തേങ്ങാപ്പാലിന് നിത്യജീവിതത്തിൽ വളരെയേറെ പ്രാധാന്യമുണ്ട് . ആരോഗ്യത്തിനും സൗന്ദര്യത്തിനും ഇത് ഏറെ ഗുണം ചെയ്യും .സൗന്ദര്യ സംരക്ഷണത്തിന് ഏതെല്ലാം രീതിയിൽ ചർമ്മസംരക്ഷണത്തിന് ഉപയോഗിക്കാം എന്ന് നോക്കാം . തേങ്ങാപ്പാൽ നമ്മളുടെ ചർമ്മത്തിൽ വെറുതേ പുരട്ടിയാൽ പോലും അത് നിരവധി ഗുണമാണ് നൽകുന്നത്. അതിൽ തന്നെ ഏറ്റവും പ്രധാനപ്പെട്ടത്, ഇത് ചർമ്മത്തെ നല്ലപോലെ മോയ്‌സ്ച്വറൈസ് ചെയ്യുന്നു എന്നതാണ്. തേങ്ങാപ്പാലിൽ ധാരാളം നാച്വറൽ ഫാറ്റ്‌സ് ഉണ്ട്. ഇത് ചർമ്മത്തെ ദീർഘനേരത്തേയ്ക്ക് മോയ്‌സ്ച്വറൈസ് ചെയ്ത് നിലനിർത്താൻ സഹായിക്കും. കൂടാതെ, ചർമ്മത്തെ ഹൈഡ്രേറ്റ് ചെയ്യുന്നതിനും ചർമ്മത്തിന് നല്ല തിളക്കം നൽകാനും തേങ്ങാപ്പാൽ നല്ലതാണ്.
വരണ്ട ചർമ്മം
നിങ്ങൾക്ക് വരണ്ട ചർമ്മമാണ് ഉള്ളതെങ്കിൽ ദിവസേന മുഖത്ത് കുറച്ച് തേങ്ങാപ്പാൽ പുരട്ടി മസാജ് ചെയ്ത് നോക്കൂ. ചർമ്മം നല്ലപോലെ മോയ്‌സ്ച്വറൈസ് ചെയ്ത് ഹൈഡ്രേറ്റ് ചെയ്ത് നിലനിൽക്കുന്നത് കാണാൻ സാധിക്കും. അതുപോലെ, ചർമ്മം വരണ്ട് പോകുന്നത് മൂലമുണ്ടാകുന്ന പലവിധത്തിലുള്ള ബുദ്ധിമുട്ടുകൾ ഇല്ലാതാക്കാനും തേങ്ങാപ്പാൽ നല്ലതാണ്. ചർമ്മത്തിൽ വരവിള്ളുന്നത്, കുരുക്കൾ വരുന്നത്, അതുപോലെ തന്നെ, ചർമ്മത്തിലെ ചൊറിച്ചിൽ, മൊരി എന്നിവയെല്ലാം മാറ്റി എടുക്കാൻ തേങ്ങാപ്പാൽ സഹായിക്കുന്നതാണ്.
പ്രായം
പലർക്കും തങ്ങളുടെ പ്രായത്തേക്കാൾ കൂടുതൽ പ്രായക്കൂടുതൽ മുഖത്ത് തോന്നുന്നത് ഒരു പ്രധാന പ്രശ്‌നം തന്നെയാണ്. ചർമ്മത്തിൽ ഉണ്ടാകുന്ന ചുളിവുകൾ, അതുപോലെ, വരകൾ എന്നിവയെല്ലാം പ്രായക്കൂടുതൽ തോന്നിപ്പിക്കുന്നതിന് പ്രധാന കാരണമാണ്. ഇത്തരം ചർമ്മത്തിലെ ചുളിവുകളും വരകളും നീക്കം ചെയ്യാനും ചർമ്മത്തെ യുവത്വമുള്ളതാക്കാനും ചർമ്മത്തിൽ കൊളാജീൻ വർദ്ധിപ്പിക്കാനും ചർമ്മത്തിന്റെ ഇലാസ്തികത വർദ്ധിപ്പിക്കാനും തേങ്ങാപ്പാൽ വളരെയധികം സഹായിക്കും.
മുഖക്കുരു തടയുന്നു
മിക്കവാറും എല്ലാവരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് മുഖക്കുരു. ഈയൊരു ചർമ പ്രശ്നം നമ്മുടെ ചർമ്മത്തെ വളരെയധികം അസ്വസ്ഥതയിലേക്ക് തള്ളിവിടാറുണ്ട്. മുഖക്കുരു സാധ്യതയുള്ളതും എണ്ണമയമുള്ളതുമായ ചർമ്മത്തിന് തേങ്ങാപ്പാൽ ഒരു ക്ലെൻസറായി ഉപയോഗിക്കാൻ കഴിയും എന്ന കാര്യം അറിയാമോ. ഇത് ചർമ്മത്തിന്റെ സന്തുലനാവസ്ഥ നിലനിർത്താൻ സഹായം ചെയ്യുന്നതാണ്. മുഖക്കുരു ലക്ഷണങ്ങൾ ഒരുപരിധിവരെ ഇത് തടഞ്ഞു നിർത്താൻ ഇത് വഴിയൊരുക്കും.
സൂര്യതാപം അകറ്റാൻ
നിങ്ങളുടെ ചർമ്മത്തിൽ സംവേദന ലക്ഷണങ്ങൾ അല്ലെങ്കിൽ സൂര്യതാപം അടക്കമുള്ള പ്രശ്നങ്ങൾ നേരിടുന്നുണ്ടെങ്കിൽ ഇതിനെതിരെയുള്ള ഏറ്റവും ഫലപ്രദമായ പരിഹാരമാണ് തേങ്ങാപ്പാല്. ഒന്നുകിൽ നിങ്ങൾക്ക് ഇത് നേരിട്ട് ബാധിത പ്രദേശങ്ങളിൽ പ്രയോഗിക്കാം. അല്ലെങ്കിൽ ചർമ്മത്തിന്റെ തരത്തെ ആശ്രയിച്ച് പല രീതിയിൽ ഫെയ്സ് പാക്കുകളിൽ ചേർത്ത് ഉപയോഗിക്കുകയും ചെയ്യാം. തേങ്ങാപ്പാലിൻ്റെ ഗുണങ്ങൾ അടങ്ങിയിരിക്കുന്ന ഉൽപ്പന്നങ്ങൾ വാങ്ങി ഉപയോഗിക്കുന്നത് ചർമ്മത്തിന് ഏറ്റവും നല്ലതാണ്.
Read Also :<a href=”https://news4media.in/its-time-to-save-your-nails/”>അയ്യയോ ; നഖം സംരക്ഷിക്കാൻ സമയമായി