തിരുവനന്തപുരം: എൻ.എച്ച്- 66 നിർമ്മാണം വേഗത്തിലാക്കാൻ നാഷണൽ ഹൈവേ അതോറിട്ടി ഓഫ് ഇന്ത്യ കരാർ കമ്പനികൾക്ക് നിർദ്ദേശം നൽകി. നിർമ്മാണ പുരോഗതി നേരിട്ട് വിലയിരുത്തുന്നതിലേക്കായി എൻ.എച്ച്.എ.ഐ ചെയർമാൻ സന്തോഷ് യാദവ് ഇന്ന് കേരളത്തിലെത്തും. വിവിധ റീച്ചുകളിലെ കരാറുകാരുമായും എൻജിനിയർമാരുമായും സന്തോഷം കൂടിക്കാഴ്ച നടത്തും
2025ൽ പൂർത്തിയാക്കണമെന്ന നിബന്ധനയോടെയാണ് റോഡ് നിർമാണത്തിന് കരാറുകൾ നൽകിയിരുന്നത്.കാസർകോട് തലപ്പാടി മുതൽ തിരുവനന്തപുരം കാരോട് വരെയുള്ള 23 റീച്ചുകളിൽ ആറ് റീച്ചുകൾ പൂർത്തിയാക്കി ഗതാഗതത്തിന് തുറന്നുകൊടുത്തിട്ടുണ്ട്. ശേഷിക്കുന്ന പതിനേഴ് റീച്ചുകളിലും പണി തകൃതിയാണ്. ഇങ്ങനെപോയാൽ അടുത്ത വർഷം നിർമ്മാണം പൂർത്തിയാവില്ലെന്ന് ബോധ്യമായതോടെയാണ് എൻ.എച്ച്.എ.ഐയുടെ ഇടപെടൽ.
കേരളത്തിലൂടെ കടന്നുപോകുന്നത് 643.295 കി.മീറ്റർ. ഇരുവശത്തും സർവീസ് റോഡ് ഉൾപ്പെടെ ആറ് വരിയിൽ 45 മീറ്റർ പാത യാണിത്. 66,000 കോടി രൂപയാണ് മുടക്കുമുതൽ.പണി പൂർത്തിയാക്കിയ വൈറ്റില- ഇടപ്പള്ളി സ്‌ട്രെച്ചിനെ (16.75 കിലോ മീറ്റർ) ദേശീയ പാത-66മായി ബന്ധിപ്പിക്കും.മഹാരാഷ്ട്രയിലെ പനവേലിൽ തുടങ്ങി തമിഴ്നാട്ടിലെ കന്യാകുമാരിയിൽ അവസാനിക്കുന്ന 1611 കി.മീ റോഡാണ് എൻ.എച്ച്-66.
പൂർത്തിയായ റീച്ചുകൾ ഇവയൊക്കെയാണ്
കാരോട്- മുക്കോലമുക്കോല- കോവളംകോവളം – കഴക്കൂട്ടംതലശ്ശേരി- മാഹിനീലേശ്വരം പള്ളിക്കര ഫ്ലൈഓവർമൂരാട് പാലൊളി പാലം (ഗതാഗതം ഭാഗികമായി)നിർമ്മാണ പുരോഗതി(ശതമാനത്തിൽ )39 %:
കഴക്കൂട്ടം-കടമ്പാട്ടുകോണം32%:
കടമ്പാട്ടുകോണം-കൊല്ലം ബൈപ്പാസ്37%:
കൊല്ലം ബൈപ്പാസ്-കൊറ്റംകുളങ്ങര26%:
കൊറ്റംകുളങ്ങര-പരവൂർ30%:പരവൂർ-തുറവൂർ തെക്ക്14%:
തുറവൂർ-അരൂർഎലിവേറ്റഡ് ഹൈവേ36%:
ഇടപ്പള്ളികൊടുങ്ങല്ലൂർ38%:
കൊടുങ്ങല്ലൂർ -തളിക്കുളം57%:
തളിക്കുളം-കാപ്പിരിക്കാട്64%:കാപ്പിരിക്കാട്-വളാഞ്ചേരി58%:
വളാഞ്ചേരി-രാമനാട്ടുകര67%:
രാമനാട്ടുകര-വെങ്ങളം45%:
വെങ്ങളം-അഴിയൂർ40%:
മുഴുപ്പിലങ്ങാട്-തളിപ്പറമ്പ്35%:
തളിപ്പറമ്പ്-നീലേശ്വരം56%:
നീലേശ്വരം-ചെങ്കള67%:
ചെങ്കള -തലപ്പാടിഏറ്റവും വലിയഒറ്റത്തൂൺ പാലംതലപ്പാടി-ചെങ്കള റീച്ചിലുൾപ്പെട്ട കാസർകോട് ഫ്ലൈഓവർ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഒറ്റത്തൂൺ പാലമാണ്. 1.12 കി.മീറ്ററിൽ 27 മീറ്ററാണ് പാലത്തിന്റെ വീതി.ഏറ്റവും നീളമുള്ളഎലവേറ്റഡ് ഹൈവേഅരൂർ മുതൽ തുറവൂർ വരെ 12.752 കിലോമീറ്ററാണ് ഇതിന്റെ ദൈർഘ്യം.