ഇടുക്കി നഴ്സിംഗ് കോളേജ് പ്രശ്നം വഴിത്തിരിവിലേക്ക്
ഇടുക്കി ഗവൺമെൻറ് നഴ്സിംഗ് കോളേജ് വിദ്യാർഥികളുടെ പ്രശ്നങ്ങൾ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ചർച്ച നടത്തി.
നിലവിൽ ഇടുക്കി മെഡിക്കൽ കോളേജിൽ മെഡിക്കൽ വിദ്യാർഥികൾക്ക് വേണ്ടി നിർമ്മിച്ച ഹോസ്റ്റൽ സൗകര്യം നഴ്സിങ് വിദ്യാർഥികൾക്ക് കൂടി ലഭ്യമാക്കും.
അസൗകര്യങ്ങളുടെ നടുവിൽ വിദ്യാധിരാജ ഹോസ്റ്റലിൽ താമസിപ്പിച്ചിരിക്കുന്ന നഴ്സിംഗ് വിദ്യാർഥികളിൽ ഒരു വിഭാഗത്തെ പൈനാവിലുള്ള ഗവൺമെൻറ് മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ താമസിപ്പിക്കും.
മറ്റുള്ളവരെ മെഡിക്കൽ കോളജിന് സമീപത്തുള്ള വിമൻസ് ഹോസ്റ്റലിലും താമസിപ്പിക്കുവാനാണ് തീരുമാനം.
ഇടുക്കി നഴ്സിംഗ് കോളേജ് പ്രശ്നം വഴിത്തിരിവിലേക്ക്
നിലവിൽ പൈനാവിൽ താമസിക്കുന്ന ഇടുക്കി മെഡിക്കൽ കോളേജ് ജീവനക്കാരെ ഒരു മാസത്തിനുള്ളിൽ മാറ്റിപ്പാർപ്പിച്ച ശേഷം ബാക്കിയുള്ള വിദ്യാർത്ഥികളെ പൈനാവിലെ ഹോസ്റ്റലിൽ താമസിപ്പിക്കുമെന്നും കളക്ടറുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ തീരുമാനിച്ചു.
എ ഡി എം ഷൈജു പി ജേക്കബ് , ഡി എം ഒ ,ഇടുക്കി ഗവൺമെൻറ് നഴ്സിംഗ് കോളേജ് പ്രിൻസിപ്പൽ ജിജി ജോൺ , മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ടോമി മാപ്പലകയിൽ , കോളേജ് യൂണിയൻ ചെയർപേഴ്സൺ ദേവിക, അധ്യാപകർ,പി ടി എ പ്രതിനിധികൾ തുടങ്ങിയവരും ജില്ലാ കളക്ടറുമായി വ്യഴാഴ്ച വൈകീട്ട് നാലിന് കളക്ടറേറ്റിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം.









