പത്തനംതിട്ട: വൃശ്ചികം ഒന്നിന് അയ്യപ്പ ദർശനത്തിനായി ശബരിമലയിൽ വൻ ഭക്തജന തിരക്ക്. തിരഞ്ഞെടുക്കപ്പെട്ട പുതിയ മേല്‍ശാന്തിമാരുടെ സ്ഥാനാരോഹണ ചടങ്ങും നടന്നു. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് നട തുറന്നത്. (Huge crowd of devotees at Sabarimala)
തന്ത്രി കണ്ഠര് രാജീവരുടെ കാര്‍മികത്വത്തില്‍ പുതുതായി ചുമതലയേറ്റ മേല്‍ ശാന്തി അരുണ്‍ നമ്പൂതിരിയാണ് നട തുറന്നത്. ഇന്ന് 70,000 പേരാണ് ഓണ്‍ ലൈന്‍ വഴി ദര്‍ശനത്തിനായി ബുക്ക് ചെയ്തിരിക്കുന്നത്. ഭക്തര്‍ക്ക് ഇന്ന് മുതല്‍ 18 മണിക്കൂര്‍ ദര്‍ശനത്തിന് സൗകര്യമുണ്ടാകും.
രാവിലെ തുറന്ന ക്ഷേത്ര നട ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് അടയ്ക്കും. തുടര്‍ന്ന് വൈകുന്നേരം മൂന്ന് മണിക്ക് വീണ്ടും തുറക്കുന്ന നട ഹരിവരാസനം പാടി രാത്രി 11 മണിക്ക് അടക്കും. ഭക്തജനങ്ങളുടെ തിരക്കിന് സാധ്യതയുള്ളതിനാല്‍ പമ്പയിലും സന്നിധാനത്തും കൂടുതല്‍ പൊലിസിനെ വിന്യസിച്ചിട്ടുണ്ട്.
പറഞ്ഞ വാക്ക് പാലിച്ചില്ല, തലസ്ഥാനത്ത് വീണ്ടും പ്രതിഷേധം; പെട്രോളുമായി ആത്മഹത്യാ ഭീഷണി മുഴക്കി ശുചീകരണ തൊഴിലാളികൾ