web analytics

ഇടുക്കിയിൽ നരബലിയോ? രണ്ടുപേരെ കൊന്ന് കുഴിച്ചുമൂടിയതായി വെളിപ്പെടുത്തൽ; ദുർമന്ത്രവാദത്തിന്റെ സാധ്യതകൾ ആരാഞ്ഞ് പോലീസ്

കട്ടപ്പന നഗരത്തിൽ അടുത്തിടെ നടന്ന മോഷണക്കേസുകളിൽ പോലീസ് കസ്റ്റഡിയിലെടുത്ത പ്രതികളെ ചോദ്യം ചെയ്തപ്പോൾ പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. മോഷണത്തിനൊപ്പം  ഇവർ നടത്തിയ കൊലപാതകത്തെക്കുറിച്ച് വിവരം ലഭിച്ചതായാണ് സൂചന. ദുർമന്ത്രവാദത്തിൻ്റെ സാധ്യതകളും സംഭവത്തിന് പിന്നിലുണ്ടെന്ന് പ്രദേശവാസികൾക്കിടയിൽ സംസാരമുണ്ട്.

പ്രതികൾ രണ്ടു പേരെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചു മുടിയതായാണ് വിവരം. സംഭവത്തെ തുടർന്ന് കാഞ്ചിയാറിലെ പ്രതികളുടെ വീടിന് പോലീസ് കാവൽ ഏർപ്പെടുത്തി . എന്നാൽ കേസന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലീസ് സ്ഥിരീകരിച്ചിട്ടില്ല.

വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർ അന്വേഷണ റിപ്പോർട്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് കൈമാറി. അന്വേഷണ റിപ്പോർട്ടിൻറെ പശ്ചാത്തലത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം പ്രതിയെ പൂട്ടാൻ പദ്ധതി തയ്യാറാക്കുകയാണ് കാക്കാട്ടുകടയിലാണ് വീടും പരിസരവും കേന്ദ്രീകരിച്ചു പൊലീസിന്റെ തിരച്ചിൽ. കഴിഞ്ഞ ദിവസം മോഷണ ശ്രമത്തിനിടയിൽ പിടിയിലായ വിഷ്ണുവെന്നയാളും ഇയാളുടെ മാതാവും വാടകയ്ക്ക് താമസിക്കുന്ന വീട് കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. മോഷണ കേസിന്റെ ഭാഗമായി കട്ടപ്പന എസ്ഐയും സംഘവും ഇവിടെ പരിശോധനയ്ക്ക് എത്തിയിരുന്നു. എന്നാൽ അസ്വാഭാവികമായ ചിലത് വീട്ടിൽ കണ്ടെത്തി. തുടർന്ന് ഇക്കാര്യം ഉയർന്ന ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. കൊലപാതകം നടന്നതായും മൃതദേഹം വീടിൻ്റെ പരിസരത്ത് മറവു ചെയ്തതായും ഉള്ള സൂചനകൾ പുറത്തു വരുന്നുണ്ട്. വീടിനുള്ളിൽ മന്ത്രവാദം നടന്നതായിട്ടാണ് സൂചന. വീടിന്റെ പരിസരത്ത് നിന്ന് ചില അവശിഷ്ടങ്ങൾ ലഭിച്ചതായും സ്ഥിരീകരിക്കാത്ത വിവരമുണ്ട്.

വ്യാഴാഴ്ച രാവിലെ മുതൽ പൊലീസ് കാവലിലാണ് ഈ വീടും പരിസരവും. സംശയിക്കുന്ന സ്ഥലങ്ങളിൽ ഇന്ന് പൊലീസ് സംഘമെത്തി പരിശോധിക്കുമെന്നാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ കട്ടപ്പനയിലെത്തി യോഗം ചേർന്നിരുന്നു. കഴിഞ്ഞ ദിവസം വീട് കേന്ദ്രീകരിച്ച് നടത്തിയതും ഇനി നടത്താനിരിക്കുന്നതുമായ ചില പരിശോധനകളിലൂടെ വലിയൊരു ക്രൂരകൃത്യം പുറത്തു വരുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. പ്രതികൾ രണ്ടു പേരെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചു മുടിയതായാണ് വിവരം. സംഭവത്തെ തുടർന്ന് കാഞ്ചിയാറിലെ പ്രതികളുടെ വീടിന് പോലീസ് കാവൽ ഏർപ്പെടുത്തി. എന്നാൽ കേസന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലീസ് സ്ഥിരീകരിച്ചിട്ടില്ല

കട്ടപ്പന ഓക്‌സീലിയം സ്‌കൂളിനു സമീപത്തെ വർക്ക്‌ ഷോപ്പിൽ നിന്ന് ഇവർ ഇരുമ്പ്‌ മോഷ്‌ടിച്ചു കടത്താൻ ശ്രമിച്ചതിനാണ് ഇരുവരെയും കസ്റ്റഡിയിൽ എടുത്തത്. ഈ സമയത്ത്‌ വർക്ക്‌ ഷോപ്പിലെത്തിയ ഉടമ വേലായുധന്റെ മകൻ പ്രവീണും സുഹൃത്ത്‌ തോംസണും കടയിൽ ശബ്‌ദം കേട്ടു. ഈ സമയത്താണ്‌ വിഷ്‌ണു മോഷണം നടത്തുന്നത്‌ കണ്ടത്‌. ഉടൻ പ്രവീണും തോംസണും ചേർന്ന്‌ വിഷ്‌ണുവിനെ തടഞ്ഞു. ഇതോടെ ഇവർ തമ്മിൽ സംഘർഷമായി. അടിപിടിക്കിടെ ഇരുമ്പ്‌ വടി കൊണ്ടുള്ള അടിയേറ്റ്‌ പ്രവീണിന്‌ പരുക്കേൽക്കുകയും അവരെ തള്ളിയിട്ട്‌ ഓടിയ വിഷ്‌ണു മതിൽ ചാടിക്കടന്ന്‌ ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വീണ്‌ കാലിന്‌ പരുക്കേൽക്കുകയും ചെയ്‌തു.
വിവരം അറിഞ്ഞ്‌ സ്‌ഥലത്തെത്തിയ പോലീസ്‌ വിഷ്‌ണുവിനെ ആശുപത്രിയിലെത്തിച്ചു. കാലിന്‌ പൊട്ടലുള്ളതിനാൽ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. മോഷണ സമയത്ത്‌ വർക്ക്‌ ഷോപ്പിനു പുറത്തായിരുന്നു നിതീഷ്‌. കട്ടപ്പന ഡിവൈ.എസ്‌.പിയുടെ നിർദേശ പ്രകാരം കട്ടപ്പന പോലീസ്‌ ഇൻസ്‌പെക്‌ടർ എൻ. സുരേഷ്‌ കുമാറിന്റെ നേതൃത്വത്തിലായിരുന്നു അറസ്‌റ്റ്‌. തുടർന്ന് നടത്തിയ ചോദ്യംചെയ്യലിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വന്നത്

spot_imgspot_img
spot_imgspot_img

Latest news

കോഴിക്കോട് ഷിഗെല്ല ഭീതിയിലേക്ക്;  12 പേർക്ക് കൂടി സ്ഥിരീകരണം… 34 പേർക്ക് രോഗലക്ഷണങ്ങൾ

കോഴിക്കോട് ഷിഗെല്ല ഭീതിയിലേക്ക്;  12 പേർക്ക് കൂടി സ്ഥിരീകരണം… 34 പേർക്ക് രോഗലക്ഷണങ്ങൾ കോഴിക്കോട്: Shigella...

വാടക വീട്ടിൽ അമ്മയും മകളും മൂന്ന് കുട്ടികളും മരിച്ച നിലയിൽ…ആത്മഹത്യാക്കുറിപ്പിൽ…

വാടക വീട്ടിൽ അമ്മയും മകളും മൂന്ന് കുട്ടികളും മരിച്ച നിലയിൽ…ആത്മഹത്യാക്കുറിപ്പിൽ… കൊച്ചി: എറണാകുളം...

ഡോ.വന്ദനദാസ് കൊലക്കേസ്; പ്രതിക്ക് ജീവപര്യന്തം, ഒരു ലക്ഷം രൂപ പിഴ…

ഡോ.വന്ദനദാസ് കൊലക്കേസ്; പ്രതിക്ക് ജീവപര്യന്തം, ഒരു ലക്ഷം രൂപ പിഴ… കൊല്ലം: ഡോ....

യുദ്ധം അവസാനിപ്പിക്കാമെന്ന് ഡൊണാൾഡ് ട്രംപ്;പ്രതികരണം കടുപ്പിച്ച് മൊജ്തബ ഖമനയി …

യുദ്ധം അവസാനിപ്പിക്കാമെന്ന് ഡൊണാൾഡ് ട്രംപ്;പ്രതികരണം കടുപ്പിച്ച് മൊജ്തബ ഖമനയി … വാഷിങ്ടൺ: പശ്ചിമേഷ്യയിലെ സൈനിക...

Other news

ആത്മകഥ വിവാദങ്ങൾക്കുശേഷം നിലപാട് മാറ്റം;ഇനി ഫിക്ഷൻ മാത്രം എഴുതുമെന്ന് മുൻ സൈനിക മേധാവി

ആത്മകഥ വിവാദങ്ങൾക്കുശേഷം നിലപാട് മാറ്റം;ഇനി ഫിക്ഷൻ മാത്രം എഴുതുമെന്ന് മുൻ സൈനിക...

ഇന്ധന പ്രതിസന്ധി കടുക്കുന്നു;വിമാന ടിക്കറ്റ് നിരക്ക് കൂടാൻ സാധ്യതസർക്കാരിനെതിരെ എയർലൈൻ കമ്പനികൾ

ഇന്ധന പ്രതിസന്ധി കടുക്കുന്നു;വിമാന ടിക്കറ്റ് നിരക്ക് കൂടാൻ സാധ്യതസർക്കാരിനെതിരെ എയർലൈൻ കമ്പനികൾ ന്യൂഡൽഹി: രാജ്യത്ത്...

തീപിടിച്ച വൈക്കോൽ ലോറിയുമായി ദേശീയപാതയിൽ പാഞ്ഞ ഡ്രൈവർ; ചാലക്കുടിയിൽ വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

തീപിടിച്ച വൈക്കോൽ ലോറിയുമായി ദേശീയപാതയിൽ പാഞ്ഞ ഡ്രൈവർ; ചാലക്കുടിയിൽ വൻ ദുരന്തം...

പ്രിയദർശനും ലിസിയും വീണ്ടും ഒരുമിച്ച്… ഇനി ‘കുടുംബം പോലെ’ ജീവിതം!

പ്രിയദർശനും ലിസിയും വീണ്ടും ഒരുമിച്ച്… ഇനി ‘കുടുംബം പോലെ’ ജീവിതം! മലയാള സിനിമയിലെ...

ഇൻഫ്ലുവൻസർമാരിൽ മാനസികാരോഗ്യ പ്രശ്നങ്ങൾ കൂടുന്നു; പ്രശസ്തിക്കപ്പുറം….

ഇൻഫ്ലുവൻസർമാരിൽ മാനസികാരോഗ്യ പ്രശ്നങ്ങൾ കൂടുന്നു; പ്രശസ്തിക്കപ്പുറം…. സോഷ്യൽ മീഡിയയിൽ പ്രശസ്തി നേടുന്ന ഇൻഫ്ലുവൻസർമാർക്ക്...

Related Articles

Popular Categories

spot_imgspot_img