
പരിചയപ്പെടുത്തിയാണ് ഇയാൾ തട്ടിപ്പ് നടത്തിയത്.

അവിവാഹിതരോ വിവാഹമോചിതരോ വിധവകളോ ആയ മധ്യവയസ്കരായ സ്ത്രീകളെയാണ് ഇയാൾ ലക്ഷ്യമിട്ടതെന്ന് പോലീസ് പറഞ്ഞു.വെബ്‌സൈറ്റിലൂടെ പരിചയപ്പെടുന്ന സ്ത്രീകളുമായി ഫോണിൽ ദീർഘനേരം സംസാരിക്കുകയും പിന്നീട് ഇരകളുടെ വീട് സന്ദർശിക്കുകയും ചെയ്യുന്നതാണ് ഇയാളുടെ രീതി.

“അവരുടെ മക്കൾക്ക് ആജീവനാന്ത പിന്തുണ വാഗ്ദാനം ചെയ്തുകൊണ്ട് അവരെ വൈകാരികമായി കയ്യിലെടുക്കുന്നു. തൻ്റെ ഇരകളിൽ പലർക്കും വിവാഹശേഷം ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്തു. നിരവധി സ്ത്രീകളുമായി ക്ഷേത്രങ്ങളിൽ വിവാഹ ചടങ്ങുകൾ നടത്തി, പിന്നീട് അവരോടൊപ്പം അവരുടെ വീട്ടിൽ താമസിച്ചു,” ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

പിന്നീട് ഈ സ്ത്രീകളെ അവരുടെ സ്വകാര്യ ഫോട്ടോകളും വീഡിയോകളും പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയായിരുന്നു. രാജസ്ഥാൻ, പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഹരിയാന, ഡൽഹി എന്നിവയ്ക്ക് പുറമെ ഒഡീഷയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

ഒഡീഷ സിഐഡി-ക്രൈംബ്രാഞ്ചിൻ്റെ സൈബർ ക്രൈം യൂണിറ്റിൽ കട്ടക്കിൽ നിന്നുള്ള ഒരു സ്ത്രീ നൽകിയ പരാതിയിലാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. 2022 ൽ ഒരു റോഡപകടത്തിൽ ഭർത്താവിനെ നഷ്ടപ്പെട്ട യുവതിക്ക് രണ്ട് പെൺമക്കളുണ്ടായിരുന്നു.

കഴിഞ്ഞ വർഷം ഒക്ടോബറിൽ മാട്രിമോണിയൽ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്തതിന് ശേഷമാണ് പ്രതിയെ പരിചയപ്പെട്ടത്. തുടർന്ന് അഞ്ച് ലക്ഷം രൂപയോളം പണവും 32 ഗ്രാം സ്വർണവും ഇയാൾ തട്ടിയെടുത്തു. അവസാനം തട്ടിപ്പ് തിരിച്ചറിഞ്ഞ യുവതി പോലീസിൽ പരാതി നല്കുകയായിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി...

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ പ്രതിഷേധവുമായി സഹയാത്രികർ

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ...

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും ശബരിമലയിലെ സ്വർണക്കൊള്ളയുമായി...

പിണറായി സർക്കാരിന് വൻ തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി

പിണറായി സർക്കാരിന് വൻ തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി പാലക്കാട്...

Other news

Related Articles

Popular Categories

spot_imgspot_img