തിരുവനന്തപുരം: ആസിഡ് ഫ്‌ളൈ ശല്യം രൂക്ഷമായതോടെ പൊറുതിമുട്ടി തിരുവനന്തപുരത്തെ ഹോസ്റ്റൽ വിദ്യാർത്ഥികൾ. കാര്യവട്ടം കാമ്പസ് ലേഡീസ് ഹോസ്റ്റലിലെ വിദ്യാർത്ഥിനികൾ, മെഡിക്കൽ കോളേജ് ഹോസ്റ്റലിലെ വിദ്യാർത്ഥികൾ, ഡിജിറ്റൽ സർവകലാശാല കാംപസ് ഹോസ്റ്റൽ എന്നിവിടങ്ങളിലെ വിദ്യാർത്ഥികളാണ് ആസിഡ് ഫ്‌ളൈ ആക്രമണത്തിൽ ദുരിതം അനുഭവിക്കുന്നത്. നിരവധി വിദ്യാർത്ഥികളാണ് ദിവസേന ചികിത്സ തേടുന്നത്. ബ്ലിസ്റ്റർ ബീറ്റിൽ വണ്ട് വിഭാഗത്തിൽപ്പെടുന്ന ചെറുപ്രാണികളാണ് ഇവ.
ആസിഡ് ഫ്‌ളൈ കടിച്ചാൽ തൊലിപുറങ്ങളിൽ ചുവന്ന തടിപ്പും, പൊള്ളലും, പാടുകളും വരും. ചില സമയങ്ങളിൽ നല്ല വേദനയും അനുഭവപ്പെട്ടേക്കാമെന്ന് ചർമ്മ വിദഗ്ദർ പറയുന്നു. ഇവയുടെ ശരീരത്തിലെ സ്രവം ശരീരത്തിൽ തട്ടുമ്പോഴാണ് തൊലിയിൽ പൊള്ളലേൽക്കുന്നത്. കാട് പിടിച്ചു കിടക്കുന്ന പ്രദേശങ്ങളിലാണ് ആസിഡ് ഫ്‌ളൈ വ്യാപകമായി കാണപ്പെടുന്നത്. ഇവയുടെ സ്രവം തട്ടി പൊള്ളലേറ്റ ഭാഗങ്ങൾ വൃത്തിയായി കഴുകണമെന്നും ചർമ്മവിദഗ്ധരുടെ സഹായം തേടണമെന്നും ഡോക്ടർമാർ പറഞ്ഞു.
Read Also: വരുന്നു, 19 റൂട്ടുകളിൽ പുതുപുത്തൻ വന്ദേഭാരത് ! നാലാം വന്ദേഭാരത് കേരളത്തിനും പ്രതീക്ഷിക്കാമോ ?
Read Also: ശരണ വഴിയിൽ ഇക്കുറി നിറയെ മാറ്റങ്ങൾ; സന്നിധാനത്ത് നട ഇന്ന് തുറക്കും