web analytics

വായിൽ വെറുതെ ഈ രുചി വരുന്നുണ്ടോ ? സൂക്ഷിക്കണം, ആരോഗ്യം പാടെ നശിച്ചുതുടങ്ങുകയാണ് !

ചില സമയം ഭക്ഷണം കഴിക്കാതെ തന്നെ പലപ്പോഴും നമ്മുടെ വായില്‍ ചില രുചികള്‍ വരാറുണ്ട്. എന്നാൽ ഇത് വെറുതെയല്ല. ആരോഗ്യത്തിന് വെല്ലുവിളിയുണ്ടാക്കുന്ന പല കാരണങ്ങളും പലപ്പോഴും ഇതിന് പിന്നിലുണ്ട്.

നിങ്ങളുടെ വായിലെ രുചികളും നിങ്ങള്‍ അനുഭവിക്കുന്ന വിവിധ രോഗങ്ങളും തമ്മില്‍ ശക്തമായ ബന്ധമുണ്ട്. ഇത് തിരിച്ചറിയുന്നതിന് വേണ്ടി പല വിധത്തിലുള്ള കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. പലപ്പോഴും വായില്‍ ഉപ്പും കയ്പും മധുരവും തുടര്‍ച്ചയായി അനുഭവപ്പെടുന്നവരില്‍ ഒരാളാണ് നിങ്ങളെങ്കില്‍ ഡോക്ടറെ കാണുന്നതിന് ഒട്ടും വൈകരുത്.

ചിലപ്പോൾ വായിൽ കയ്പ്പ് അനിഭവപ്പെടാറുണ്ട്. ആമാശയത്തിലെ ആസിഡ് അന്നനാളത്തിലേക്കും വായിലേക്കും തിരിച്ച്‌ ഒഴുകുന്നതിന്റെ ഫലമായാണ് പലപ്പോഴും കയ്പ്പ് കൂടുന്നത്. എന്നാല്‍ ഇത് പലപ്പോഴും തിരിച്ചറിയാന്‍ സാധിക്കുന്നില്ല. വിട്ടുമാറാത്ത സൈനസൈറ്റിസ് അല്ലെങ്കില്‍ മൂക്കിലെ പ്രശ്‌നങ്ങള്‍ എന്നിവയും ഇത്തരം രുചിവ്യത്യാസത്തിന് കാരണമാകുന്നു.

ഇത് കൂടാതെ ചില മരുന്നുകള്‍, മോശം ദന്തശുചിത്വം, ഹോര്‍മോണ്‍ മാറ്റങ്ങള്‍, സമ്മര്‍ദ്ദം, ആര്‍ത്തവവിരാമം എന്നിവയെല്ലാം ഇതുമായി ബന്ധപ്പെട്ട് ഉണ്ടാക്കുന്നതാണ്. വയറ്റില്‍ ആസിഡ് ഉണ്ടാവുന്നതാണ് പലപ്പോഴും പുളിച്ച രുചി വായില്‍ അനുഭവപ്പെടുന്നതിന് കാരണമാകുന്നത്.

ഇത് കൂടാതെ ശുചിത്വമില്ലായ്മയും ദന്തസംബന്ധമായ പ്രശ്‌നങ്ങളും ഉണ്ടെങ്കില്‍ നിങ്ങളില്‍ ഇത്തരം രുചി അനുഭവപ്പെടുന്നതാണ്. പലപ്പോഴും ബാക്ടീരിയകള്‍ രുചി മുകുളങ്ങളെ ബാധിക്കുമ്ബോഴാണ് ഇത്തരം അവസ്ഥകള്‍ ഉണ്ടാവുന്നത്.

ഉപ്പ് രുചി നിങ്ങളുടെ നാവിലെ രുചിമുകുളങ്ങള്‍ക്ക് സന്തോഷം നല്‍കുന്നതാണെങ്കിലും ഏത് അവസ്ഥയിലും വായില്‍ ഉപ്പ് രസം അനുഭവപ്പെടുന്നത് അല്‍പം ശ്രദ്ധിച്ച്‌ വേണം. ഉമിനീര്‍ ഉത്പാദനം കുറയുന്നത് പലപ്പോഴും വായിലെ സോഡിയത്തിന്റെ അളവിനെ പ്രശ്‌നത്തിലാക്കുന്നു. ഇതിന് പ്രധാന കാരണം പലപ്പോഴും നിര്‍ജ്ജലീകരണമാണ്. ഇത്തരം അവസ്ഥയില്‍നാം വളരെയധികം ശ്രദ്ധിക്കണം. കൂടാതെ ഹൈപ്പര്‍ടെന്‍ഷന്‍ ഉള്ളവരിലും ഇതേ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നു.പലര്‍ക്കും വായില്‍ ലോഹരുചി അഥവാ മെറ്റാലിക് ടേസ്റ്റ് അനുഭവപ്പെടാം. മോണരോഗം മൂര്‍ച്ഛിച്ചവരില്‍ ഇത്തരം അവസ്ഥകള്‍ കാണാറുണ്ട്. വിറ്റാമിന്‍ കുറവുകളുടെ ഫലമായും ഇത്തരത്തില്‍ വായില്‍ ലോഹരുചി ഉണ്ടാകുന്നു.

ലണ്ടൻ തേംസ് നദിയിൽ 11 വയസുകാരി പെൺകുട്ടിയെ കാണാതായി..! തിരച്ചിൽ തുടർന്ന് പോലീസ്

ലണ്ടൻ തേംസ് നദിയിൽ കാണാതായ പെൺകുട്ടിയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടു പോലീസ്. 11 വയസുകാരിയായ കാലിയ കോവ എന്ന കുട്ടിയെയാണ് കാണാതായത്. കുട്ടിയുടെ ഫോട്ടോ ഉൾപ്പെടെയുള്ള വിവരങ്ങൾ ആണ് മെട്രോപൊളിറ്റൻ പോലീസ് പുറത്തുവിട്ടത്.

തിങ്കളാഴ്ചയാണ് ഈസ്റ്റ് ലണ്ടനിലെ ലണ്ടൻ സിറ്റി എയർപോർട്ടിന് സമീപമുള്ള ബാർജ്ഹൗസ് കോസ്‌വേയ്‌ക്ക് സമീപം കളിച്ചുകൊണ്ടിരിക്കെ പെൺകുട്ടി നദിയിൽ വീണത്.

നദിയുടെ സമീപത്ത് നിന്ന് ഷൂസ്, സോക്സ്, കോട്ട്, ഫോൺ എന്നിവ കണ്ടെത്തിയതായും അവ പോലീസിന് കൈമാറിയതായും പ്രദേശവാസിയായ സ്ത്രീ പറഞ്ഞു. തിങ്കളാഴ്ച ഏകദേശം ഒരു മണിക്ക് സംഭവം നടന്ന ഉടനെ പോലീസിന് വിവരം ലഭിച്ചിരുന്നു.

അത്യാഹിതം സംഭവിച്ച ഉടനെ തന്നെ അടിയന്തിര സേവനങ്ങൾ പെൺകുട്ടിക്കായി തിരച്ചിൽ ആരംഭിച്ചു. ലണ്ടൻ ആംബുലൻസ് സർവീസ്, ലണ്ടൻ ഫയർ ബ്രിഗേഡ് (എൽഎഫ്ബി), ആർഎൻഎൽഐ എന്നിവയിൽ നിന്നുള്ള ജീവനക്കാർ രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്നെങ്കിലും ഫലമുണ്ടായില്ല.

പെൺകുട്ടിയെ കാണാതായി ദിവസങ്ങൾ കഴിഞ്ഞിട്ടും കണ്ടെത്താനാകാത്തത് മാധ്യമങ്ങളിൽ വൻ വാർത്താ പ്രാധാന്യത്തോടെയാണ് റിപ്പോർട്ട് ചെയ്തത്. പെൺകുട്ടിക്ക് വേണ്ടിയുള്ള തിരച്ചിലിൻ്റെ ഭാഗമായി ഡ്രോൺ സാങ്കേതികവിദ്യയും ബോട്ടുകളും ഉപയോഗിക്കുന്നുണ്ടെന്ന് പോലീസ് അറിയിച്ചു.

പെൺകുട്ടിയെ കണ്ടെത്തുന്നതിന് സേന പ്രതിജ്ഞാബദ്ധരാണെന്ന് നോർത്ത് ഈസ്റ്റ് ലണ്ടനിലെ ലോക്കൽ പോലീസിലെ കമാൻഡർ ആയ ഡാൻ കാർഡ് പറഞ്ഞു.

ബാർജ് ഹൗസ് കോസ്‌വേ എന്നത് തേംസ് നദിയിലേക്ക് നേരിട്ട് പോകുന്ന ഒരു കോൺക്രീറ്റ് ചരിവാണ്. ഇത് ബോട്ടുകൾ കൊണ്ടുപോകാൻ ഉപയോഗിക്കുന്നു. ഇത് പായൽ മൂടിയതായും വഴുക്കലുള്ളതായും താമസക്കാർ ചൂണ്ടിക്കാട്ടി.

spot_imgspot_img
spot_imgspot_img

Latest news

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന് പോലീസ്, 21-കാരി അറസ്റ്റിൽ

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന്...

പാലക്കാട്ട് പണവിതരണ വിവാദം: ‘കൈയിലുണ്ടായിരുന്നത് പെൻഷൻ പണം’, കോൺഗ്രസ് ആരോപണം തള്ളി വയോധിക!

പാലക്കാട്ട് പണവിതരണ വിവാദം: 'കൈയിലുണ്ടായിരുന്നത് പെൻഷൻ പണം', കോൺഗ്രസ് ആരോപണം തള്ളി...

Other news

കുംഭമേള വൈറൽ താരത്തിന്റെ വിവാഹം വിവാദത്തിൽ: ഫർമാൻ ഖാനെതിരെ പോക്സോ കേസ്; സിപിഎം നേതാക്കളും കുരുക്കിലേക്ക്?

തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ തരംഗമായ കുംഭമേള വൈറൽ താരത്തിന്റെ വിവാഹം ഇപ്പോൾ...

ആലുവയിൽ കെഎസ്ആർടിസി ഡ്രൈവർക്ക് ക്രൂരമർദ്ദനം; ഹെൽമെറ്റ് കൊണ്ടുള്ള ആക്രമണത്തിൽ കണ്ണിന് ഗുരുതര പരിക്ക്

ആലുവയിൽ കെഎസ്ആർടിസി ഡ്രൈവർക്ക് ക്രൂരമർദ്ദനം; ഹെൽമെറ്റ് കൊണ്ടുള്ള ആക്രമണത്തിൽ കണ്ണിന് ഗുരുതര...

കേരളത്തിൽ കാവി വസന്തം വിരിയുമോ? എൽഡിഎഫും യുഡിഎഫും പരാജയഭീതിയിലെന്ന് നരേന്ദ്ര മോദി; ബംഗാളിൽ തൃണമൂലിന്റെ അന്ത്യം കുറിക്കുമെന്ന് പ്രഖ്യാപനം

കൊൽക്കത്ത: കേരളത്തിലെയും ബംഗാളിലെയും രാഷ്ട്രീയ മണ്ഡലങ്ങളിൽ വൻ ചലനങ്ങൾ സൃഷ്ടിച്ചുകൊണ്ട് പ്രധാനമന്ത്രി...

എച്ച്ആർഡിഎസ് ചെയർമാൻ അജി കൃഷ്ണനെതിരെ പോക്സോ കേസ്

എച്ച്ആർഡിഎസ് ചെയർമാൻ അജി കൃഷ്ണനെതിരെ പോക്സോ കേസ് ദില്ലി: എച്ച്ആർഡിഎസ് സ്ഥാപക ചെയർമാൻ...

യുഡിഎഫ് അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രിയാര്? കോൺഗ്രസിൽ തർക്കം മുറുകുന്നു

യുഡിഎഫ് അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രിയാര്? കോൺഗ്രസിൽ തർക്കം മുറുകുന്നു തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം...

Related Articles

Popular Categories

spot_imgspot_img