web analytics

മകനെ വഴക്കുപറഞ്ഞു; അധ്യാപകനെ വീട്ടിൽ കയറി മർദിച്ച് പിതാവ്

മകനെ വഴക്കുപറഞ്ഞു; അധ്യാപകനെ വീട്ടിൽ കയറി മർദിച്ച് പിതാവ്

ഇടുക്കി: ഒന്നാം ക്ലാസുകാരനായ മകനെ വഴക്കുപറഞ്ഞതിന്റെ പേരിൽ അധ്യാപകനെ വീട്ടിൽ കയറി ക്രൂരമായി മർദിച്ച സംഭവം ചെറുതോണിയിൽ. പുഷ്പഗിരി കളരിക്കൽ സ്വദേശിയായ ലിൻസ് ജോർജാണ് മർദനത്തിന് ഇരയായത്.

പുഷ്പഗിരി മാക്കൽ സ്വദേശി ശരത് ശശിയാണ് ആക്രമണം നടത്തിയത്. ശരത്തിന്റെ മകൻ പഠിക്കുന്ന സ്വകാര്യ സ്കൂളിലെ അധ്യാപകനാണ് ലിൻസ്. കുട്ടിയെ വഴക്കുപറഞ്ഞതാണ് ആക്രമണത്തിന് കാരണമെന്നാണ് ആരോപണം.

സംഭവദിവസം ശരത് ഒരു സുഹൃത്തിനോടൊപ്പം ലിൻസിന്റെ വീട്ടിലെത്തി. മദ്യലഹരിയിലായിരുന്ന ഇയാൾ “ആരാടാ കുട്ടിയെ തല്ലിയത്” എന്ന് ചോദിച്ച് ലിൻസിനെ വീട്ടിൽ നിന്ന് പുറത്തേക്ക് വിളിച്ചിറക്കി മർദിക്കുകയായിരുന്നു. ലിൻസിന്റെ ഭാര്യയുടെയും മക്കളുടെയും മുന്നിലായിരുന്നു ആക്രമണം. അവർ തടയാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

ശരീരമാസകലം പരിക്കേറ്റ ലിൻസിനെ ആദ്യം തങ്കമണി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പിന്നീട് ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും ചെയ്തു. പരിക്കുകൾ ഗുരുതരമല്ലെന്നാണ് വിവരം.

സംഭവത്തിൽ ശരത് ശശിക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇയാളോടൊപ്പം ഉണ്ടായിരുന്ന സുഹൃത്തിനിനെതിരെ ഇതുവരെ കേസെടുത്തിട്ടില്ല. വിശദമായ അന്വേഷണത്തിന് ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് തങ്കമണി പോലീസ് അറിയിച്ചു. നിലവിൽ ശരത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും വിവരം.

spot_imgspot_img
spot_imgspot_img

Latest news

കൊച്ചിയിൽ  ഇന്ത്യ – ഹോങ്കോങ് പോരാട്ടം; നീലക്കടുവകൾക്ക് ഇന്ന്  അഗ്നിപരീക്ഷ; മീഡിയ ബോക്സിൽ നിന്നും തത്സമയ വിവരങ്ങൾ പങ്കുവെക്കാൻ ന്യൂസ് 4 മീഡിയയും

കൊച്ചിയിൽ  ഇന്ത്യ - ഹോങ്കോങ് പോരാട്ടം; നീലക്കടുവകൾക്ക് ഇന്ന്  അഗ്നിപരീക്ഷ പ്രത്യേക ലേഖകൻ കൊച്ചി:...

ഡെങ്കിപ്പനിയെ പേടിക്കണ്ട; പ്രതിരോധ വാക്‌സിൻ ‘ക്യൂ ഡെങ്ക’ ഇന്ത്യയിലേക്കും; അറിയേണ്ടതെല്ലാം

ഡെങ്കിപ്പനിയെ പേടിക്കണ്ട; പ്രതിരോധ വാക്‌സിൻ ‘ക്യൂ ഡെങ്ക’ ഇന്ത്യയിലേക്കും; അറിയേണ്ടതെല്ലാം ന്യൂഡൽഹി: ഡെങ്കിപ്പനി...

കുവൈത്തിൽ വൈദ്യുതി-ജല പ്ലാന്റിൽ ആക്രമണം; ഇന്ത്യൻ തൊഴിലാളിക്ക് ദാരുണാന്ത്യം

കുവൈത്തിൽ വൈദ്യുതി-ജല പ്ലാന്റിൽ ആക്രമണം; ഇന്ത്യൻ തൊഴിലാളിക്ക് ദാരുണാന്ത്യം കുവൈത്ത് സിറ്റി: കുവൈത്തിലെ...

​”ചോദ്യം ചോദിക്കാൻ പഠിക്കണം”; വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് തട്ടിക്കയറി മുഖ്യമന്ത്രി

​"ചോദ്യം ചോദിക്കാൻ പഠിക്കണം"; വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് തട്ടിക്കയറി മുഖ്യമന്ത്രി കൊല്ലം: വാർത്താസമ്മേളനത്തിനിടെ മുഖ്യമന്ത്രി...

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതി

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതിഡൽഹി: പശ്ചിമേഷ്യൻ...

Other news

ദിവസത്തിന്റെ ആദ്യപകുതി വിജയകരം; ഇന്നത്തെ നക്ഷത്രഫലം

ദിവസത്തിന്റെ ആദ്യപകുതി വിജയകരം; ഇന്നത്തെ നക്ഷത്രഫലം മേടം: ദിവസത്തിന്റെ തുടക്കത്തിൽ തടസ്സങ്ങളും അസ്വസ്ഥതയും...

ഇറാനിലെ മഷാദ് വിമാനത്താവളത്തിൽ അമേരിക്കൻ വ്യോമാക്രമണം; ഇന്ത്യയിലേക്ക് മരുന്നുകളുമായി വരാനിരുന്ന വിമാനം തകർത്തു

ഇറാനിലെ മഷാദ് വിമാനത്താവളത്തിൽ അമേരിക്കൻ വ്യോമാക്രമണം ഇറാനിലെ മഷാദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ...

ബിഹാറിലെ ക്ഷേത്രത്തിൽ ചൈത്ര മാസ പൂജയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് ഭക്തർ മരിച്ചു; മരിച്ചവരെല്ലാം സ്ത്രീകൾ

ബിഹാറിലെ ക്ഷേത്രത്തിൽ ചൈത്ര മാസ പൂജയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് ഭക്തർ...

പണത്തിനായി സ്വന്തം ഭാര്യയെ 120 പുരുഷന്മാർക്ക് വിറ്റു; സമാനതകളില്ലാത്ത ക്രൂരതയ്ക്ക് 62-കാരന് കോടതിയുടെ കനത്ത ശിക്ഷ

പണത്തിനായി സ്വന്തം ഭാര്യയെ 120 പുരുഷന്മാർക്ക് വിറ്റു; 62-കാരന് കോടതിയുടെ കനത്ത...

ചായ വേണ്ട, പകരം ജ്യൂസ്; വേനൽ കടുത്തതോടെ വിപണിയിൽ വിലക്കയറ്റം

ചായ വേണ്ട, പകരം ജ്യൂസ്; വേനൽ കടുത്തതോടെ വിപണിയിൽ വിലക്കയറ്റം തിരുവനന്തപുരം: കടുത്ത...

പകയുടെ കനലടങ്ങിയില്ല; മുൻഭാര്യയുടെ ഭർത്താവിന് നേരെ ആക്രമണം, യുവാവ് പിടിയിൽ!

പകയുടെ കനലടങ്ങിയില്ല; മുൻഭാര്യയുടെ ഭർത്താവിന് നേരെ ആക്രമണം, യുവാവ് പിടിയിൽ! ആലപ്പുഴ: വർഷങ്ങൾക്കുമുമ്പ്...

Related Articles

Popular Categories

spot_imgspot_img