ആർഎൽവി രാമകൃഷ്ണനെതിരായ കലാമണ്ഡലം സത്യഭാമയുടെ വിവാദ പരാമർശം; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

തൃശ്ശൂർ: നർത്തകനും കലാഭവൻ മണിയുടെ സഹോദരനുമായ ആർഎൽവി രാമകൃഷ്ണനെതിരായ കലാമണ്ഡലം സത്യഭാമയുടെ വിവാദ പരാമർശത്തിനെതിരെ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കറുത്ത നിറമുള്ളവർ നൃത്തം ചെയ്യരുതെന്ന് പറഞ്ഞ പരാമർശത്തിനെതിരെയാണ് കേസെടുത്തത്. തൃശ്ശൂർ ജില്ലാ പൊലീസ് മേധാവിയും സാംസ്കാരിക വകുപ്പ് ഗവൺമെന്‍റ് സെക്രട്ടറിയും പരാമർശം പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി കെ ബീനാ കുമാരി ആവശ്യപ്പെട്ടു.

മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. മനുഷ്യാവകാശ പ്രവർത്തകനായ ഗിന്നസ് മാട സാമിയും ഇതേ വിഷയത്തിൽ പരാതി നൽകിയിരുന്നു.

പുരുഷന്മാർ മോഹിനിയാട്ടം കളിക്കുന്നത് അരോചകമാണെന്നും ഇയാൾക്ക് കാക്കയുടെ നിറമാണെന്നുമായിരുന്നു സത്യഭാമയുടെ വാക്കുകൾ. “മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കേണ്ടത്. ഇയാള് കണ്ട് കഴിഞ്ഞാല്‍ കാക്കയുടെ നിറം. എല്ലാം കൊണ്ടും കാല് ഇങ്ങനെ അകത്തി വെച്ച് കളിക്കുന്ന കലാരൂപമാണ് മോഹിനിയാട്ടം. ഒരു പുരുഷൻ ഇങ്ങനെ കാല് കവച്ചുവെച്ച് മോഹിനിയാട്ടം കളിക്കുകയെന്ന് പറഞ്ഞാല്‍ ഇതുപോലെയൊരു അരോജകത്വം വെറെയില്ല.

എന്‍റെ അഭിപ്രായത്തില്‍ ആണ്‍പിള്ളേര്‍ക്ക് മോഹിനിയാട്ടം ചേരുകയാണെങ്കില്‍ തന്നെ അവര്‍ക്ക് അതുപോലെ സൗന്ദര്യം വേണം. ആണ്‍ പിള്ളേരില്‍ നല്ല സൗന്ദര്യം ഉള്ളവര്‍ ഇല്ലേ? ഇവനെ കണ്ടാല്‍ ദൈവം പോലും, പെറ്റ തള്ള പോലും സഹിക്കില്ല”- ഇതായിരുന്നു വീഡിയോയിലെ കലാമണ്ഡലം സത്യഭാമയുടെ വിവാദ പ്രസ്താവന. യൂട്യൂബ് ചാനലില്‍ നടത്തിയ അഭിമുഖത്തിലാണ് വിവാദ പരാമര്‍ശം. സംഭവത്തിനു പിന്നാലെ വ്യാപക പ്രതിഷേധം ആണ് ഉയർന്നിരുന്നത്.

 

Read Also: ഉക്രൈനിൽ രഹസ്യ സന്ദർശനം നടത്തി യു.എസ്.ദേശീയ സുരക്ഷാ ഉപദേഷ്ടാവ്

 

 

 

 

 

 

spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

ഈ ബോഡി ഗാർഡ് ആളൊരു കോടീശ്വരൻ ആണ്

ഈ ബോഡി ഗാർഡ് ആളൊരു കോടീശ്വരൻ ആണ് ഹൈദരാബാദ്: ബോളിവുഡിലെ സൂപ്പർസ്റ്റാറുകളെ പറ്റി...

മദപ്പാടിലായിരുന്ന ആന പാപ്പാൻമാരെ കുത്തിവീഴ്‌ത്തി

മദപ്പാടിലായിരുന്ന ആന പാപ്പാൻമാരെ കുത്തിവീഴ്‌ത്തി ആലപ്പുഴ: മദപ്പാടിലായിരുന്ന ഹരിപ്പാട് സ്‌കന്ദൻ എന്ന ആന...

ഭാര്യയെയും ഭാര്യാമാതാവിനെയും കുത്തികൊലപ്പെടുത്തി

ഭാര്യയെയും ഭാര്യാമാതാവിനെയും കുത്തികൊലപ്പെടുത്തി ജന്മദിന പാർട്ടിയിൽ തുടങ്ങിയ തർക്കം ന്യൂഡൽഹി: ന്യൂഡൽഹിയിലെ രോഹിണിയിൽ ഇരട്ടകൊലപാതകം....

റേഷന്‍ കടകളില്‍ പാസ്‌പോര്‍ട്ട് അപേക്ഷയും

റേഷന്‍ കടകളില്‍ പാസ്‌പോര്‍ട്ട് അപേക്ഷയും ‘കെ സ്റ്റോര്‍’ ആക്കുന്ന റേഷന്‍ കടകളില്‍ ഇനി...

സെപ്റ്റംബർ 1 മുതൽ ഓസ്‌ട്രേലിയയിലെ വിക്ടോറിയയിൽ വാക്കത്തി കൈവശംവച്ചാൽ 26 ലക്ഷം രൂപ പിഴയും തടവും..! കാരണമിതാണ്….

സെപ്റ്റംബർ 1 മുതൽ ഓസ്‌ട്രേലിയയിലെ വിക്ടോറിയയിൽ വാക്കത്തി കൈവശംവച്ചാൽ 26 ലക്ഷം...

ഇത് ആർക്കും മാതൃകയാക്കാവുന്ന മലർവിഴിയുടെ ജീവിതം

ഇത് ആർക്കും മാതൃകയാക്കാവുന്ന മലർവിഴിയുടെ ജീവിതം സമ്പന്നതയിൽ ജനിച്ചുവളർന്ന്, ഒടുവിൽ സമ്പത്തെല്ലാം നഷ്ടപ്പെട്ടിട്ടും...

Related Articles

Popular Categories

spot_imgspot_img