web analytics

ലഹരിക്കച്ചവടത്തിനു മറ ടൂറിസ്റ്റ് ഗൈഡെന്ന ലേബൽ; അഫ്നാസിന്റെ വീട്ടില്‍ നിന്ന് പോലീസ് കണ്ടെടുത്തത് 10 ലക്ഷത്തോളം രൂപയുടെ രാസലഹരി മരുന്ന്; കോഴിക്കോട് കക്കോടിയില്‍ വൻ ലഹരിമരുന്ന് വേട്ട

കോഴിക്കോട് കക്കോടിയില്‍ വൻ ലഹരിമരുന്ന് വിൽപ്പന. ടൂറിസ്റ്റ് ഗൈഡെന്ന വ്യാജേനയാണ് ലഹരിവിൽപന്ന പൊടിപൊടിക്കുന്നത്. പോലീസ് അന്വേഷണത്തിൽ പൂതങ്കര സ്വദേശി അഫ്നാസിന്റെ വീട്ടില്‍ നിന്ന് 18 ലക്ഷം രൂപയുടെ ലഹരിമരുന്ന് പിടികൂടി. ഇയാളുടെ സുഹൃത്ത് അറസ്റ്റിലായപ്പോഴാണ് വീട് കേന്ദ്രീകരിച്ചുള്ള ലഹരി വില്‍പ്പനയെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. അഫ്നാസിന്റെ സുഹൃത്ത് പൊലൂര്‍ സ്വദേശി ഇര്‍ഷാദിനെ ലഹരിമരുന്നുമായി രാവിലെ ചേവായൂര്‍ പൊലീസ് പിടികൂടിയിരുന്നു. ഇയാളില്‍ നിന്ന് 17 ഗ്രാം എം.ഡി.എം.എയും കണ്ടെത്തി. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് അഫ്നാസിന്‍റെ പൂതങ്കരയിലുള്ള വീട്ടിലെ ലഹരി വില്‍പ്പനയെ കുറിച്ച് പോലീസിന് വിവരം ലഭിച്ചത്. െപാലീസ് പരിശോധനയ്ക്ക് എത്തിയപ്പോള്‍ അഫ്നാസ് ഓടിരക്ഷപ്പെട്ടു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വീടിനകത്ത് സൂക്ഷിച്ചിരുന്ന 110 ഗ്രാം എം.ഡി.എം.എയും 730 മില്ലിഗ്രാം തൂക്കം വരുന്ന 65 എല്‍.എസ്.‍ഡി സ്റ്റാമ്പുകളും കണ്ടെടുത്തു. പിടികൂടിയ എല്‍എസ്‍ഡി സ്റ്റാമ്പുകള്‍ക്ക് വിപണിയില്‍ 10 ലക്ഷത്തോളം രൂപ വരും. അഫ്നാസിനായി പൊലീസ് തിരച്ചില്‍ തുടരുകയാണ്.

Read also; കൊല്ലം കുളത്തുപ്പുഴ ബാലക ധര്‍മശാസ്താ ക്ഷേത്രത്തിൽ മീനൂട്ട് നടത്തുന്ന കുളത്തിലെ ‘തിരുമക്കള്‍’ എന്നറിയപ്പെടുന്ന മീനുകളെ പിടികൂടി പാചകം ചെയ്തു കഴിച്ചു; ദൃശ്യങ്ങൾ പകർത്തി; മൂന്നുപേർ അറസ്റ്റിൽ

spot_imgspot_img
spot_imgspot_img

Latest news

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ “ചങ്ക് “ആണ് പോറ്റി!

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ "ചങ്ക്...

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി അന്വേഷണവും പുരോഗമിക്കുന്നു

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി...

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ് യുഡിഎഫിലേക്ക്; പ്രഖ്യാപനം ഉടൻ

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ്...

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ ഇൻഡ്യാനയിൽ അറസ്റ്റിൽ

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ...

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം കേരളത്തിൽ മദ്യപാനം...

Other news

സിറ്റി പൊലീസ് കമ്മീഷണർ ഓഫീസിൽ ബൈക്ക് മോഷണം; യുവാവ് പിടിയിൽ

സിറ്റി പൊലീസ് കമ്മീഷണർ ഓഫീസിൽ ബൈക്ക് മോഷണം; യുവാവ് പിടിയിൽ തിരുവനന്തപുരം: തിരുവനന്തപുരം...

മാപ്പ് പറയാന്‍ മനസില്ല, കേസും കോടതിയും പുത്തരിയല്ലെന്ന് എ കെ ബാലന്‍

മാപ്പ് പറയാന്‍ മനസില്ല, കേസും കോടതിയും പുത്തരിയല്ലെന്ന് എ കെ ബാലന്‍ പാലക്കാട്:...

പ്രായം കൂടിയിട്ടും വിവാഹാലോചന നടത്താത്തതിൽ അതൃപ്തി; ഉറങ്ങിക്കിടന്ന അച്ഛനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി മകൻ

ഉറങ്ങിക്കിടന്ന അച്ഛനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി മകൻ ബെംഗളൂരു: കർണാടകത്തിലെ ചിത്രദുർഗ ജില്ലയിൽ...

തന്ത്രി കണ്ഠരര് രാജീവര്‍ക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയിലേക്ക് മാറ്റി

തന്ത്രി കണ്ഠരര് രാജീവര്‍ക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയിലേക്ക് മാറ്റി തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍...

Related Articles

Popular Categories

spot_imgspot_img