web analytics

ആര്‍ദ്രകേരളം പുരസ്‌കാരത്തിന് സംസ്ഥാന തലത്തില്‍ ഒന്നാമതെത്തി ഇടുക്കി ജില്ലാ പഞ്ചായത്ത്

ആര്‍ദ്രകേരളം പുരസ്‌കാരത്തിന് സംസ്ഥാനതലത്തില്‍ ഒന്നാമതെത്തി ഇടുക്കി ജില്ലാ പഞ്ചായത്ത്

ആരോഗ്യമേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ആര്‍ദ്രകേരളം പുരസ്‌കാരത്തിന് സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി ഇടുക്കി ജില്ലാ പഞ്ചായത്ത്.

ജില്ലാ തലത്തില്‍ രാജകുമാരി ഗ്രാമപഞ്ചായത്ത് ഒന്നാം സ്ഥാനത്തിന് അര്‍ഹരായി. കരിങ്കുന്നം, കുടയത്തൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകള്‍ക്ക് രണ്ടും മൂന്നും സ്ഥാനങ്ങള്‍ ലഭിച്ചു.

തൊടുപുഴ ജില്ലാ ആശുപത്രി, മുട്ടം ആയുര്‍വേദ ജില്ലാ ആശുപത്രി, മുട്ടം ഹോമിയോപ്പതി ജില്ലാ ആശുപത്രി, പാറേമാവ് ആയുര്‍വേദ അനസ് ആശുപത്രി, എന്നിവിടങ്ങളില്‍ നടത്തിയ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കാണ് ഈ പുരസ്‌കാരം ലഭിച്ചത്.

2023- 24 സാമ്പത്തിക വര്‍ഷത്തില്‍ ജില്ലാ പഞ്ചായത്ത് അലോപ്പതി മരുന്നുകള്‍ക്ക് 1.71 കോടി രൂപ ചെലവഴിക്കുകയും കൂടാതെ ആയുര്‍വേദം, ഹോമിയോ വകുപ്പുകള്‍ക്കും ആരോഗ്യം- അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കായി തുക വകയിരുത്തിയിട്ടുണ്ട്.

ഗണേശോത്സവത്തിനിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി

സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനം നേടിയ ജില്ലാ പഞ്ചായത്തിന് പത്ത് ലക്ഷം രൂപയുടെ പുരസ്‌കാരമാണ് ലഭിക്കുക.


ജില്ലാതലത്തില്‍ ഒന്നാം സ്ഥാനത്തുള്ള ഗ്രാമപഞ്ചായത്തുകള്‍ക്ക് അഞ്ച് ലക്ഷം രൂപ ലഭിക്കും.


രണ്ടാം, മൂന്നാം സ്ഥാനങ്ങള്‍ക്കു യഥാക്രമം മൂന്ന് ലക്ഷം രൂപയും രണ്ട് ലക്ഷം രൂപയും നല്‍കും.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ആരോഗ്യമേഖലയില്‍ ചെലവഴിച്ച തുക, സാന്ത്വന പരിചരണ പരിപാടികള്‍, കായകല്‍പ്പ് സ്‌കോര്‍, ഹെല്‍ത്ത് ഗ്രാന്റ് വിനിയോഗം, ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട മറ്റ് പ്രവര്‍ത്തനങ്ങള്‍,

പ്രതിരോധ കുത്തിവെപ്പ്, വാര്‍ഡ് തല പ്രവര്‍ത്തനങ്ങള്‍, പ്രാദേശിക ആരോഗ്യ ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ നൂതന ഇടപെടലുകള്‍ എന്നിവയാണ് ഉള്‍പ്പെടുന്നത്.


അതിനൊപ്പം ശുചിത്വം, മാലിന്യ പരിപാലനം, പ്രാണി നിയന്ത്രണം പോലുള്ള സാമൂഹിക ഘടകങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്നു.


ജീവിതശൈലി ക്രമീകരണത്തിന് ആവശ്യമായ ഭൗതിക സാഹചര്യങ്ങളും ഒരുക്കപ്പെടുന്നു.

മോഡേണ്‍ മെഡിസിന്‍, ആയുര്‍വേദ, ഹോമിയോ മേഖലകളിലുള്ള ദേശീയ- സംസ്ഥാന ആരോഗ്യപദ്ധതിയുടെ ഫലപ്രദമായ നടത്തിപ്പ് തുടങ്ങിയ മികച്ച ആരോഗ്യ പ്രവര്‍ത്തനത്തിന് ലഭിച്ച അംഗീകാരമാണിത്.

സംസ്ഥാനത്ത് 2023-24 സാമ്പത്തിക വര്‍ഷം ആരോഗ്യമേഖലയില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ 1692.95 കോടി രൂപയുടെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്.

ആരോഗ്യ വകുപ്പിന്റെ പങ്കാളിത്തത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്ന സമഗ്ര ആരോഗ്യപദ്ധതി ആരോഗ്യരംഗത്ത് വലിയ മാറ്റങ്ങളുണ്ടാക്കിയിട്ടുണ്ട്.

തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതാണ് പ്രധാന ലക്ഷ്യം.


ആരോഗ്യവകുപ്പ്, മറ്റ് അനുബന്ധ വകുപ്പുകള്‍, ജനപ്രതിനിധികള്‍ എന്നിവരുടെ കൂട്ടായ്മയും ഇതിലൂടെ സാധ്യമാകും.


ഇതുവഴി ആരോഗ്യരംഗത്ത് വലിയ മാറ്റങ്ങള്‍ വരുത്താനാകുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ “ചങ്ക് “ആണ് പോറ്റി!

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ "ചങ്ക്...

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി അന്വേഷണവും പുരോഗമിക്കുന്നു

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി...

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ് യുഡിഎഫിലേക്ക്; പ്രഖ്യാപനം ഉടൻ

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ്...

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ ഇൻഡ്യാനയിൽ അറസ്റ്റിൽ

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ...

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം കേരളത്തിൽ മദ്യപാനം...

Other news

പൂചൂടാൻ നൽകണം പൊന്നുംവില; മധുര മുല്ലയ്ക്ക് വില കിലോഗ്രാമിന് 12,000 രൂപ

പൂചൂടാൻ നൽകണം പൊന്നുംവില; മധുര മുല്ലയ്ക്ക് വില കിലോഗ്രാമിന് 12,000 രൂപ ചെന്നൈ:...

ഞാന്‍ ബിജെപിയില്‍ ചേരും, രാജീവ് ചന്ദ്രശേഖറുമായി ചർച്ച നടത്തിയെന്ന് സിപിഎം മുൻ എംഎൽഎ

ഞാന്‍ ബിജെപിയില്‍ ചേരും, രാജീവ് ചന്ദ്രശേഖറുമായി ചർച്ച നടത്തിയെന്ന് സിപിഎം മുൻ...

പിറന്നാൾ സമ്മാനത്തിന്റെ മറവിൽ പീഡനശ്രമം; പോക്സോ കേസിൽ സ്കൂൾ അധ്യാപകൻ അറസ്റ്റിൽ

പിറന്നാൾ സമ്മാനത്തിന്റെ മറവിൽ പീഡനശ്രമം; പോക്സോ കേസിൽ സ്കൂൾ അധ്യാപകൻ അറസ്റ്റിൽ കോഴിക്കോട്:...

സിറ്റി പൊലീസ് കമ്മീഷണർ ഓഫീസിൽ ബൈക്ക് മോഷണം; യുവാവ് പിടിയിൽ

സിറ്റി പൊലീസ് കമ്മീഷണർ ഓഫീസിൽ ബൈക്ക് മോഷണം; യുവാവ് പിടിയിൽ തിരുവനന്തപുരം: തിരുവനന്തപുരം...

Related Articles

Popular Categories

spot_imgspot_img