അയർലൻഡിൽ മലയാളി യുവതിയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിനെതിരെ കുറ്റം ചുമത്തിയതായി അധികൃതർ. വിചാരണ മാര്‍ച്ച് 24ന് തുടങ്ങും. സംഭവത്തിൽ ഭര്‍ത്താവ് റെജിന്‍ രാജനാണ് (40) പ്രതി. 2023 ജൂലൈ 14 ന് പാലക്കാട് സ്വദേശി ദീപ ദിനമണി ആണ് കൊല്ലപ്പെട്ടത്.
ആംഗ്ലീസിയ സ്ട്രീറ്റ് കോടതിയില്‍ നടക്കുന്ന വിചാരണ ഏതാണ്ട് മൂന്നാഴ്ച നീളുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോര്‍ക്കിലെ സെന്‍ട്രല്‍ ക്രിമിനല്‍ കോടതിയാണ് വിചാരണ തീയതി നിശ്ചയിച്ചത്.
സാക്ഷികളിൽ പലരും ഇന്ത്യയിൽ ആയതിനാൽ ഓൺലൈനിലൂടെ തെളിവെടുപ്പ് നടത്താനുള്ള സാധ്യതയും ആരായുന്നുണ്ട്. 8,50,000 പേജുള്ള ഡാറ്റയുടെ വിശകലനം, ഫോറന്‍സിക് തെളിവുകള്‍, 110 ലേറെ മൊഴികള്‍ എന്നിവ ഉള്‍പ്പെട്ട വളരെ സങ്കീര്‍ണ്ണമായ അന്വേഷണമാണ് നടക്കുന്നത്.
പന്ത്രണ്ട് വര്‍ഷത്തോളം പ്രവര്‍ത്തി പരിചയമുള്ള പ്രഗത്ഭയായ ഒരു ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് ആയിരുന്നു പാലക്കാട് സ്വദേശിനി ദീപ ദിനമണി. 2023 ജൂലൈ 14 ന് വില്‍ട്ടണിലെ കാര്‍ഡിനാള്‍ കോര്‍ട്ടിലെ വീട്ടിലാണ് ദീപ ദിനമണി (38)യെ കുത്തേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
ദീപ കൊല്ലപ്പെട്ട സമയത്ത് ഇവരുടെ അഞ്ച് വയസുകാരനായ മകന്‍ അടുത്തുള്ള മറ്റൊരു വീട്ടിലായിരുന്നു. ഇതേ തുടർന്ന് മകൻ രക്ഷപ്പെടുകയായിരുന്നു. സംഭവത്തെ തുടർന്ന് ഭർത്താവിനെ ഗാർഡ അറസ്റ്റ് ചെയ്തിരുന്നു.
കോര്‍ക്കിലെ എയർപോർട്ട് ബിസിനസ് പാർക്കിൽ പ്രവര്‍ത്തിക്കുന്ന ആള്‍ട്ടര്‍ ഡോമസ് ഫണ്ട് സര്‍വീസ് (അയർലൻഡ്) ലിമിറ്റഡ് എന്ന രാജ്യാന്തര കമ്പനിയില്‍ സീനിയർ മാനേജർ ആയി ജോലി ചെയ്യുകയായിരുന്നു ദീപ. കൊലപാതക കുറ്റം ചുമത്തിയതിനോട് പ്രതി പ്രതികരിച്ചില്ല.