ഇടുക്കി സീറ്റ് ഏറ്റെടുക്കണമെന്ന് കോൺഗ്രസ്; സ്ഥാനാർഥി പട്ടികയിൽ ഇവർ
ഇടുക്കി സീറ്റിൽ കേരള കോൺഗ്രസ് പരാജയപ്പെട്ട സാഹചര്യത്തിൽ സീറ്റ് തിരികെ പിടിക്കാൻ കോൺഗ്രസ് സ്ഥാനാർഥിയെ നിർത്തണമെന്ന ആവസ്യം ശക്തമാകുന്നു.
എന്നാൽ കേരള കോൺഗ്രസ് പ്രവർത്തകരും പി.ജെ.ജോസഫും എതിർത്താൽ യുഡിഎഫ് ക്യാമ്പ് ഇടുക്കിയിൽ പ്രതിസന്ധിയിലാകും.
സീറ്റ് തിരികെ വാങ്ങി കൈപ്പത്തി ചിഹ്നത്തിൽ പാർട്ടി സ്ഥാനാർഥി മത്സരിക്കണമെന്ന് കോൺഗ്രസിനുള്ളിൽ നാളുകളായി ഉയരുന്നുണ്ട്.
കോൺഗ്രസ് സ്ഥാനാർഥി മത്സരിച്ചാൽ ഇടുക്കി സീറ്റിൽ വിജയിക്കാൻ കഴിയും എന്നാണ് കോൺഗ്രസ് വിലയിരുത്തൽ.
മന്ത്രി റോഷി അഗസ്റ്റിൻ ശക്തനായ സ്ഥാനാർഥിയാണെന്നും റോഷി തന്നെ തുടർന്നും ഇടതുപക്ഷ സ്ഥാനാർഥിയായാൽ മത്സരം കടുക്കുമെന്നും കോൺഗ്രസും യുഡിഎഫും വിലയിരുത്തുന്നുണ്ട്.
റോഷി മത്സരിക്കാനുള്ള സാധ്യത കണക്കിലെടുത്ത് പ്രാദേശികമായി വേരുകളുള്ള സ്ഥാനാർഥികൾക്ക് സീറ്റ് ലഭിക്കണം എന്നാണ് ആവശ്യം.
ഇക്കാര്യം ആവശ്യപ്പെട്ട് കെപിസിസിയ്ക്ക് ഡിസിസി കത്ത് നൽകിയിട്ടുമുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടുക്കി നിയോജക മണ്ഡലത്തിൽ ഒൻപത് പഞ്ചായത്തുകളിലും നഗരസഭയിലും ബ്ലോക്ക് പഞ്ചായത്തുകളിലും കോൺഗ്രസ് മുന്നേറ്റം ഉണ്ടാക്കിയതാണ് തേതൃത്വത്തിന് ആത്മവിശ്വാസം നൽകുന്നത്.
എന്നാൽ സ്ഥാനാർഥി നിർണയത്തിൽ ഇതുവരെ ധാരണ ഉണ്ടായിട്ടില്ല. സീറ്റ് ലഭിച്ചാൽ കട്ടപ്പന നഗരസഭാധ്യക്ഷൻ ജോയി വെട്ടിക്കുഴി സ്ഥാനാർഥിയാകും എന്നാണ് സൂചന.
എന്നാൽ എ ഗ്രൂപ്പ് പ്രതിനിധിയായ ജോയി വെട്ടിക്കുഴി സ്ഥാനാർഥിയാകുന്നതിനോട് ഐ ഗ്രൂപ്പ് ക്യാമ്പ് എങ്ങിനെ പ്രതികരിക്കും എന്ന ആശങ്കയും കോൺഗ്രസിൽ നിലനിൽക്കുന്നുണ്ട്.
English Summary :
Following Kerala Congress’ defeat in the Idukki seat, the Congress party is pushing to reclaim the constituency by fielding its own candidate under the party symbol. Congress leaders believe they can win if they contest directly. However, resistance from Kerala Congress workers and P.J. Joseph could create tensions within the UDF. With Minister Roshy Augustine likely to be the LDF candidate again, Congress is demanding a strong local leader. Kattappana municipal chairperson Joey Vettikkuzhi is emerging as a potential candidate, though internal factional concerns remain unresolved.
idukki-seat-congress-demand-candidate-udf-tension
Idukki News, Congress Party, Kerala Congress, UDF Politics, Roshy Augustine, Kerala Political News, Election News









