വെറും 10 മിനിറ്റിൽ ഒരു ഇലക്ട്രിക് കാർ ചാർജ് ചെയ്യാനായാൽ… സംഗതി പൊളിക്കും;അതിവേഗ ചാർജിങ് സംവിധാനം കണ്ടെത്തി ഇന്ത്യൻ വംശജനും സംഘവും

ന്യൂഡൽഹി: വെറും 10 മിനിറ്റിൽ ഒരു ഇലക്ട്രിക് കാർ ചാർജ് ചെയ്യാനായാൽ. കേട്ടിട്ട് തമാശയായി തോന്നുന്നുണ്ടല്ലേ. എന്നാൽ ഇത്തരം ഒരു അതിവേഗ ചാർജിങ് സംവിധാനം കണ്ടെത്തിയിരിക്കുകയാണ് ഇന്ത്യൻ വംശജന്റെ നേതൃത്വത്തിലുള്ള ഗവേഷണ സംഘം.

അമേരിക്കയിലെ കൊളറാഡോ ബോൾഡർ സര്‍വകലാശാലയിലെ അന്‍കുര്‍ ഗുപ്‌തയും സംഘവും ആണ് ഈ അതുല്യ കണ്ടെത്തലിന് പിന്നില്‍ എന്ന് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

 കൊളറാഡോ ബോൾഡർ സര്‍വകലാശാലയില്‍ കെമിക്കല്‍ ആന്‍ഡ് ബയോളജിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ അസിസ്റ്റന്‍റ് പ്രൊഫസറാണ് അന്‍കുര്‍ ഗുപ്‌ത. പ്രൊസീഗിംഗ്‌സ് ഓഫ് ദി നാഷണല്‍ അക്കാഡമി ഓഫ് സയന്‍സിന്‍റെ ജേണിലാണ് ഈ അത്ഭുത കണ്ടെത്തല്‍ സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

അതിവേഗ ചാര്‍ജിംഗും കൂടുതല്‍ ആയുസും.  സൂപ്പര്‍കപ്പാസിറ്ററുകളിലൂടെയാണ് 10 മിനുറ്റ് കൊണ്ട് ഇലക്ട്രിക് കാര്‍ പൂര്‍ണമായും ചാര്‍ജ് ചെയ്യാനാവുന്നത്. ഇലക്ട്രോണിക് വാഹനങ്ങളിലും ഉപകരണങ്ങളിലും മാത്രമല്ല, പവര്‍ഗ്രിഡുകളിലും ഇത്തരം സൂപ്പര്‍കപ്പാസിറ്ററുകള്‍ ഉപയോഗിക്കാനാകും എന്ന് അന്‍കുര്‍ ഗുപ്‌ത പറയുന്നു. വൈദ്യുതോര്‍ജത്തിന്‍റെ കൂടുതല്‍ ഉപയോഗം ആവശ്യമായി വരുന്ന അവസരങ്ങളില്‍ സൂപ്പര്‍കപ്പാസിറ്ററുകള്‍ വൈദ്യുതിയുടെ വേഗവും കാര്യക്ഷമതയും ഉറപ്പാക്കും എന്നും അന്‍കുര്‍ ഗുപ്‌ത അവകാശപ്പെടുന്നു.

സൂപ്പർകപ്പാസിറ്ററുകൾ പോലെ കൂടുതൽ കാര്യക്ഷമമായ സംഭരണ ​​സംവിധാനങ്ങള്‍ വരുംഭാവിയില്‍ വികസിപ്പിക്കാനാകും എന്നാണ് അന്‍കുര്‍ ഗുപ്‌തയുടെ പ്രതീക്ഷ. അന്‍കുറിന്‍റെ അവകാശവാദങ്ങള്‍ സത്യമെങ്കില്‍ ഇലക്ട്രിക് കാറുകളുടെ മേഖലയിലെ വിപ്ലവകരമായ കണ്ടുപിടുത്തമായിരിക്കും ഇപ്പോള്‍ നടന്നിരിക്കുന്നത്.

spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

കണ്ണപുരം സ്‌ഫോടനം; പ്രതി അനൂപ് മാലിക് പിടിയില്‍

കണ്ണപുരം സ്‌ഫോടനം; പ്രതി അനൂപ് മാലിക് പിടിയില്‍ കണ്ണൂര്‍: കണ്ണപുരം സ്‌ഫോടനക്കേസിലെ പ്രതി...

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

അഡ്ജസ്റ്റ്മെന്റിന് നിന്നുകൊടുക്കേണ്ട ആവശ്യമില്ലല്ലോ

അഡ്ജസ്റ്റ്മെന്റിന് നിന്നുകൊടുക്കേണ്ട ആവശ്യമില്ലല്ലോ മലയാളികൾക്ക് സുപരിചിതമായ നടിയാണ് ഷീലു എബ്രഹാം. നിർമാതാവ് കൂടിയായ...

പുറത്തിറങ്ങി നോക്കിയപ്പോൾ അടുത്തുണ്ടായിരുന്ന വീട് കാണുന്നില്ല

പുറത്തിറങ്ങി നോക്കിയപ്പോൾ അടുത്തുണ്ടായിരുന്ന വീട് കാണുന്നില്ല കണ്ണൂർ: വലിയ ശബ്ദം കെട്ടാണ് താൻ...

ക്രൈം നന്ദകുമാറിനെതിരെ കേസെടുത്ത് പോലീസ്

ക്രൈം നന്ദകുമാറിനെതിരെ കേസെടുത്ത് പോലീസ് കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ അശ്ലീല ചുവയുള്ള...

ഗൂഗിൾപേ വഴി പണം നൽകുന്നതിനെ ചൊല്ലി തർക്കം; കൊല്ലത്ത് കടക്കാരനെ കുത്തിപ്പരിക്കേൽപ്പിച്ചു

ഗൂഗിൾ പേ വഴി പണം നൽകുന്നതിനെ ചൊല്ലി തർക്കം; കൊല്ലത്ത് കടക്കാരനെ...

Related Articles

Popular Categories

spot_imgspot_img