web analytics

മിനിമം ബാലൻസ് ഇനിമുതൽ 50,000 രൂപ; ഇല്ലെങ്കിൽ കുറവായ തുകയുടെ 6% അല്ലെങ്കിൽ 500 രൂപ; ഞെട്ടലിൽ ഉപഭോക്തക്കൾ

മിനിമം ബാലൻസ് ഇനിമുതൽ 50,000 രൂപ; ഇല്ലെങ്കിൽ കുറവായ തുകയുടെ 6% അല്ലെങ്കിൽ 500 രൂപ; ഞെട്ടലിൽ ഉപഭോക്തക്കൾ

മിനിമം ബാലൻസ് തുകയിൽ വൻ വർധനയുമായി രാജ്യത്തെ രണ്ടാമത്തെ വലിയ ബാങ്ക്. സ്വകാര്യബാങ്കായ ഐ.സി.ഐ.സി.ഐയാണ് മിനിമം ബാലൻസിൽ വർധന വരുത്തിയിരിക്കുന്നത്. പുതിയ ഉപഭോക്താക്കളുടെ മിനിമം ബാലൻസ് തുകയാണ് 50,000 ആയി ഉയർത്തിയിരിക്കുന്നത്. എന്നാൽ മുതിർന്ന പൗരൻമാർക്കുള്ള മിനിമം ബാലൻസ് തുക പഴയത് പോലെ തന്നെ തുടരും.

മെട്രോയും നഗര പ്രദേശങ്ങളും ഉൾപ്പെടുന്ന ഉപഭോക്താക്കൾക്കാണ് ഈ നടപടി ബാധകം. നിലവിലുള്ള പഴയ ഉപഭോക്താക്കൾക്കായുള്ള കുറഞ്ഞ ശരാശരി ബാലൻസ് 10,000 രൂപയായി തുടരും. അർധനഗര പ്രദേശങ്ങളിലെ പുതിയ ഉപഭോക്താക്കൾ 25,000 രൂപയും, ഗ്രാമീണ മേഖലയിൽ നിന്നുള്ളവർ 10,000 രൂപയും നിലനിർത്തേണ്ടതുണ്ട്.

മിനിമം ബാലൻസ് പാലിക്കാത്ത അക്കൗണ്ട് ഉടമകൾക്ക് കുറവായ തുകയുടെ 6% അല്ലെങ്കിൽ 500 രൂപ — ഇതിൽ ഏറ്റവും കുറഞ്ഞ തുകയായിരിക്കും പിഴയായി ഈടാക്കുക. അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കുന്നതിനും പരിധി നിശ്ചയിച്ചിട്ടുണ്ട്: പ്രതിമാസം മൂന്ന് തവണ സൗജന്യ നിക്ഷേപം, പിന്നീട് ഓരോ ഇടപാടിനും 150 രൂപ വീതം ചുമത്തും.

സാമ്പത്തിക വിദഗ്ധർ ഈ നടപടിയെ വിമർശിച്ചിരിക്കുകയാണ്. 2020-ൽ രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) മിനിമം ബാലൻസ് നിയമം തന്നെ റദ്ദാക്കിയിരുന്നു. മറ്റ് പല ബാങ്കുകളിലും മിനിമം ബാലൻസ് 2,000 രൂപ മുതൽ 10,000 രൂപ വരെയാണ്.

ബാങ്ക്അക്കൗണ്ടിൽ മിനിമം ബാലൻസ് ഇല്ലെങ്കിലും പേടിക്കണ്ട; ഇനി പഴയതുപോലെ പിഴ വരില്ല; തോന്നിയതുപോലെ പിഴ തുക പിടിച്ചുപറിക്കുന്നതിന് നിയന്ത്രണവുമായി ആർ.ബി.ഐ

ബാങ്ക് അക്കൗണ്ടിൽ നിന്നും മിനിമം ബാലൻസ് ഇല്ലാത്തത് കാരണം പിഴ ഈടാക്കുന്നത് ശ്രദ്ധിക്കാറുണ്ടോ. പലപ്പോഴും പണം അക്കൗണ്ടിൽ നിന്നും പോയ ശേഷമായിരിക്കും അതിനെപ്പറ്റി അറിയുന്നത്. യുപിഐ ഇടപാട് നടക്കുന്നത് മൂലം ഇത്തരം കാര്യങ്ങൾ ഓർത്തിരിക്കാൻ സാധിക്കാറില്ല. സേവിങ്സ് അക്കൗണ്ട് ഉള്ളവരാണ് ഈ പ്രശ്നം അഭിമുഖീകരിക്കുന്നവരിൽ ഏറെയും. എന്നാൽ ആർബിഐയുടെ മാർഗനിർദേശങ്ങൾ അനുസരിച്ച് ഇങ്ങനെ പിഴ ഈടാക്കാൻ സാധിക്കുമോ? എന്നാൽ യാഥാർഥ്യം ഇതാണ്…

ബാലൻസ് കുറവുണ്ടെങ്കിലും സാരമില്ല, ഏറ്റവും പുതിയ ആർബിഐ മാർഗനിർദേശങ്ങൾ അനുസരിച്ച് ബാങ്കുകൾക്ക് പിഴ നൽകേണ്ടതില്ലെന്നാണ് വിവരം. ഇക്കാലത്ത്, ആളുകൾക്ക് ഒന്നിൽ കൂടുതൽ അക്കൗണ്ടുകൾ ഉള്ളതിനാൽ മിനിമം ബാലൻസ് നിലനിർത്തുന്നത് അൽപ്പം ബുദ്ധിമുട്ടാണ്. ഈ സന്ദർഭത്തിൽ ആർബിഐ ബാങ്കുകൾക്ക് നൽകിയ നിർദേശങ്ങൾ ഇവയാണ്.

അറിയിപ്പ് തീയതി മുതൽ ഒരു മാസത്തിനുള്ളിൽ അക്കൗണ്ടിൽ മിനിമം ബാലൻസ് ഇല്ലെങ്കിൽ, പിഴ ഈടാക്കുമെന്ന് എസ്എംഎസ്, ഇമെയിൽ, കത്ത് അല്ലെങ്കിൽ മറ്റ് മോഡുകൾ വഴി ഉപഭോക്താവിനെ അറിയിക്കണം.

മിനിമം ബാലൻസ് ന്യായമായ ഒരു കാലയളവിനുള്ളിൽ പുനഃസ്ഥാപിച്ചില്ലെങ്കിൽ, അതായത് അറിയിപ്പ് നൽകിയിട്ടും ബാലൻസ് കുറവാണെങ്കിൽ പിഴ ചാർജുകൾ ഈടാക്കാവുന്നതാണ്.

ബാങ്കിന്റെ ബോർഡ് പിഴ ഈടാക്കുന്ന നയത്തിന് അംഗീകാരം നൽകണം.

പിഴയുടെ ചാർജുകൾ കുറവിന്റെ പരിധിക്ക് നേരിട്ട് ആനുപാതികമായിരിക്കണം. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, യഥാർത്ഥ ബാലൻസും ആവശ്യമായ മിനിമം ബാലൻസും തമ്മിലുള്ള വ്യത്യാസത്തിന്റെ ഒരു നിശ്ചിത ശതമാനം ആയിരിക്കണം. ചാർജുകൾ വീണ്ടെടുക്കുന്നതിന് അനുയോജ്യമായ സ്ലാബ് ഘടന ബാങ്കിന് തീരുമാനിക്കാം.

പിഴകൾ, ചാർജുകൾ ന്യായമായതും സേവനങ്ങൾ നൽകുന്നതിന് ഒരു ബാങ്ക് വഹിക്കുന്ന ശരാശരി ചെലവും ആയിരിക്കണം.

മിനിമം ബാലൻസ് സൂക്ഷിക്കാത്തതിന് ചാർജുകൾ ചുമത്തി സേവിംഗ്സ് അക്കൗണ്ടിലെ ബാലൻസ് നെഗറ്റീവ് ബാലൻസായി മാറുന്നില്ലെന്ന് ഉറപ്പാക്കണം

ENGLISH SUMMARY:

ICICI Bank, the country’s second-largest private bank, has announced a steep hike in its minimum balance requirement. For new customers, the minimum balance has been raised to ₹50,000. However, the existing limit for senior citizens will remain unchanged.

spot_imgspot_img
spot_imgspot_img

Latest news

കെഎസ്ആർടിസി ബസ്സും ടാങ്കറും കൂട്ടിയിടിച്ച് അപകടം; കാബിൻ വെട്ടിപ്പൊളിച്ച് ഡ്രൈവറെ രക്ഷപ്പെടുത്തി

കെഎസ്ആർടിസി ബസ്സും ടാങ്കറും കൂട്ടിയിടിച്ച് അപകടം; കാബിൻ വെട്ടിപ്പൊളിച്ച് ഡ്രൈവറെ രക്ഷപ്പെടുത്തി തൃശൂർ:...

യുഎസ് യുദ്ധവിമാനം തകർന്നു; പൈലറ്റിനെ സാഹസികമായി രക്ഷപ്പെടുത്തി;മറ്റൊരാൾക്കായി തിരച്ചിൽ തുടരുന്നു

യുഎസ് യുദ്ധവിമാനം തകർന്നു; പൈലറ്റിനെ സാഹസികമായി രക്ഷപ്പെടുത്തി;മറ്റൊരാൾക്കായി തിരച്ചിൽ തുടരുന്നു വാഷിംഗ്ടൺ/ടെഹ്റാൻ: അമേരിക്കയുടെ യുദ്ധവിമാനത്തിൽപ്പെട്ട...

വാഗ്ദാനപ്പെരുമഴയിൽ കേരളം; ആര് ഭരിക്കും? ഒരേ മോഡലിൽ പ്രകടനപത്രികകൾ ഇറക്കി മുന്നണികൾ! വോട്ടർമാർ കൺഫ്യൂഷനിൽ

വാഗ്ദാനപ്പെരുമഴയിൽ കേരളം; ആര് ഭരിക്കും? ഒരേ മോഡലിൽ പ്രകടനപത്രികകൾ ഇറക്കി മുന്നണികൾ!...

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി വിക്ഷേപിച്ചു

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി...

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ?

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ? കോട്ടയം: കേരള രാഷ്ട്രീയത്തിലെ...

Other news

തടസ്സങ്ങളും മാനസിക സമ്മർദ്ദവും; ഇന്നത്തെ നക്ഷത്രഫലം

തടസ്സങ്ങളും മാനസിക സമ്മർദ്ദവും; ഇന്നത്തെ നക്ഷത്രഫലം ഇന്നത്തെ നക്ഷത്രഫലത്തിൽ പല രാശിക്കാർക്കും രാവിലെക്കും വൈകുന്നേരത്തിനും...

റസ്റ്റോറന്റിലേക്ക് വിമാനം തകർന്നുവീണു; 4 മരണം

റസ്റ്റോറന്റിലേക്ക് വിമാനം തകർന്നുവീണു; 4 മരണം ബ്രസീലിയ:  ചെറുവിമാനം റസ്റ്റോറന്റിലേക്ക് തകർന്നുവീണ് തീപിടിത്തം...

കോഴിക്കോട് കുന്നമംഗലത്ത് പടക്ക നിർമ്മാണത്തിനിടെ ഉഗ്രസ്ഫോടനം: മരണം രണ്ടായി; നാട് നടുങ്ങിയ ദുരന്തത്തിന്റെ നടുക്കുന്ന വിവരങ്ങൾ പുറത്ത്!

കോഴിക്കോട്: വിഷു ആഘോഷത്തിന്റെ ഒരുക്കങ്ങൾക്കിടെ കോഴിക്കോട് കുന്നമംഗലത്തെ കുരുക്കത്തൂരിൽ വൻ ദുരന്തം....

Related Articles

Popular Categories

spot_imgspot_img