അഹമ്മദാബാദ്: ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ട് ആദ്യം ബാറ്റ് ചെയ്യുന്നു. ടോസ് നേടിയ ന്യൂസീലൻഡ് സ്റ്റാൻഡ് ഇൻ ക്യാപ്റ്റൻ ടോം ലാതം ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മത്സരം 6 ഓവർ പിന്നിട്ടപ്പോൾ(ഇന്ത്യൻ സമയം 2:30pm) വിക്കറ്റ് നഷ്ടമാകാതെ 35 റൺസിൽ ഇംഗ്ലണ്ട് പോരാട്ടം തുടരുകയാണ്.
പരിക്കേറ്റ ഇംഗ്ലണ്ട് നിരയിൽ ബെൻ സ്റ്റോക്സും ന്യൂസീലൻഡ് നിരയിൽ ക്യാപ്റ്റൻ കെയിൻ വില്ല്യംസണും മത്സരത്തിനിറങ്ങിയില്ല. വില്യംസണിന്‍റെ അഭാവത്തിൽ ടോം ലാഥമാണ് ന്യൂസിലന്‍ഡിനെ നയിക്കുന്നത്. പരിക്കേറ്റ പേസര്‍ ലോക്കി ഫെര്‍ഗൂസനും സ്പിന്നര്‍ ഇഷ് സോധിയും കിവീസിന്‍റെ ആദ്യ ഇലവനില്‍ നിന്ന് പുറത്തായി. ഇംഗ്ലണ്ട് നിരയില്‍ പേസര്‍മാരായ റീസ് ടോപ്‌ലി, ഡേവിഡ് വില്ലി, അറ്റ്കിന്‍സണ്‍ എന്നിവര്‍ക്കും പ്ലേയിംഗ് ഇലവനില്‍ ഇടം നേടാനായില്ല.
കഴിഞ്ഞ ലോകകപ്പിലെ ഫൈനലിസ്റ്റുകളാണ് ഇംഗ്ലണ്ടും ന്യൂസിലന്‍ഡും.ലോര്‍ഡ്സില്‍ നടന്ന കിരീടപ്പോരാട്ടത്തില്‍ ഇംഗ്ലണ്ട് ആണ് കിരീടം നേടിയത്.
ഇംഗ്ലണ്ട് (പ്ലേയിംഗ് ഇലവൻ): ജോണി ബെയർസ്റ്റോ, ഡേവിഡ് മലൻ, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജോസ് ബട്ട്‌ലർ, ലിയാം ലിവിംഗ്‌സ്റ്റൺ, മോയിൻ അലി, സാം കുറാൻ, ക്രിസ് വോക്‌സ്, ആദിൽ റഷീദ്, മാർക്ക് വുഡ്.
ന്യൂസിലൻഡ് (പ്ലേയിംഗ് ഇലവൻ): ഡെവൺ കോൺവേ, വിൽ യങ്, റാച്ചിൻ രവീന്ദ്ര, ഡാരിൽ മിച്ചൽ, ടോം ലാതം, ഗ്ലെൻ ഫിലിപ്‌സ്, മാർക്ക് ചാപ്മാൻ, മിച്ചൽ സാന്റ്നർ, ജെയിംസ് നീഷാം, മാറ്റ് ഹെൻറി, ട്രെന്റ് ബോൾട്ട്.
Read Also: ലോകകപ്പിൽ കളിക്കാനാകാതെ താരങ്ങൾ; ആരാധകർക്ക് നിരാശപ്പെടേണ്ടി വരും