കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വീണ്ടും ബോംബ് ഭീഷണി. യാത്രക്കാരനാണ് മനുഷ്യ ബോംബാണെന്ന് ഭീഷണി മുഴക്കിയത്. ഇതേ തുടർന്ന് നെടുമ്പാശ്ശേരിയിൽ നിന്നുള്ള വിസ്താര വിമാനം അര മണിക്കൂറിലേറെ വൈകി.(Human bomb threat in cochin international airport)
വൈകിട്ട് 3.50 ന് മുംബൈക്ക് പുറപ്പെടാനൊരുങ്ങിയ വിമാനത്തിലെ യാത്രക്കാരനായ മഹാരാഷ്ട്ര സ്വദേശി വിജയ് മന്ദായനാണ് ഭീഷണി മുഴക്കിയത്. തുടർന്ന് സി ഐ എസ് എഫുകാർ ഇയാളെ ബലം പ്രയോഗിച്ച് പരിശോധനയ്ക്ക് വിധേയമാക്കിയെങ്കിലും ഒന്നും കണ്ടെത്തിയില്ല. ഇയാളെ നെടുമ്പാശ്ശേരി പൊലീസിന് കൈമാറി.
ഇതേ തുടർന്ന് 3.50 ന് പുറപ്പെടേണ്ടിയിരുന്ന വിമാനം പരിശോധനയ്ക്ക് ശേഷം 4.20 നാണ് മുംബൈയിലേക്ക് പുറപ്പെട്ടത്.