ഇത്തവണ തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയപെട്ടാൽ പാർട്ടി നേതാക്കൾ അച്ചടക്ക നടപടി നേരിടേണ്ടി വരും

ബത്തേരി: വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ പരാജയപെട്ടാൽ ആ പ്രദേശത്തെ പാർട്ടി നേതാക്കൾ അച്ചടക്ക നടപടി നേരിടേണ്ടി വരുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ.

സംസ്ഥാനത്ത് യു.ഡി.എഫിന് അനുകൂലമായ സാഹചര്യമാണ്. അത് പരമാവധി ഉപയോഗപെടുത്താൻ സാധിക്കണമെന്നും കെ.സുധാകരൻ കോൺഗ്രസ് പ്രവർത്തകരോട് പറ‌ഞ്ഞു

വയനാട് ഡിസിസി മുൻ ട്രഷറർ എൻ.എം.വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡ‍ന്റ് കെ. സുധാകരന്റെ മൊഴിയെടുക്കുമെന്ന് പോലീസ്.

ബത്തേരി ഡിവൈഎസ്പി അബ്ദുൽ ഷരീഫിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അടുത്ത ആഴ്ച മൊഴിയെടുക്കുമെന്നാണ് ലഭിക്കുന്ന വിവരം.

സഹകരണ ബാങ്കുകളിലെ അഴിമതിയെക്കുറിച്ച് എൻ.എം.വിജയൻ അയച്ച കത്തുമായി ബന്ധപ്പെട്ടാണ് കെ സുധാകരൻ്റെ മൊഴിയെടുക്കുന്നത്.

ഡിസംബർ 25നാണ് കോൺഗ്രസ് നേതാവ് വിജയനെയും മകൻ ജിജേഷിനെയും വിഷം കഴിച്ച് ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 27ന് ഇരുവരും മരിച്ചു.

മരണത്തിനു ശേഷം പുറത്തുവന്ന എൻ.എം. വിജയന്റെ ആത്മഹത്യ കുറിപ്പിലും മറ്റു കത്തുകളിലും ഐ.സി.ബാലകൃഷ്ണൻ എംഎൽഎ ഉൾപ്പെടെയുള്ളവരുടെ പേരുകൾ കണ്ടെത്തി.

സാമ്പത്തിക ബാധ്യതകള്‍ കാണിച്ച് എന്‍.എം. വിജയന്‍ നേരത്തെ കെ.സുധാകരന് കത്തയച്ചിരുന്നു.

ഈ കേസിൽ ഐ.സി.ബാലകൃഷ്ണനെയും ഡിസിസി പ്രസിഡന്റ് എൻ.ഡി.അപ്പച്ചനെയും ചോദ്യം ചെയ്യുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഇരുവർക്കും കോടതി മുൻകൂർ ജാമ്യം അനുവദിച്ചിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

സോഷ്യൽ മീഡിയ താരം ജുനൈദ് മരിച്ചു

മലപ്പുറം: വാഹനാപകടത്തിൽ സോഷ്യൽ മീഡിയ താരം ജുനൈദ്(32) മരിച്ചു. മലപ്പുറം തൃക്കലങ്ങോട്...

ആശങ്കകൾക്ക് വിരാമം, സുനിത വില്യംസ് തിരിച്ചെത്തുന്നു;സ്‌പേസ് എക്‌സ് ക്രൂ 10 ദൗത്യം ഇന്ന്

വാഷിങ്ടൺ: ഒന്‍പതു മാസമായി അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസിന്‍റെയും...

മദ്യലഹരിയിൽ ആക്രമണം; പെരുമ്പാവൂരില്‍ മകന്‍ അച്ഛനെ ചവിട്ടിക്കൊന്നു

കൊച്ചി: പെരുമ്പാവൂരിൽ മദ്യലഹരിയില്‍ അച്ഛനെ ചവിട്ടിക്കൊന്ന മകനെ അറസ്റ്റ് ചെയ്ത് പോലീസ്....

സ്‌പേസ് എക്‌സ് ക്രൂ 10 വിക്ഷേപണം മാറ്റി; സുനിത വില്യംസിൻ്റെ ഭൂമിയിലേക്കുള്ള തിരിച്ചുവരവ് നീളും

കാലിഫോര്‍ണിയ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസി​ന്റെ മടക്കയാത്ര വീണ്ടും നീളുന്നു. സ്‌പേസ്...

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

Other news

നടന്നത് 2000 കോടിയിലധികം രൂപയുടെ നിക്ഷേപത്തട്ടിപ്പുകൾ; പണം നഷ്ടപ്പെട്ടത് മുപ്പതിനായിരം പേർക്ക്…

കൊച്ചി: പോപ്പുലർ ഫിനാൻസ്‌ നിക്ഷേപത്തട്ടിപ്പ്‌ കേസുമായി ബന്ധപ്പെട്ട്‌ മരവിപ്പിച്ച സ്വത്തുവകകൾ തട്ടിപ്പിനിരയായവർക്ക്‌...

അടുത്ത ചീഫ് സെക്രട്ടറി ആര്? ഐഎഎസ് പോര് ഇനി എവിടേക്ക്? എ ജയതിലകിന് നറുക്ക് വീണാൽ…

തിരുവനന്തപുരം: സംസ്ഥാന ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ അടുത്ത മാസം വിരമിക്കാനിരിക്കെ...

ഒറ്റനോട്ടത്തിൽ അറിയാം പോഷകാഹാരക്കുറവ്; പഠിക്കാൻ പോകുന്നില്ല; ഏറുമാടത്തിൽ കണ്ടെത്തിയത് മൂന്നു കുട്ടികളെ; സംഭവം ഇടുക്കിയിൽ

അടിമാലി: ഇടുക്കി മാങ്കുളത്തു ഏറുമാടത്തിൽനിന്നു വിദ്യാഭ്യാസവും പോഷകാഹാരവുമില്ലാതെ കഴിഞ്ഞിരുന്ന മൂന്നു കുട്ടികളെ...

ദാ കാണ്, ജനപ്രതിനിധി എങ്ങനെയാവണമെന്ന്; ലഭിച്ച ശമ്പളവും ഓണറേറിയവും മുഴുവൻ തിരിച്ചു നൽകി മൂവാറ്റുപുഴ എം.എൽ.എ

ഓണറേറിയവും ശമ്പളവുമൊന്നും പോരാ എന്ന് പറഞ്ഞ് ബഹളം വെക്കാറുള്ള പൊതുപ്രവർത്തകരുടെ നാടാണ്...

തൊഴിൽ വാഗ്ദാനം ചെയ്ത് തട്ടിപ്പ് , പെൺകുട്ടികളെ അപരിചിതർക്ക് വിവാഹം ചെയ്തു നൽകും; പ്രതികൾക്കായി തിരച്ചിൽ

ഗുവാഹത്തി: അസാമിൽ നിന്ന് കടത്തിക്കൊണ്ടു പോയ പെൺകുട്ടികളെ പൊലീസ് തിരിച്ചെത്തിച്ചു. തൊഴിൽ...

സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് തൊഴിലുറപ്പ് തൊഴിലാളിക്ക് പരിക്ക്

കണ്ണൂര്‍: സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് തൊഴിലുറപ്പ് തൊഴിലാളിക്ക് പരിക്കേറ്റു. കണ്ണൂര്‍ ഇരിട്ടി...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!