web analytics

നിശ്ചയിച്ച വിവാഹത്തിൽ നിന്ന് പിൻമാറിയതിന് എച്ച്ഐവി രക്തം കുത്തിവച്ചു; മാനസിക സമ്മർദത്തിൽ യുവതി ആത്മഹത്യ ചെയ്തു

നിശ്ചയിച്ച വിവാഹത്തിൽ നിന്ന് പിൻമാറിയതിന് എച്ച്ഐവി രക്തം കുത്തിവച്ചു; മാനസിക സമ്മർദത്തിൽ യുവതി ആത്മഹത്യ ചെയ്തു

ഹൈദരാബാദ്: വിവാഹാഭ്യർത്ഥന നിരസിച്ചതിന് യുവതിക്കെതിരെ എച്ച്ഐവി ബാധിത രക്തം കുത്തിവെച്ച സംഭവത്തിൽ ഞെട്ടിക്കുന്ന വഴിത്തിരിവ്. മാനസിക സമ്മർദത്തെ തുടർന്ന് യുവതി ജീവനൊടുക്കി.

കഴിഞ്ഞ മാസം 11നാണ് സംഭവം നടന്നത്. നിശ്ചയിച്ച വിവാഹത്തിൽ നിന്ന് യുവതി പിന്മാറിയതിൽ പ്രകോപിതനായ പ്രതിശ്രുത വരൻ സംസാരിക്കാനെന്ന പേരിൽ വീട്ടിലെത്തി ആക്രമണം നടത്തുകയായിരുന്നു. ഇയാളുടെ മാതാപിതാക്കൾ എച്ച്ഐവി ബാധിതരാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ യുവാവും പോസിറ്റീവാണെന്ന് വ്യക്തമായിരുന്നു. ഇതോടെയാണ് വിവാഹത്തിൽ നിന്ന് യുവതി പിന്മാറിയത്.

ഇതിൽ പ്രകോപിതനായ യുവാവ് യുവതിക്ക് മേൽ എച്ച്ഐവി ബാധിത രക്തം കുത്തിവെച്ചതായി പൊലീസ് പറയുന്നു. ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി ചികിത്സ തേടിയെങ്കിലും, സംഭവത്തിന് പിന്നാലെ കടുത്ത മാനസിക സമ്മർദത്തിലായിരുന്നു.

താനും രോഗബാധിതയാകുമോയെന്ന ഭയം, സാമൂഹിക ഒറ്റപ്പെടുത്തലിന്റെ ആശങ്ക തുടങ്ങിയവയാണ് യുവതിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ.

സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

English Summary

A young woman in Hyderabad died by suicide after being allegedly injected with HIV-infected blood by her fiancé when she refused marriage. Police say she was under severe mental stress following the incident. Investigation is ongoing.

spot_imgspot_img
spot_imgspot_img

Latest news

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന് പോലീസ്, 21-കാരി അറസ്റ്റിൽ

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന്...

പാലക്കാട്ട് പണവിതരണ വിവാദം: ‘കൈയിലുണ്ടായിരുന്നത് പെൻഷൻ പണം’, കോൺഗ്രസ് ആരോപണം തള്ളി വയോധിക!

പാലക്കാട്ട് പണവിതരണ വിവാദം: 'കൈയിലുണ്ടായിരുന്നത് പെൻഷൻ പണം', കോൺഗ്രസ് ആരോപണം തള്ളി...

Other news

‘ജനനായകൻ’ ലീക്ക്: ഡൗൺലോഡ്/ഷെയർ ചെയ്‌താൽ കടുത്ത നടപടി; മുന്നറിയിപ്പുമായി നിർമാതാക്കൾ

‘ജനനായകൻ’ ലീക്ക്: ഡൗൺലോഡ്/ഷെയർ ചെയ്‌താൽ കടുത്ത നടപടി; മുന്നറിയിപ്പുമായി നിർമാതാക്കൾ കൊച്ചി: ‘ജനനായകൻ’...

രാജരാജേശ്വര ക്ഷേത്രത്തിന് 15 കോടി സംഭാവന; അനന്ത് അംബാനിയെ ആകർഷിച്ചത് എന്ത്?

രാജരാജേശ്വര ക്ഷേത്രത്തിന് 15 കോടി സംഭാവന; അനന്ത് അംബാനിയെ ആകർഷിച്ചത് എന്ത്? തളിപ്പറമ്പ്:...

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

₹1000ല്‍ താഴെ പെട്രോള്‍ നല്‍കില്ല! വിശദീകരണവുമായി റിലയന്‍സ്

₹1000ല്‍ താഴെ പെട്രോള്‍ നല്‍കില്ല! വിശദീകരണവുമായി റിലയന്‍സ് ന്യൂഡൽഹി: ₹1000ല്‍ താഴെ പെട്രോള്‍ നല്‍കില്ലെന്ന...

അമ്പലപ്പുഴയിൽ കടുത്ത മത്സരം; സിപിഎമ്മിന് ആശങ്ക, യുഡിഎഫ് വിജയം ഉറപ്പെന്ന് അവകാശം

അമ്പലപ്പുഴയിൽ കടുത്ത മത്സരം; സിപിഎമ്മിന് ആശങ്ക, യുഡിഎഫ് വിജയം ഉറപ്പെന്ന് അവകാശം ആലപ്പുഴ:...

കുംഭമേള വൈറൽ താരത്തിന്റെ വിവാഹം വിവാദത്തിൽ: ഫർമാൻ ഖാനെതിരെ പോക്സോ കേസ്; സിപിഎം നേതാക്കളും കുരുക്കിലേക്ക്?

തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ തരംഗമായ കുംഭമേള വൈറൽ താരത്തിന്റെ വിവാഹം ഇപ്പോൾ...

Related Articles

Popular Categories

spot_imgspot_img